"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

       കോവിഡിനെതിരെ ഇതേവരെ  മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കോവിഡിനെ ഭയക്കുന്നതിന് പകരം ജാഗ്രതയാണ് നമുക്ക് വേണ്ടത്.  നാം ശുചിത്വം ശീലിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകമ്പോൾ മാസ്ക് ശരിയായ രീതിയിൽ ധരിക്കണം. പൊതു ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും സഹകരിക്കണം .  സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം. കോവിഡ് വ്യാപനത്തിന് മുമ്പ് നാം വ്യക്തി ശുചിത്വത്തിന് നൽകിയിരുന്ന പ്രാധാന്യം പൊതുസ്ഥലങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ല. കൊറോണയുടെ വരവോടെ പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും  മല - മൂത്ര വിസർജ്ജനം നടത്തുന്നതും ഗാർഹിക -ഗാർഹികേതര മാലിന്യങ്ങൾ തള്ളുന്ന ശീലവും നാം. ഉപേക്ഷിച്ചരിക്കുന്നു എന്നത് കോവിഡിലൂടെ നമുക്ക് ലഭിച്ച ഒരു ഗുണമാണ്. കോവിഡ് പശ്ചാത്തലത്തിൽ ലോകം അടച്ചിട്ടതോടെ മനുഷ്യനും പ്രകൃതിക്കും  ഉണ്ടായ ആരോഗ്യകരമായ മാറ്റം നഷ്ടമാകാതെ സംരക്ഷിക്കേണ്ട ചുമതല നാമോരോരുത്തർക്കുമുണ്ട്.

{{BoxBottom1
| പേര്= അമേയ ജി. എസ്സ്
| ക്ലാസ്സ്=  7 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      മുരുക്കുമൺ യു പി എസ്സ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40241
| ഉപജില്ല= ചടയമംഗലം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:16, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് നൽകുന്ന പാഠം
  മാനവരാശിയുടെ അന്ത്യം കുറിക്കാൻ കഴിയുന്ന തരത്തിൽ, ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളേയും ഗ്രസിച്ചുകൊണ്ടിരിക്കുകയാ‍ണ് കോവിഡ് 19. രണ്ടാം ലോകമഹായുദ്ധത്തിന്റ പതിൻമടങ്ങ് ആപത്ത് ലോകത്തിന് നൽകാൻ ഇപ്പോൾതന്നെ ഈ മഹാമാരിക്ക് കഴിഞ്ഞിരിക്കുന്നു. അത്രക്ക് ഭീകരമാണ് ഇതിന്റെ ആക്രമണം.ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു.ഇത്തരം ഒരു മഹാമാരി ഇതിന് മുമ്പൊരിക്കലും നമ്മൾ കണ്ടിട്ടില്ലെന്ന്  പറഞ്ഞു കൊണ്ടാണ് സംഘടന തലവൻ ടെഡ്രോസ് അധേനാം ഗബ്രേസസ് പ്രഖ്യാപനം നടത്തിയത്.  എല്ലാ ഭൂഖണ്ഡങ്ങളിലുമായി 180 ൽ പരം രാജ്യങ്ങളിലേക്ക് ഇപ്പോൾ രോഗം പടർന്നിരിക്കുന്നു. ആളുകൾക്ക് രോഗ പ്രതിരോധശേഷിയില്ലാത്ത ഒരു പുതിയ രോഗം ലോകമെമ്പാടും പടരുമ്പോഴാണ് പാൻഡെമിക് ആയി പ്രഖ്യാപിക്കുന്നത്.

    2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആണ് ഈ വൈറസ് ആദ്യമായി പൊട്ടി പുറപ്പെട്ടത്. ചൈനയിൽ ആദ്യഘട്ടത്തിൽ ഉണ്ടായ അശ്രദ്ധയുടെ ഫലമാണ് ഇന്ന് ലോകരാജ്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്താകമാനം 2 .3 ലക്ഷം ആളുകളുടെ ജീവൻ കവർന്നു. ഇതുവരെ 34 ലക്ഷം ആളുകൾക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. അമേരിക്കയിലാണ് ഏറ്റവുമധികം വൈറസ് ബാധ  റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നിലവിൽ ഇന്ത്യയടക്കം 180 രാജ്യങ്ങളിൽ വെറും അഞ്ച് മാസം കൊണ്ട്  കൊറോണ വൈറസ് പടർന്ന് പിടിച്ചിരിയ്ക്കുകയാണ്.   രാജ്യത്ത് ഏറ്റവും അധികം രോഗബാധിതർ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 1300 ഓളവും മൊത്തം മരിച്ചവരുടെ എണ്ണം 521 ലും എത്തി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 37,776 ആയി ഉയർന്നിരിക്കുന്നു. രോഗബാധയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 1223 ൽ എത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
     കോവിഡിനെതിരെ ഇതേവരെ  മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കോവിഡിനെ ഭയക്കുന്നതിന് പകരം ജാഗ്രതയാണ് നമുക്ക് വേണ്ടത്.  നാം ശുചിത്വം ശീലിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകമ്പോൾ മാസ്ക് ശരിയായ രീതിയിൽ ധരിക്കണം. പൊതു ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും സഹകരിക്കണം .  സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം. കോവിഡ് വ്യാപനത്തിന് മുമ്പ് നാം വ്യക്തി ശുചിത്വത്തിന് നൽകിയിരുന്ന പ്രാധാന്യം പൊതുസ്ഥലങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ല. കൊറോണയുടെ വരവോടെ പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും  മല - മൂത്ര വിസർജ്ജനം നടത്തുന്നതും ഗാർഹിക -ഗാർഹികേതര മാലിന്യങ്ങൾ തള്ളുന്ന ശീലവും നാം. ഉപേക്ഷിച്ചരിക്കുന്നു എന്നത് കോവിഡിലൂടെ നമുക്ക് ലഭിച്ച ഒരു ഗുണമാണ്. കോവിഡ് പശ്ചാത്തലത്തിൽ ലോകം അടച്ചിട്ടതോടെ മനുഷ്യനും പ്രകൃതിക്കും  ഉണ്ടായ ആരോഗ്യകരമായ മാറ്റം നഷ്ടമാകാതെ സംരക്ഷിക്കേണ്ട ചുമതല നാമോരോരുത്തർക്കുമുണ്ട്.
അമേയ ജി. എസ്സ്
7 C മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം