"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ മനോധൈര്യത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനോധൈര്യത്തിന്റെ നാളുകൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=pvp|തരം=കഥ}} |
12:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനോധൈര്യത്തിന്റെ നാളുകൾ
നഗരത്തിന്റെ അനക്കങ്ങളൊന്നും ഇല്ല. തെളിഞ്ഞ ആകാശം. ഒരു മാസം മുൻപ് വരെ ഉണ്ടായിരുന്ന ചീറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങളുടെ ഗർജനങ്ങളൊന്നും ഇല്ല. ശുദ്ധമായ വായൂ . ആനി പതിവ് പോലെ ചെടി നനക്കാനിറങ്ങി . മുറ്റത്ത് ഒരു കൊച്ചു പൂന്തോട്ടമൊക്കെ ഉണ്ട് ആനിക്ക് .ഭർത്താവും രണ്ടു പെൺമക്കളും അമ്മയും അച്ഛനും അടങ്ങുന്ന ഒരു സന്തുഷ്ടകുടുംബം. അച്ഛൻ റിട്ടയേർഡ് എസ് ഐ ആണ്. തന്റെ കണ്ണടയും വെച്ച് പത്ര വായന തുടങ്ങി അച്ഛൻ മാത്യൂ. കോവിഡ് 19 ന്റെ വിശേഷങ്ങളാണ് പത്രം മുഴുവനും . പത്രത്തിലെ ചില വാർത്തകൾ ചുരുക്കി ആനിയോട് പറയുന്നു. ഇന്ന് എല്ലാവരും പതിവിലും സന്തോഷത്തിലാണ് . കുട്ടികൾ തങ്ങളുടെതായ കളികളിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ അവരുടെ മുഖത്ത് വളരെ അധികം തെളിച്ചം ഉണ്ട് . ആനി ചെടി നനച്ച ശേഷം അടുക്കളയിലേക്ക് ചെന്നു. കാര്യമായി എന്തോക്കെയോ ഉണ്ടാക്കുന്നുണ്ട് . ആനി അമ്മയോട് ചോദിച്ചു " രണ്ടാഴ്ച്ച കഴിഞ്ഞ ഈസ്റ്ററല്ലേ , ലോക്ഡൗ ൺ ആയതോടെ വീട്ടിലിരുന്ന് കുർബാന കൂടണം. . സാധാരണ നമ്മൾ പുറത്തു പോയി ഒരു സിനിമ ഒക്കെ കാണാറുള്ളതല്ലേ " "നിനക്കറിയാല്ലോ ആനി പുറത്ത് നടക്കുന്നത് . നമ്മളുടെ കാര്യങ്ങളൊക്കെ കർത്താവിനറിയാം എവിടെ ഇരുന്ന് വിളിച്ചാലും കർത്താവ് കേൾക്കും. ഇന്ന് വീട്ടിൽ ഇരുന്നാൽ നാളെ നമുക്ക് പുറത്തിറങ്ങാം." അമ്മ പറഞ്ഞു. പുറത്ത് പെട്ടെന്ന് ഒരു കാറിന്റെ ശബ്ദം കേട്ടു. തങ്ങൾ പ്രതീക്ഷിച്ച ആൾ എത്തി . വീടിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്ത ശേഷം ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങി വന്നത് ജോർജ്ജ് ആനിയുടെ ഭർത്താവ്. ഗൾഫിലായിരുന്നു പുള്ളിക്കാരൻ. ജോർജ്ജിനെ കണ്ടപ്പാടെ കുട്ടികളും ആനിയും ഓടി അടുത്തേക്ക് ചെന്നു. ജോർജ്ജ് വലിയ ഒച്ചയിൽ അവരോട് നിൽക്കാൻ പറഞ്ഞു. "നിങ്ങൾക്ക് ഇവിടെ നടക്കുന്നതൊക്കെ അറിയാല്ലോ . പിന്നേയും നിങ്ങൾ ഇങ്ങനെ പെരുമാറുന്നത് എന്താ? നമ്മുടെ ഗവൺമെന്റിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിയത് . ഞാൻ എയർപോർട്ടിൽ എന്റെ സ്രവങ്ങൾ പരിശോധനയ്ക്ക് നൽകിയ ശേഷമാണ് ഇവിടെ എത്തിയത് എന്റെ പരിശോധനാഫലം അറിയാതെ ഞാൻ നിങ്ങളോട് ഇടപ്പഴുകാൻ പാടില്ല . ഒരാഴ്ച കഴിയുമ്പോൾ ഫലം ലഭിക്കും അപ്പോൾ ആവാം ഇതൊക്കെ . " ജോർജ്ജ് പറഞ്ഞു. കുട്ടികളുടെ മുഖം വാടി. അച്ഛൻ ചോദിച്ചു " ഇതേത് കാർ ? നിനക്ക് ഒരു ടാക്സി വിളിച്ചു ഇങ്ങ് പോന്നാൽ മതിയായിരുന്നിലെ. വാടകയ്ക്ക് എടുത്ത കാറിൽ ഒറ്റയ്ക്കാണ് പപ്പാ ഞാൻ വന്നത് കാരണം ഈ രോഗം ആർക്കും വരരുത്".ജോർജ്ജ് മറുപടി പറഞ്ഞു. ഡാഡി ഞങ്ങൾക്ക് ചോക്ലേറ്റ്സ് ഒന്നും കൊണ്ട് വന്നില്ലേ? മകൾ റിയ ചോദിച്ചു. "മോളെ അവിടെ നിന്നും ഒന്നും കൊണ്ട് വരാൻ പാടില്ല. നമുക്ക് ഇതൊക്കെ കഴിയുമ്പോൾ പോയി വാങ്ങാല്ലോ." ജോർജ്ജ് പറഞ്ഞു. " എന്റെ പരിശോധനാഫലം അറിയാതെ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങില്ല . എനിക്ക് മാത്രം ഉപയോഗിക്കാൻ ഗ്ലാസും പാത്രവും ഞാൻ എടുക്കും . ഒരാഴ്ചത്തേക്ക് നിങ്ങൾ എന്റെ അടുത്ത് വരുകയോ അരുത്. ഞാൻ ഉപയോഗിച്ച സാധനങ്ങൾ തൊടരുത്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. വീട്ടുകാർ അത്ര സന്തുഷ്ടരല്ലെങ്കിലും അവർ ജോർജ്ജിനെ ഒാർത്ത് അഭിമാനിച്ചു. ഒരു വെള്ളിയാഴ്ച വൈകുന്നേരം ജോർജ്ജിന് ഒരു ഫോൺ കോൾ വന്നു. ജോർജ്ജിന്റെ പരിശോധനാഫലം നെഗറ്റീവ് ! മനസിന്റെ വ്യാകുലതകളെല്ലാം ഒരു മഞ്ഞുകട്ട പോലെ ഉരുകി പോയി . അവർക്ക് നന്ദി പറഞ്ഞ ശേഷം അയാൾ ഫോൺ കട്ട് ചെയ്തു. ഈ കാര്യം എല്ലാവരോടും പറഞ്ഞു. നിറഞ്ഞ സന്തോഷത്തോടെ അവർ പരസ്പരം വാരി പുണർന്നു. ജോർജ്ജ് പറഞ്ഞു" എങ്കിലും ആശങ്ക ഒഴിഞ്ഞട്ടില്ല. നമ്മൾ ജാഗ്രത പാലിക്കുക. കൈയ്യും മുഖവും നന്നായി കഴുകണം. വ്യക്തി ശുചിത്വവും പാലിക്കുക. ഇനി ലോക്ഡൗണിൽ നമുക്ക് പുതിയ ചെടികളും മരങ്ങളുമൊക്കെ നട്ട് ഭൂമിയെ സംരക്ഷിക്കാം.ഈ ഈസ്റ്ററിന് വേണ്ട സാധനങ്ങൾ ഞാൻ പോയി വാങ്ങാമെന്ന് അച്ഛൻ മാത്യൂ പറഞ്ഞു. "അപ്പൂപ്പാ പ്രായമായവർ പുറത്തിറങ്ങരുതെന്നാണ് സർക്കാർ നമ്മളോട് പറഞ്ഞിട്ടുള്ളത്. ഈസ്റ്ററിന് നമുക്ക് ഇവടെയുള്ള സാധനങ്ങൾ വച്ച് ആഘോഷിക്കാം"കൊച്ചു മകൾ റിയ പറഞ്ഞു ദിവസങ്ങൾക്ക് ശേഷം ഈസ്റ്റർ ഇങ്ങെത്തി. പ്രാർത്ഥനകൾ നടത്തിയ ശേഷം ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ കഴുകി വൃത്തിയാക്കി. കഴിക്കുന്നതിന് മുൻപ് പ്രാർത്ഥനയിൽ നമുക്ക് വേണ്ടി ദിനരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും മറ്റെല്ലാരേയും ഓർത്തു.
ഈ കൊറോണാ കാലത്ത് പ്രവാസിയായ ജോർജ്ജും കുടുംബവും എടുത്ത തീരുമാനം പ്രശംസ അർഹിക്കുന്നതല്ലേ? ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കു ഒരുമിച്ചു ചെറുത്ത് തോത്പ്പിക്കാം
സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ