"ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
11:21, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരിക്കൽ അപ്പു എന്ന കുട്ടിക്ക് കലശലായ പനി ചുമ ജലദോഷം എന്നിവ പിടിപെട്ടു . അവൻ വീട്ടിൽ തന്നെ കിടപ്പായി . നല്ല ക്ഷീണവും ഉണ്ടായിരുന്നു . അവൻ പുറത്തു പോയില്ല . പല രോഗങ്ങളുടെയും കാലമല്ലേ. നമുക്ക് അവനെ ഡോക്ടറെ കാണിക്കാം അമ്മ അച്ഛനോട് പറഞ്ഞു. പല സ്ഥലത്തും രോഗം പടരുന്നു. അമ്മയ്ക്ക് പേടിയായി അവർ തൂവാല എടുത്ത് അവന്റെ മൂക്കും വായും മറച്ചു. ഓട്ടോ വിളിച്ച് അവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു . അവർ അവിടെ എത്തിയപ്പോൾ ആരുംതന്നെ എന്നെ കൂട്ടംകൂടി നിൽക്കുകയോ .അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുകയോ ചെയ്യുന്നില്ല. എല്ലാവരും അവരവരുടെ നമ്പർ ആകുമ്പോൾ ഡോക്ടറെ കാണിക്കുന്നു. അമ്മയുടെ അടുത്തിരുന്നു അവൻ ഹോസ്പിറ്റലിന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു. പല രോഗങ്ങളുടെ ബോർഡുകൾ അവരുടെ ശ്രദ്ധയിൽ പെട്ടു . രോഗങ്ങൾ വരാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ അവന്റെ മനസ്സിൽ പകർത്തി. അങ്ങനെ അവർക്ക് ഡോക്ടറുടെ അടുത്തേക്ക് കയറാനുള്ള സമയമായി .അവർ ഡോക്ടറുടെ അടുത്ത് ഇരുന്നു ഡോക്ടർ ചോദിച്ചു മോനേ എന്താണ് രോഗം. അമ്മ പറഞ്ഞു അവന് പനി ജലദോഷം ചുമ എന്നിവയാണ് .രണ്ടു ദിവസമായി തുടങ്ങിയിട്ട് . നമുക്ക് ഒന്ന് രക്തം പരിശോധിക്കാം. അമ്മ പറഞ്ഞു അതെ. അവർ ലാബിന് അടുത്തേക്ക് നീങ്ങി രക്തം പരിശോധിച്ചു ഒരു മണിക്കൂറിനുള്ളിൽ റിസൾട്ട് തരാമെന്ന് പറഞ്ഞു. റിസൾട്ട് കിട്ടി ഡോക്ടറെ കണ്ടു . ഡോക്ടർ പറഞ്ഞു പ്രത്യേകിച്ച് ഒരു അസുഖവും ഇല്ല . നിങ്ങൾ പേടിക്കേണ്ട മരുന്ന് തരാം പനിയും ചുമയും ജലദോഷവും പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആണ്. കുട്ടിയെ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുക കുട്ടിക്ക് ഒരാഴ്ചത്തേക്ക് നിങ്ങൾ വിശ്രമം നൽകുക. പുറത്തേക്ക് കളിക്കാൻ വിടരുത് വീടും പരിസരവും എപ്പോഴും വൃത്തിയാക്കുക. തുറന്നു വെച്ചതും പഴകിയതുമായ ആഹാരം കഴിക്കാതിരിക്കുക.അങ്ങനെ കുറച്ചു കാര്യങ്ങൾ ഡോക്ടർ പറഞ്ഞു കൊടുത്തു. അങ്ങനെ മരുന്ന് വാങ്ങി അവർ വീട്ടിലേക്ക് മടങ്ങി. അപ്പു വീട്ടിൽ എത്തിയതിനു ശേഷം ഡോക്ടർ പറഞ്ഞതെല്ലാം അച്ഛന് പറഞ്ഞു കൊടുത്തു അവർ ഡോക്ടർ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ