"എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കോഴിപ്പോര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കോഴിപ്പോര്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കോഴിപ്പോര്

മഞ്ഞിൻ മേടയിലുള്ള ഒരു ഗ്രാമത്തിൽ നാണിയെന്ന് പേരുളള ഒരു മുത്തശ്ശി ഉണ്ടായിരുന്നു .അവർക്ക് വഴക്കാളികളായ രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു. ദാമുവും ദാസനും .അവർ എന്തു കാര്യത്തിലും പരസ്പരം വഴക്കായിരുന്നു . ദാമുവിനെക്കാൾ കേമൻ ദാസനും ദാസനെക്കാൾ കേമൻ ദാമുവുമാണെന്നു പറഞ്ഞ് പരസ്പരം വഴക്ക് .പാവം നാണിമുത്തശ്ശി വയസ്സാം കാലത്ത് ഈ മക്കളുടെ വഴക്ക് കാരണം പൊറുതിമുട്ടി. മുത്തശ്ശിയുടെ ആകസമാധാനം എന്ന് പറയാൻ കുക്കു എന്ന പിടക്കോഴി ആയിരുന്നു .അവളുടെ കാര്യങ്ങൾ നോക്കി മുത്തശ്ശി സന്തോഷം കണ്ടെത്താൻ തുടങ്ങി .മുത്തശ്ശി ഒരു ദിവസം അഞ്ചു മുട്ടകൾ വച്ച് കുക്കു കോഴിയെ അടവെച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ടകൾ വിരിഞ്ഞു. നാണിമുത്തശ്ശിയ്ക്ക് രണ്ട് കോഴിക്കുഞ്ഞുങ്ങളെ കിട്ടി. അത് രണ്ടു പൂവൻ കോഴികൾ ആയിരുന്നു. ഓരോ കുഞ്ഞുങ്ങളെ വീതം ദാമുവിനും ദാസനും മുത്തശ്ശി കൊടുത്തു. മുത്തശ്ശിയുടെ രണ്ട് ആൺമക്കൾ മത്സരിച്ച് കോഴികളെ വളർത്താൻ തുടങ്ങി.ദാമുവിന്റെ കോഴിക്ക് ചിന്നൻ എന്നും ദാസന്റെ കോഴിക്ക് മിന്നൻ എന്നും പേരിട്ടു .ദാസനെയും ദാമുവിനെയും പോലെ ഭയങ്കരതല്ലുകൂടലായിരുന്നു ഈ പൂവൻ കോഴികളും. ഇവരുടെ വഴക്ക് തീർക്കാൻ അയൽവാസികൾ ഒരുമിച്ച് ഒരു കോഴിപ്പോര് നടത്താൻ തീരുമാനിച്ചു. ദാമുവും ദാസനും അതിനായി അവരുടെ കോഴികളുമായി മത്സരത്തിന് തയ്യാറായി. കാണികളെല്ലാം അത്ഭുതത്തോടെ മത്സരംകാണാനെത്തി . അവരവരുടെ കോഴികളുമായി ദാമുവും ദാസനും എത്തി .ഇതിനിടയിൽ അവർ കോഴികൾക്ക് വേണ്ടുന്ന പരിശീലനവും നടത്തിയിരുന്നു . മത്സരം തുടങ്ങി.കോഴികൾ പരസ്പരം കൊത്തുകൂടാൻ തുടങ്ങി. മിന്നനും ചിന്നനും ആവേശം കൊണ്ട് മതി മറന്നു. നാണിമുത്തശ്ശി കരയാൻ തുടങ്ങി. ഞാൻ കഷ്ടപ്പെട്ട് വളർത്തിയ തന്റെ കോഴികൾ പരസ്പരം കൊത്തിചാകാറായി എന്ന് മുത്തശ്ശിക്ക് മനസ്സിലായി. മിന്നനും ചിന്നനും തൂവലുകൾ കൊത്തിപ്പൊഴിച്ച് ചോരയും വാർന്ന് അവിടെ വീണു. നാണിമുത്തശ്ശി അലറിക്കരയാൻ തുടങ്ങി. ഇതു കണ്ട മക്കൾക്ക് തങ്ങളുടെ തെറ്റ് മനസ്സിലായി. അവർ നാണിച്ചു തലതാഴ്ത്തി.


മ്യദുല. വി .ആർ
3A എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ