"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/ശുചിത്വപാലനം സുന്ദരകേരളത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വപാലനം സുന്ദരകേരളത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂൾ കോഡ്= 19075 | | സ്കൂൾ കോഡ്= 19075 | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Bmbiju| തരം= ലേഖനം}} |
18:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വപാലനം സുന്ദരകേരളത്തിനായി
നാം ശുചിത്വജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്. അതിൽ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പ്രാധാന്യം അർഹിക്കുന്നു. ചൊട്ടയിലെ ശീലം ചുടലവരെ, എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് ചെറുപ്പത്തിലെ നാം ഇതെല്ലാം ശീലം ആകേണ്ടതുണ്ട്. നമ്മുടെ വീടും പരിസരവും ശുചിയായില്ലെങ്കിൽ ധാരാളം അതിഥികൾ വന്നെത്തും. പേര് പോലുമറിയാത്ത പലതരം അസുഖങ്ങൾ പരത്തും. ചിരട്ട, പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങൾ, മുട്ടത്തോട്, ടയർ, പൊട്ടിയ കുപ്പികൾ എന്നിവ അനാവശ്യമായി വലിച്ചെറിയാതെ ഇരിക്കണം. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് അവരവരുടെ വ്യക്തി ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. ശരീരശുദ്ധി മലയാളികൾക്ക് എന്നും പ്രധാന പെട്ടത് തന്നെ. വലിച്ചെറിഞ്ഞാൽ പ്രകൃതിയെ വികൃതമാക്കുന്ന വസ്തുക്കൾ നമുക്ക് വേണ്ട രീതിയിൽ പരീക്ഷിക്കാവുന്നതേ ഉള്ളൂ (കരകൗശല വസ്തുക്കൾ, നിത്യോപയോഗ വസ്തുക്കൾ). വൃത്തിയും വെടിപ്പും ഉണ്ടെങ്കിൽ മനുഷ്യനു മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും കാത്തുസൂക്ഷിക്കാം. കണ്ടിടത്ത് എല്ലാം ചപ്പുചവറുകൾ വലിച്ചെറിഞ്ഞും കൂട്ടിയിട്ടും കത്തിച്ചും സർവ്വം സഹിക്കുന്ന ഭൂമിയെ നാം ദുഷിപ്പിക്കുന്നു. വീട്ടിൽ സ്വസ്ഥതയും സമാധാനവും വേണമെങ്കിൽ വീടും പരിസരവും ശുചി ആക്കണം. വീട്ടിലെ മാലിന്യങ്ങൾ തള്ളാൻ ഉള്ളതല്ല വെളിമ്പ്രദേശങ്ങൾ എന്ന് തിരിച്ചറിയുകയൂം വേണം."ഇവിടെ തുപ്പരുത്" എന്ന് എഴുതി വെക്കുന്ന ഇടത്ത് തുപ്പുന്ന മലയാളികളുടെ ചിന്താഗതി മാറേണ്ടതുണ്ട്. ശുചിത്വസുന്ദരകേരളം കെട്ടിപ്പടുക്കാൻ നമ്മൾ നമ്മുടെ വീടുകളിൽ തന്നെ തുടങ്ങണം. പിന്നീട് നാട്ടിലും സംസ്ഥാനങ്ങൾ ഒട്ടാകെയും ശുചിത്വത്തിന് വഴിയൊരുക്കണം. കൊറോണ എന്ന മഹാമാരി പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ അവസരത്തിൽ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും ഒരു വ്യക്തി എന്ന നിലയിൽ നമ്മളോരോരുത്തരും ശ്രദ്ധയോടെ പാലിക്കേണ്ടതുണ്ട്. എന്നാൽ ഈ വിപത്തിനെയും നിഷ്പ്രയാസം തടുത്തു നിർത്താനും ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനും കഴിയും. ഇങ്ങനെ ആരോഗ്യമുള്ള സുന്ദര കേരളത്തിനായി നമുക്ക് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം