"ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലം | color= 5 }} <p> ചൈനയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  5
| color=  5
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

21:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം

ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് ലോകമോട്ടാകെ പടർന്ന് പടിച്ച്,നമ്മുടെ കൊച്ചു കേരളത്തിലും ഈ മാഹമാരി എത്തി കോവിഡ്- 19 എന്ന പേരിട്ടിരിക്കുന്ന ഇത്തിരികുഞ്ഞൻ വൈറസ് ആണെത്രെ ഇന്ന് ലോകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. ഏതായലും ഈ കൊച്ചു കുഞ്ഞന്മാർ കാരണം ഞങ്ങൾക്ക് പരിക്ഷയും ഉണ്ടായില്ല.സ്കൂൾ വാർഷികവും നടന്നില്ല. എല്ലാരും വീട്ടിൽ തന്നെ കളിക്കാൻ പുറത്തിറങ്ങാൻ പോലും സമ്മതിക്കുന്നില്ല മുറ്റത്തേക്ക് ഒന്ന് ഇറങ്ങാൻ പോലും, പുറത്ത് ഇറങ്ങിയാൽ തന്നെ കൈ നന്നായി കഴുക്കിയ ശേഷം മാത്രമാണ് അകത്ത് കയറാൻ പാടുള്ളു എന്നാണ് പറയുന്നത്. ഇത്തിരിക്കുഞ്ഞനെ കൊണ്ടു തോറ്റു, കൂട്ടികൾ ആരും കളിക്കാൻ വരുന്നില്ല ആരേയും എങ്ങോട്ടും വിടുന്നില്ല. വീട്ടിൽ തന്നെ ഇരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ വീട്ടിനകത്ത് പലകളികളും കളിച്ചു കോവിഡിനെ പിടിച്ച് നിർത്താൻ ഐസേലേഷൻ വാർഡുണ്ടാക്കി കളിച്ച കളിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പിന്നെ ഈ കൊറോണ കാലത്ത് പല വിശേഷങ്ങളും ഉണ്ടായി പല നാടൻ ഭക്ഷണങ്ങളും വീട്ടിലുണ്ടാക്കി പക്ഷെ ഈ ചക്ക കൊണ്ടുണ്ടാക്കിയതൊന്നും എന്റെ കുറുമ്പി പൂച്ചക്ക് തീരെ പിടിച്ചിട്ടില്ല അവൾ തിരിഞ്ഞു നോക്കുന്നതുപോലുമില്ല നോമ്പായതോട് കൂടി അവളുടെ കാര്യം മഹാകഷ്ടമാ!!

വീട്ടൽ ഇപ്പോൾ എല്ലാരും ഉണ്ട് ഇതിനിടയിൽ ഒരു രസം ഇന്നലെ എന്റെ വീട്ടിൽ ഒരു മുടിവെട്ടുകാരൻ വന്നു എല്ലാവരുടെയും മുടി വെട്ടി അപ്പോ ഉപ്പ പറഞ്ഞു പണ്ടൊക്കെ ഇങ്ങനെയായിരുന്നു പോലും, മുടിവെട്ടുന്നവർ വീട്ടിൽ വന്ന് മുടി വെട്ടി പോകാറായിരുന്നു എന്ന്.

റോഡിലേക്ക് നോക്കിയാൽ ഒരാളനക്കം ഇല്ല ,വണ്ടിയും ഇല്ല ,ഇടക്ക് പോലിസ് ജീപ്പ് പോകുന്നത് കാണാം ഈ ഇത്തിരിക്കൂ ഞ്ഞന്റെ ഒരുകളി.എന്നാണാവോ ഇനി സ്കൂൾ തുറക്കുക എന്നിക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നു. ഹെഡ് ടീച്ചറുടെ യാത്രയയപ്പ് നടക്കുമോ ആവോ?

ഏതായലും ഇത്തിരിക്കുഞ്ഞനെ ഞാൻ ജീവിതകാലം മറക്കില്ല.


ഹിന പി.
2 C ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം