"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ "NATURE"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| സ്കൂൾ=  സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി         
| സ്കൂൾ=  സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി         
| സ്കൂൾ കോഡ്= 26059
| സ്കൂൾ കോഡ്= 26059
| ഉപജില്ല= ത്രിപ്പൂണിത്തുറ       
| ഉപജില്ല= തൃപ്പൂണിത്തുറ 
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!--  -->   
| തരം=  ലേഖനം  <!--  -->   

16:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമ്മിക്കാൻ ഉള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

                            എല്ലാ മനുഷ്യർക്കും  ശുദ്ധവായുവും  ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും  സ്വതന്ത്രവും ഉണ്ടെന്ന സങ്കൽപ്പമാണ് ലോക  പരിസ്ഥിതി ദിനത്തിന്റെ  കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു  ഹരിതകേന്ദ്രമായി അടുത്ത  തലമുറയ്ക്കു കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. 
        നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. 
          ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി നാം നമ്മുടെ സ്നേഹനിധിയായ പ്രകൃതിയെ സംരക്ഷിച്ചു, അതിലൂടെ മറ്റു തലമുറയ്ക്കും മാതൃക ആകാം 


ശ്രുതി തിബിൻകുമാർ
IX C സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം