"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നല്ല നാളിന്റെ വരവിനായി ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നല്ല നാളിന്റെ വരവിനായി ...... <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
11:55, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല നാളിന്റെ വരവിനായി ......
പരീക്ഷാ തിരക്ക് ,സ്കൂൾ വാർഷികം എല്ലാം അടിച്ചു പൊളിക്കാം എന്നു കരുതി. ഒന്ന് മുതൽ നാലാം ക്ലാസ്സ് കൊണ്ട് അവസാനിക്കുന്ന ഞങ്ങളുടെ കൊച്ചു സ്കൂളിൽ അവസാനമായി ചെയ്തു തീർക്കാൻ ഒത്തിരി കാര്യം ഉണ്ടായിരുന്നു.അതിനിടയിൽ ആയിരുന്നു എന്നെയും എന്റെ കൂട്ടുകാരെയും ടീച്ചറെയും സങ്കടപ്പെടുത്തി കൊറോണ വൈറസ് എന്ന മഹാമാരി പടർന്നുപിടിക്കുന്നു എന്നു കേട്ടത്. പ്രിയപ്പെട്ട കൂട്ടുകാരുടെ കൈ പിടിച്ചു പിരിയുമ്പോൾ ഇതൊരു നീണ്ട ഒഴിവു കാലമാണെന്ന് അറിഞ്ഞില്ല. എങ്കിലും സുരക്ഷ ഓർത്തു വീട്ടിലിരുന്നല്ലേ തീരു. ആദ്യ ആഴ്ച വല്ല്യ കുഴപ്പമൊന്നും തോന്നിയില്ല. പിന്നെ പിന്നെ ഓരോ ദിവസവും സ്കൂളും കൂട്ടുകാരും ഒരുപാട് അകലെ ആണെന്ന് തോന്നി തുടങ്ങി. ബോറടിമാറാൻ പുസ്തകം വായന, ചിത്രം വര, ഇടക്ക് ഉമ്മയെ സഹായിക്കലും. അതിനിടക്ക് ടീച്ചർ അയക്കുന്ന ഓരോ നല്ല മെസ്സേജ് അതിനോടൊപ്പവും പങ്കുചേരും. ഇനി എത്ര നാൾ കഴിഞ്ഞാണ് ഇതിൽ നിന്നും മോചനം എന്ന് ഒരറിവുമില്ല. ലോകം മൊത്തം വൈറസിൽ അകപ്പെട്ടിരിക്കുന്നു. വാർത്താ ചാനലുകളിൽ പുതിയ മരണ ഭീതികൾ ഉടലെടുക്കുന്നു. എത്ര ഭയാനകരമാണ് കാര്യങ്ങൾ എന്നു ശാസ്ത്രം വെളിപ്പെടുത്തുന്നു. കുട്ടികളെ പുറത്തേക്ക് വിടരുതെന്ന് എല്ലാവരും നിർദ്ദേശിക്കുന്നു. ഇനി തുടർന്ന് പോകുമോ എന്ന ഭയപ്പാട് എല്ലാവരിലും നിറഞ്ഞു നിൽക്കുന്നു. എങ്ങനെ എത്തപ്പെട്ടു ലോകത്ത് കോവിഡ് 19 എന്ന മഹാമാരി ? ആർക്കും ഒരറിവുമില്ല !! മനുഷ്യ നിര്മിതമാണ് , ജന്തുക്കളിൽ നിന്ന് പടരുന്നു എന്നൊക്ക വിദഗ്ധർ പറയുന്നു. ആരാണ് ഇതിന്റ സൃഷ്ടി. ഉമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞു നാഥൻ ഭൂമിയിൽ കോറോണോ രൂപത്തിൽ വന്നതാണ്. ജനങ്ങൾ തമ്മിൽ അല്ലെ പൊരുതി ജയിക്കുന്നത്. ഇത് അങ്ങിനെ അല്ല കോറോണോ രൂപത്തിൽ വന്ന നാഥാനോടാ. അഹങ്കാരം തീർക്കാൻ കച്ച കെട്ടി വന്നതാ. നമ്മൾ ഒതുങ്ങിയെ പറ്റു. കുറെ ഒക്കെ ഉമ്മ പറയുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു. ആരൊക്കെയോ ചെയ്തു കൂട്ടിയ പാപങ്ങൾ ഞങൾ കുട്ടികൾ അനുഭവിക്കുന്നു . മനുഷ്യൻ മനുഷ്യനെ പൂട്ടിയിട്ടിരിക്കുന്നു ! അതിൽ സ്വാതന്ത്ര്യം കിട്ടി എന്നതിൽ പക്ഷിമൃഗാദികൾ പാറി പറക്കുന്നു. എന്തൊരു കാലം! നിഷ്കളങ്കരായ ഞങ്ങൾക്ക് കാലം നല്ലത് വരുത്തും. കൊറോണ വൈറസിൽ പെട്ട് പോകാതെ, തിരിച്ചു നല്ല നാടിന്റെ മക്കൾ ആകാൻ നല്ല നാളിന്റെ വരവിനായി ഒരുപാട് അകലം പാലിച്ചു ഒരുമയോടെ ഒന്നിക്കുമെന്ന പ്രതീക്ഷയോടെ ....
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം