"ജി.എച്ച്.എസ് .എസ് കല്ലാർ/അക്ഷരവൃക്ഷം/ലോകം മഹാമാരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം മഹാമാരിയിൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 53: വരി 53:
| സ്കൂൾ=      ജി എച്ച് എസ് എസ് കല്ലാർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ജി എച്ച് എസ് എസ് കല്ലാർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30012
| സ്കൂൾ കോഡ്= 30012
| ഉപജില്ല=  നെടുംകണ്ടം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെടുങ്കണ്ടം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കട്ടപ്പന
| ജില്ല=  ഇടുക്കി 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

14:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോകം മഹാമാരിയിൽ


കാലമേ നിൻ തമോഗർതപാ
ളിയിൽ അറ്റു വീണൊരാ ജീവ ദളങ്ങൾ
ബാക്കി വച്ചൊരാ വെൺ നിലാകനവുകൾ
ചിതയിലുതിരാതെ ആളിപ്പരക്കും

ആത്മതേജസ്സിൽ ഞങ്ങൾ
വിരിച്ചൊരാ , പുതിയ
വജ്രായുധത്തിന്റെ തീയിൽ
ചുട്ടെരിക്കും ഈ മഹാമാരി

ദുരിതകാലം മാഞ്ഞുപോയിടും
പുതിയ വിത്തുകൾ മണ്ണിൽ
വിതയ്ക്കും പുതിയ തളിരുകൾ
ചില്ലയിൽ തെളിയും

യുദ്ധഭൂവിനെ ശാന്തിവരിക്കും
എതിരിടാൻ പോന്ന സേന
ഉണ്ടെൻ മണ്ണിൽ എയ്തു വീഴ്ത്താൻ
ശരമുണ്ട് കയ്യിൽ

കൂട്ടിനുള്ളിൽ അടച്ചിരിപ്പാണ് നാം
കൂട്ടുകൂടാത്തൊഴിഞ്ഞിരിപ്പാണ് നാം
ഒരുമയിൽ കോർത്ത സ്നേഹമാല്യത്തിൻ
ഉള്ളിലേറി പട പൊരുതിടുന്നു

വർണമൊഴുകുന്ന ജീവിത വീഥിയിൽ
ഉള്ളു കത്തവേ , ഇരുള് മൂടിടവേ
ആത്മ നടന വിഹായസ വേദിയിൽ
നറുനിലാ കാന്തി പെയ്യാൻ വിതുമ്പുന്നു

നഷ്ടമായൊരാ നഷ്ടങ്ങൾ ഒക്കെയും
തിരികെ എത്താതെ മങ്ങി മായില്ല
പുതിയ അസ്ത്രമായി വീണ്ടും ജനിക്കും
കർണികാരമായി വീണ്ടും ചിരിക്കും

അസുര കണികകൾ അകലതകറ്റുവാൻ
ലോക രക്ഷയ്ക് രോഗ മുക്തിക്കു
അരികിൽ അണയാതെ കൈകൾ കൂപ്പിടും
തീക്ഷണ പുഷ്പമായി മാറി നിന്നിടും

 

നിഷാന നജീബ്
9 F ജി എച്ച് എസ് എസ് കല്ലാർ
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത