"സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


ലോകം ഒരു വലിയ തടവറ ആവുകയായിരുന്നു.
നിന്റെ വാതിലിനു പുറത്ത് നീയോ
എന്റെ വാതിലിനു പുറത്ത് എനിക്കോ ഇനി അസ്തിത്വം ഇല്ലാതാവും
മുഖം മൂടിക്കെട്ടി...
തൊണ്ടവേദനയ്ക്കും
പനിക്കും തലവേദയ്ക്കും
കാതോർത്ത് ...
കുരച്ചു ചുമച്ചു ചുമച്ച് ശ്വാസംമുട്ടലിനു കാതോർത്ത് ...
ഈ തടവിൽ ഞാനും നീയും സുരക്ഷിതരാണെന്ന് എന്തെ മറ്റുള്ളവർ പറയാത്തത് ?
ഇന്നലെ കണ്ട സ്വപ്നത്തിൽ
ലോകം ഒരു ആതുരാലയമാകുന്നതും
ആ ആതുരാലയം തെരുവിലെ കുഞ്ഞുങ്ങളെ തിന്നു തീർത്ത് നമ്മുടെ തടവറകൾക്കു ചുറ്റിനും പകർന്നാടുന്നതും
കണ്ടു .
ആരാണ് വാതിലിൽ മുട്ടിവിളിക്കുന്നത് ?
എല്ലാവരും തടവിലായിരിക്കെ അതെന്റെ മകനാവില്ല .. അവൻ ഭൂപടത്തിന്റെ മറ്റൊരു കോണിൽ എന്നെ പോലെ സ്വപ്നങ്ങൾ
കണ്ട് ഉണർന്നിരിക്കുകയാവും ..

ജാലകപ്പാളികൾ തുറക്കരുതെന്നാണ് ഉത്തരവ് ...
കാരണം അദൃശ്യനായ മരണം
അതിന്റെ നിഴലിനടുത്ത് അന്ത്യ ചുംബനം നൽകാൻ കാത്തിരിക്കുന്നു .

എങ്കിലും ഈ നശിച്ച മുട്ട് അസഹ്യമാകുന്നു
പാതി തുറന്ന പാളികൾക്കു പുറത്ത് ദേഹം മുഴുവൻ നീല തുണികൊണ്ടു
പൊതിഞ്ഞ നാലുപേർ ദേഹം മുഴുവൻ വെള്ളതുണികൊണ്ടു പൊതിഞ്ഞ
ഒരാളെ ചുമന്നുകൊണ്ട് പോകുന്നത് കാണാമായിരുന്നു .. മുഖം മൂടിയിരിക്കുന്നതിനാൽ
ശവം ചുമക്കുന്നവരുടെ ഭാവം വ്യക്തമല്ല ..
എങ്കിലും ശവങ്ങൾ ചുമന്നു ക്ഷീണിതമാണ് ആ ചുമലുകൾ എന്ന് വ്യക്തം ...

ഇപ്പോൾ ടിവി ന്യൂസിൽ അതു കാണാം ..
മരിച്ച മകന്റെ മൃതദേഹം ചത്തുപോയ ഒരു പൂച്ചക്കുഞ്ഞിന്റെതു പോലെ
കുഴിയിലേക്ക് തോണ്ടിയെറിയുന്നത്
കണ്ട്
കഴിച്ച ആഹാരം ഛർദ്ദിക്കുന്ന അമ്മയെ...
ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയെ
അച്ഛനമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ തല നഷ്ടപെട്ട പാവകളെ താലോലിക്കുന്നത് ...

ജാലകം വലിച്ചടച്ചു ഞാൻ തിരികെ എന്റെ ഒറക്കകിടക്കയിലേക്ക് പോകട്ടെ !
കാരണം നിന്റെ വീടിന്റെ പുറത്ത് പതിയിരിക്കുന്ന മരണത്തെ
ഇന്ന് ഞാൻ
കണ്ടല്ലോ ?
അതു ഒന്ന് മുഖം തിരിച്ചാൽ അടുത്ത ലക്‌ഷ്യം ഞാനാവും എന്ന്
എനിക്കറിയാം ... അതു കൊണ്ടു ശബ്ദമുണ്ടാക്കാതെ ജനലടച്ച് ഞാൻ ...
ഇനിയെന്ത് ചെയ്താൽ ജീവിക്കാനാവും എന്നറിയാതെ ...
വാതിലിനു പുറത്തെ കാലൊച്ചകൾക്ക് കാതോർത്ത് ...
 


ആൻ ട്രീസ പീറ്റർ
9 സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത