"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ഒരു പിടി കൊന്നപ്പൂക്കൾ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു പിടി കൊന്നപ്പൂക്കൾ...... <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

22:51, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു പിടി കൊന്നപ്പൂക്കൾ......
                വീണ്ടും ഒരു വിഷുക്കാലമെത്തി . "നാളെ എന്റെ അച്ഛൻ വരും ".അന്ന് രാത്രി ദീപു ഉറങ്ങിയതേ ഇല്ല.അച്ഛന്റെ കൂടെ വിഷുക്കണി കാണുന്നതും ,വിഷു കൈനീട്ടം തരുന്നതും, പടക്കം പൊട്ടിക്കുന്നതും, പൂത്തിരി കത്തിക്കുന്നതും എല്ലാം ഓർത്തു അവൻ കിടന്നു .അടുത്ത ദിവസം രാവിലെ ദീപുവും  മുത്തച്ഛനും കൂടി കാറിൽ അച്ഛനെ കൊണ്ടുവരാൻ പോയി. വിമാനത്താവളത്തിൽ എത്തിയപ്പോൾ അവിടെ പതിവുപോലുള്ള തിക്കും തിരക്കും കാണാനില്ലായിരുന്നു. രണ്ടോ മൂന്നോ ആളുകൾ മുഖത്ത് മാസ്ക് ധരിച്ച്‌ വാഹനങ്ങൾ വരുന്നത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ അന്വേഷിച്ചപ്പോഴാണ് പല  വിമാനങ്ങളുടേയും സർവീസ് നിർത്തിവച്ചതായി അറിഞ്ഞത് .  ഒരു വിമാനം കൂടി വരാനുണ്ട് അത് നാളെയെത്തും, അതിൽ  അച്ഛനുണ്ടാകുമെന്ന് മുത്തച്ഛൻ പറഞ്ഞു .പിന്നെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കോവിഡ്- 19 എന്ന വൈറസ് ലോകമാകെ കാട്ടുതീ പോലെ പടരുന്നു എന്നും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അത് കൂടുതലാണെന്നും അറിഞ്ഞത് ."എന്റെ അച്ഛന് എന്തെങ്കിലും പറ്റുമോ? എന്ന ആശങ്ക അവനുണ്ടായി.   
                അടുത്ത ദിവസം ഒരു വാഹനത്തിന്റെ ശബ്ദം കേട്ട് അവൻ ഗേറ്റിനടുത്തേക്ക് ഓടി. അത് ഒരു ആംബുലൻസായിരുന്നു .അതിൽ അവന്റ അച്ഛനുണ്ടായിരുന്നു. അച്ഛനെ ക്വാറന്റൈൻ ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.അത് ഒരു നിമിഷം അവിടെ നിർത്തി. അവൻ അച്ഛനെ കെട്ടിപ്പിടിക്കാൻ ഓടി."മോനേ നീ ഇപ്പോൾ എന്റെ അടുത്തേക്ക് വരരുത് ഞാൻ 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം തിരിച്ചെത്തും " അച്ഛൻ പറഞ്ഞു.കുറച്ചു ദിവസം കഴിഞ്ഞാണ് അവൻ ആ ഭയപ്പെടുത്തുന്ന വാർത്ത കേട്ടത്. അവന്റെ അച്ഛനും കൊറോണ ബാധിച്ചിരിക്കുന്നു. അവന് അച്ഛനെ കാണാൻ കൊതിയായി. അവൻ അച്ഛനെ ഫോൺവിളിച്ചു. "അച്ഛാ നമുക്ക് വിഷുക്കണി വക്കേണ്ട?, കൊന്നപ്പൂ പറിക്കേണ്ടേ?  പൂത്തിരി കത്തിക്കേണ്ടേ? എനിക്ക് വിഷുകൈനീട്ടം തരേണ്ടേ? അച്ഛനെപ്പോഴാണ് വരുന്നത്?" അവന് വിഷമമായി .അവൻ കരഞ്ഞു.
               അങ്ങനെയിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം വിഷുത്തലേന്ന് ഒരു പോലീസ് ജീപ്പ് മുറ്റത്തു വന്നു നിന്നു,അതിൽ നിന്നും SI യും പോലീസുകാരും ഇറങ്ങി. "ആരാണ് ദീപു ? ". അവർ ചോദിച്ചു .ദീപുവും മുത്തച്ഛനും പേടിച്ചു. "ഞാനാ " ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു. "മോൻ ഇങ്ങടുത്തു വന്നേ". അദ്ദേഹം അവനെ സ്നേഹത്തോടെ വിളിച്ചു .അവൻ മടിച്ചു മടിച്ചു അവരുടെ അടുത്തേക്ക് ചെന്നു.അവർ അവന് ഒരു പൊതി കൊടുത്തു. അതിൽ നിറയെ ചോക് ലേറ്റുകളും  പടക്കവും പൂത്തിരികളും ഒരു പിടി കൊന്നപ്പൂക്കളും പിന്നെ അച്ഛന്റ വിഷുകൈനീട്ടവും കൂടെ ഒരു കത്തും ഉണ്ടായിരുന്നു.കത്തിൽ ഇങ്ങനെ എഴുതിയിരുന്നു "മോനേ എനിക്ക് കൊറോണ ബാധിച്ചിരിക്കുന്നു. അസുഖം ഭേദമായി ഉടനെ ഞാനെത്തും. അച്ഛനടുത്തില്ലെങ്കിലും മോൻ സന്തോഷത്തോടെ വിഷു ആഘോഷിക്കണം.നീ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന കാര്യങ്ങൾ ചിട്ടയോടെ  അനുസരിച്ച് വീട്ടിൽ തന്നെ സുരക്ഷിതനായി കഴിയണം.മോന് അച്ഛന്റെ വിഷു ആശംസകൾ നേരുന്നു ." അതു കണ്ട്  സന്തോഷം  കൊണ്ട്  അവന്റെ കണ്ണുകൾ നിറഞ്ഞു .ഒരുകയ്യിൽ കൊന്നപ്പൂക്കളും മറ്റേകൈയിൽ സമ്മാനപൊതിയുമായി പോലീസ് ജീപ്പ്  കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ നോക്കി നിന്നു.
പാർവൺ .എ .എസ്
5A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ