"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/നദിയുടെ തേങ്ങലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/നദിയുടെ തേങ്ങലുകൾ" സംരക്ഷിച്ചിരിക്കുന്ന...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
നദിയുടെ തേങ്ങലുകൾ
ഇയ്യോ ....ഞാൻ എന്താണീ ചെയ്തത്. വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു എന്ന് പിറുപിറുത്തുകൊണ്ട് രാഹുൽ നടന്നു. അമ്മയോട് തോന്നിയ ഒരു നിമിഷത്തെ വാശി തന്നെ ഇവിടം വരെ എത്തിച്ചു എന്ന് പറഞ്ഞു കൊണ്ട് രാഹുൽ ആ നദിക്കരയിൽ ഇരുന്നു. അല്ലേലും ഈ അമ്മയ്കെന്താ എന്നോടിത്ര ദേഷ്യം. അവന് വിഷമം വരാൻ തുടങ്ങി. ഹാ ..കുട്ടിയെന്താ ഇവിടെ..അതും ഈ സമയത്ത്? പൊടുന്നനെയുള്ള ചോദ്യം കേട്ടവൻ ഞെട്ടിയെങ്കിലും പെട്ടെന്ന് എല്ലാ വശത്തേക്കും നോക്കി. പക്ഷേ രാഹുൽ അവിടെ ആരെയും കണ്ടില്ല.കുട്ട്യേ....ഞനാണ് നദി. ങേ നദിയോ...നദിയും സംസാരിക്കുമോ...അവന് അത്ഭുതമായി. അതേ കുട്ടീ...കുട്ടിയെന്താ ഇവിടെ? ആ ചോദ്യത്തിനു മറുപടിയായി അവൻ പറഞ്ഞു... വീട്ടീന്നു പിണങ്ങി... വന്നതാ... ഒരു ചിരിയൊടെ നദി അവനോട് പറഞ്ഞു..ഒരു ചെറിയ കാര്യത്തിനാണോ നീയിങ്ങനെ പിണങ്ങിയത്,കഷ്ടം തന്നെ. അല്ല, നീ നിന്റെ കഥ പറയൂ നദിയേ..രാഹുൽ നദിയോട് പറഞ്ഞു. പുഴയുടെ സന്തോഷം അലിഞ്ഞില്ലാതായി. ങാ പറയാം ഒരു തേങ്ങലോടെ നദി തന്റെ കഥ പറഞ്ഞു തുടങ്ങി. നിങ്ങളെല്ലാം ഇന്നു കാണുന്ന പോലെ മലിനമായിരുന്നില്ല പണ്ട് ഞാൻ. വളരെ ആർജ്ജവത്തോടെ ഒഴുകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യരുടെ നിഷ്ക്കളങ്കമായ സ്വഭാവമുള്ള ആ കാലം.യതൊരു വിധമായ മാലിന്യവും എന്നിൽ വീഴാതെ സംരക്ഷിച്ചിരുന്ന കാലം. എന്നാൽ ഇന്ന് ഈ ന്യൂജൻ കാലത്ത് സ്വാർത്ഥതയുടെ പിറകെ പോകുകയാണ് അധിക മനുഷ്യരും. ഇന്റർ നെറ്റിൽ റിവർ എന്ന് സെർച്ച് ചെയ്താൽ ഒരു പക്ഷേ കിട്ടുന്നത് എന്റെ വർണ്ണാഭമായ ചിത്രങ്ങൾ ആയിരിക്കും. എന്നാൽ പുതുകാലത്തിഎന്റെ അവസ്ഥ ദയനീയമാണ്. ചിലരെങ്കിലും പ്രകൃതി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നെണ്ടെങ്കിലും ആരും അവരെ തിരിഞ്ഞു നോക്കാറില്ല. മതി ..ഇത്രയും മതി.ഇനിയും പറഞ്ഞാൽ ഞാൻ ഒരു പക്ഷേ...... നദിക്കു തേങ്ങലടക്കാൻ കഴിഞ്ഞില്ല. രാഹുലിനും കുറ്റബോധം തോന്നി.അവനും തേങ്ങിത്തുടങ്ങി.ഏയ്.. ചെറു കാര്യത്തിൽ തളരാൻ പാടില്ല.നന്മയ്കായ് പ്രവർത്തിക്കണം എന്ന ഉറച്ച തീരുമാനത്തോടെ അവൻ തിരികെ നടന്നു.ഈ നേരം നക്ഷത്രങ്ങൾ അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ