"ഗണപതിവിലാസം ജെ ബി എസ്/അക്ഷരവൃക്ഷം/സ്നേഹവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= സാൻവിയ.എം
| പേര്= സാൻവിയ.എം
| ക്ലാസ്സ്=  3 തരം, <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:45, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹവീട്

അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം. അച്ഛൻ വിദേശത്ത് വലിയൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുട്ടികളുടെ പഠിത്തവും വീട്ടുകാര്യങ്ങളും നോക്കി ജീവിക്കുകയാണ് അമ്മ. സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് വിദേശത്ത് നിന്നും തന്റെ ഭർത്താവ് രോഗബാധിതനാണെന്നും നാട്ടിലേക്ക് വരികയാണെന്നും അവരറിയുന്നത്. ഭർത്താവിന്റെ രോഗത്തെപറ്റി ഒന്നുംതന്നെയറിയാതെ അവൾ പരിഭ്രമിച്ചു. ഇതിനിടെ അയാളുടെ പലതരത്തിലുളള വ്യാജപ്രചരണങ്ങളും പരന്നു. അയാൾ നാട്ടിലെത്തി. ഉടനെ നേരെ പോയത് അടുത്തുള്ള ആശുപത്രിയിലേക്കാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഉടൻതന്നെ അയാൾ അവിടെ ചികിത്സയ്ക്കു വിധേയനായി. ഒരുപാടുതവണത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ഡോക്ടർ അയാളുടെ രോഗം കണ്ടെത്തി. അതൊരു പകർച്ചാവ്യാധിയായിരുന്നു. പിന്നീട് അയാൾക്ക് അയാളുടെ ഭാര്യയേയും മക്കളേയും കാണാനുള്ള അനുവാദം പോലും ഉണ്ടായില്ല. നാട്ടിൽ മുഴുവൻ അതൊരു വാർത്തയായി.ആളുകൾ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കാണുമ്പോൾ മാറി നിൽക്കാനും പതിയെപ്പതിയെ അവളേയും മക്കളേയും തനിച്ചാക്കാനും തുടങ്ങി. ഏഴ് നാളുകൾക്കു ശേഷം അവളുടെ ഭർത്താവിന്റെ മരണവാർത്തയറി‍ഞ്ഞിട്ടു പോലും അവളെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ആരും തന്നെയുണ്ടായില്ല. ഇതിനിടെ രോഗത്തെക്കുറിച്ച് പല വാർത്തകളും വരാൻ തുടങ്ങി. നാടെങ്ങും കനത്ത നിയന്ത്രണത്തിലായി. ഓരോ ദിവസത്തെ കണക്കുപ്രകാരവും മരണസംഖ്യ കൂടിക്കൂടി വന്നു. നാടു മുഴുവൻ ഭീതി പ‍ടരുകയും ചെയ്തു. നാട്ടിലെ ഓരോ വീട്ടിലും നിന്നുണ്ടാവുന്ന നിലവിളികളും ഓർമിപ്പിക്കുന്നത് അവളുടെ ഭർത്താവിന്റെ മരണമായിരുന്നു.ആരും തന്നെ തിരി‍ഞ്ഞുനോക്കാനില്ലാത്തപ്പോഴും മക്കളുടെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ.. ഒറ്റപ്പെടലിന്റെ വേദന മറ്റുള്ളവർ അറിഞ്ഞു തുടങ്ങിയപ്പോൾ അവർ അവളെപ്പറ്റി ഓർ‍ത്തു. പിന്നീട് നാട്ടുകാരുടെ സ്നേഹവും സഹായവും കിട്ടിത്തുടങ്ങി. മറ്റുള്ളവരുടെ വിഷമം മനസ്സിലാവണമെങ്കിൽ സ്വന്തം ജീവിതാനുഭവങ്ങൾ ഉണ്ടാവണം എന്ന് അവളോർത്തു...

സാൻവിയ.എം
3 എ ഗണപതിവിലാസം ജെ.ബി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ