ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

08:47, 6 മേയ് 2020-നു നിലവിലുള്ള രൂപം

   അതിജീവനം   

ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ
നാളെ അതിജീവനത്തിൻ കഥപറയാം..
സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു
പോയതിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ
നേർത്ത സമവാക്യം ഒന്നതിൽ പിറവികൊണ്ടു
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല
മനുജാ നിൻകർമ്മഫലം വൻമതിൽ താണ്ടിയാ കോട്ടകൾ
 തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി..
അകന്നിരിക്കാം രക്തബന്ധങ്ങൾ
ഒക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും
വാനോളംവാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുരസേവകർ നീതിതൻ പാലകർ
ലോകാ:സമസ്താ സുഖിനോഭവന്തു:

 

മുഹമ്മദ് യാസിൻ
3 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത