"എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
 
വരി 17: വരി 17:
| സ്കൂൾ= എ.യു.പി.എസ് എറിയാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.യു.പി.എസ് എറിയാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48552
| സ്കൂൾ കോഡ്= 48552
| ഉപജില്ല= വണ്ടൂർമലപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല=മലപ്പുറം 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

12:00, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോക് ഡൗൺ കാലം

വീട്ടിനകത്തിരുന്നു മടുത്ത അപ്പു ഒരു ദിവസം അമ്മയോട് ചോദിച്ചു. "അമ്മേ ഞാൻ കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിക്കാൻ പോകട്ടെ " വേണ്ട അപ്പൂ... ഇപ്പോൾ ലോക് ഡൗൺ കാലമല്ലേ... നീയിവിടെയിരുന്നു കളിച്ചോ... ചിത്രം വരച്ചും, പാട്ടു കേട്ടും', കഥാ പുസ്തകങ്ങൾ വായിച്ചുമെല്ലാം ഇരിക്കാലോ നിനക്ക്...

അമ്മ പറയുന്നതൊന്നും അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അമ്മ കാണാതെ അവൻ പുറത്തിറങ്ങി.കൂട്ടുകാരെ കൂട്ടി കളിക്കാൻ പോയി. കളി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവൻ കണ്ടത് ദേഷ്യപ്പെട്ട് നോക്കി നിൽക്കുന്ന അമ്മയെയാണ്. അവനെ അടിക്കാനോങ്ങിയ അമ്മയോടവൻ കരഞ്ഞു മാപ്പപേക്ഷിച്ചു. "കരഞ്ഞതു കൊണ്ടൊന്നും കാര്യമില്ല. പോയി സോപ്പുപയോഗിച്ച് നന്നായി കൈ കഴുകി വരൂ ... എങ്കിലേ വീട്ടിൽ കയറ്റൂ.... " . അങ്ങനെ ചെയ്യുന്നതിനെന്തിനാണമ്മേ ....?

"മോനേ... ഇന്നു നാട്ടിൽ പടരുന്ന കൊറോണ രോഗത്തെ കുറിച്ച് നീ കേട്ടിട്ടില്ലേ? വീട്ടിലിരുന്നും,ശുചിത്വം പാലിച്ചും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും, അകലം പാലിച്ചും കൊറോണയെ നാം തുരത്തണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നത് നീ കേൾക്കുന്നില്ലേ? നമ്മളെല്ലാവരും അതനുസരിച്ചെങ്കിലേ അസുഖം പടരാതിരിക്കൂ.." ശരി അമ്മേ... ഇനി മുതൽ ഞാൻ അങ്ങനെ ചെയ്തു കൊള്ളാം.. "നല്ല കുട്ടി ! " അമ്മ സന്തോഷത്തോടെ പറഞ്ഞു.

സൻഹഫാത്തിമ.സി.കെ.
3B എ.യു.പി.എസ് എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ