"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീര്‍ണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്. | ':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീര്‍ണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്. | ||
ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി | ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി | ||
സെല്‍ഷ്യസാണ്.ഇത് | സെല്‍ഷ്യസാണ്.ഇത് കാര്‍ഷിക വേലക്ക് അനുയോജ്യമാണ്.ചെരിവുകളിലും കുന്നിന്‍പ്രദേശങ്ങളിലും | ||
തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലും | തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലും വിളവിറക്കി വരുന്നു. | ||
കന്നുകാലിവളര്‍ത്തല്‍ മറ്റൊരു തൊഴിലാണ്.ജനങ്ങളില്‍ 75% വും | കന്നുകാലിവളര്‍ത്തല്‍ മറ്റൊരു തൊഴിലാണ്.ജനങ്ങളില്‍ 75% വും കാര്‍ഷിക വേലയെ ആശ്രയിച്ചു | ||
ജീവിക്കുന്നു. | ജീവിക്കുന്നു. | ||
':'1980നുമുന്‍പ് ചോളം,പരുത്തി,നിലക്കടല എന്നിവയാണു | ':'1980നുമുന്‍പ് ചോളം,പരുത്തി,നിലക്കടല എന്നിവയാണു വിളവിറക്കിയിരുന്നത്.പിന്നീട് കുടിയേറ്റ | ||
ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോള്‍ നെല്ല് | ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോള്‍ നെല്ല് വിളവിറക്കുന്നതില്‍ | ||
കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.'''മാംഗൊ സിറ്റി ''' | കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.'''മാംഗൊ സിറ്റി ''' | ||
എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വര്‍ഗഗങ്ങള്‍,പയര്‍ വര്‍ഗ്ഗങ്ങള്‍, | എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വര്‍ഗഗങ്ങള്‍,പയര്‍ വര്‍ഗ്ഗങ്ങള്‍, | ||
സുഗന്ധവിളകള്‍ എന്നിവയും | സുഗന്ധവിളകള്‍ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്. | ||
"[[category: എന്റെ ഗ്രാമം]]" | "[[category: എന്റെ ഗ്രാമം]]" |
13:16, 5 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മുതലമട ചരിത്രവും ഭൂമിശാസ്ത്രവും
പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേര്‍ന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീര്‍ണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാര്‍,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകള്‍ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താല്‍ മുതലമട അറിയപ്പെടുന്നു.
ചരിത്രം
പ്രാചീന മുതലമട
'മുതലിന്റെ മേട' എന്ന അര്‍ഥത്തിലാണ് ഈപേരു കൈവന്നത്.മുതല്‍ + മേട് പിന്നീട് മുതലമടയായിത്തിര്‍ന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറന്‍ഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേര്‍ന്നതായിരുന്നു പഴയ മുതലമട.
ശിലായുഗം
ശിലായുഗം മുതല്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളില്‍ അവര്‍ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകള്‍,മുനിയറകള്‍,നന്നങ്ങാടികള്‍,നാട്ടുകല്ലുകള്‍)ഇവിടെ കാണാം.കിളിമലയിലും ഗോവിന്ദാമലയിലും പറമ്പിക്കുളം മലയിലും കാണപ്പെടുന്ന ഗുഹകള്‍ ശിലായുഗമനുഷ്യന്‍ താമസിച്ചിരുന്നവയാണ്.ആനമാറിക്കടുത്ത് വീരക്കല്ല് കാണാന്‍ കഴിയും.
ചേര സംഘ കാലഘട്ടം
മുതല്‍മേടയുടെ ആസ്ഥാനം നെന്മേനി ആയിരുന്നു.ഈകൊട്ടാരമാണ്മുതല്‍ മേട എന്നറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ വമ്പിച്ച വരുമാനവും ഭൂസ്വത്തുക്കളും കൊണ്ടാണ് ആകൊട്ടാരത്തെ മുതല്‍ മേട എന്നുവിളിച്ചു വന്നത്.ആനകള്‍,സുഗന്ധദ്രവ്യങ്ങള്‍, തേക്കുതടികള്‍തുടങ്ങിയവ ധാരാളം കയറ്റുമതി ചെയ്തിരുന്നു.ഈരാജ്യം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
മുതല്‍ മേടയുടെ ഒരു കോട്ടയായിരുന്നു പാപ്പാഞ്ചള്ളയിലെ കോട്ട.6,7 നൂറ്റാണ്ടുകളില്‍ രാജ്യത്തെ ചോളരും കളഭ്രരും ആക്രമിച്ചു. നാമാവശേഷമായ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ നെന്മേനിയില്‍ ഉണ്ട്.ഉത്ഖനനത്തിലൂടെ സ്വര്‍ണ്ണനാണയമുള്‍പ്പെടെ അനവധി സാധനങ്ങള്‍ ഇവിടെ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്.
പിന്നീട് രാജ്യം പലതായി.കുറുനീലമന്നര്‍ എന്നറിയപ്പെടുന്ന ചെറുകിട രാജാക്കന്മാര്‍മലമുകള്‍ ആസ്ഥാനമാക്കിഭരണം തുടങ്ങി.അങ്ങനെ പറമ്പുമല അരചനും പറമ്പിക്കുളം (മൂച്ചംകുണ്ട്) അരചനും ഉണ്ടായി. ഇക്കാലത്ത് മുതലമട കോട്ട അവര്‍ പുനര്‍നിര്‍മ്മിച്ചു.കോട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കുളത്തില്‍ മുതലകളെ വളര്‍ത്തുകയും ശത്രുക്കളെ അതില്‍ ഇട്ടു കൊല്ലുകയും ചെയ്യുക പതിവായിരുന്നു.അങ്ങനെമുതല്‍ മേട മാറിമുതലമട(മുതലയുള്ള മട ) എന്നപേര് രൂപപ്പെട്ടു.ഇക്കാലത്ത് നിര്‍മ്മിച്ച ഉരിയരിപ്പുഴയോരത്തെ കോട്ട യുടെ സമീപത്തെ ഒരിക്കലും വറ്റാത്ത കയത്തില്‍നിന്നും പടിഞ്ഞാറോട്ട് ഒരു വഴിയുണ്ടെന്നും അത് കോട്ടയമ്പലത്തില്‍ എത്തിച്ചേരുമെന്നും പറഞ്ഞുവരുന്നു.ചേര-സംഘകാലഘട്ടത്തില്‍ ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.കാടര്‍,ഇരുളര്‍,മലസര്‍,മലമലസര്‍,തുടങ്ങിയ വര്‍ഗക്കാര്‍കാടുകളിലേക്ക് ഉള്‍ വലിഞ്ഞ് കുടികളായി താമസം തുടങ്ങി.
മുതലമട പ്രദേശത്തുകൂടി മൂന്നു പ്രധാനസഞ്ചാരപാതകള്‍ ഉണ്ടായിരുന്നു. ഒന്ന് പറമ്പിക്കുളം മലനിരകളിലൂടെ കൊടുങ്ങല്ലൂരില്‍ എത്തിച്ചേരുന്നവഴിയാണ്.രണ്ടാമത്തെപാത ചെമ്മണാമ്പതിയിലൂടെ മുസ്സിരിസ്സിലേക്ക് എത്തിച്ചേരുന്നതായിരുന്നു.മൂന്നാമത്തെ പാത കോട്ടക്കു സമീപത്തുകൂടിയായിരുന്നു.ഈപാത മക്കാറുവെട്ടിപ്പാത എന്നറിയപ്പെട്ടു.ഇത്കോട്ടയമ്പലം വഴികൊല്ലങ്കോട് ഊട്ടറയില്‍ എത്തുന്നതായിരുന്നു.പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പ്
ഇക്കാലത്ത് മുതലമട രാജ്യം കൊല്ലങ്കോട് ഭരണാധികാരികളുടെയും പാലക്കാട് രാജാക്കന്മാരുടെയും കൈവശത്തിലായിരുന്നു.കൊങ്ങുസൈന്യം ചിറ്റൂര്‍ പ്രദേശം ആക്രമിച്ചു.ഗോദവര്‍മ എന്ന കൊച്ചിരാജാവ് കൊങ്ങന്‍ പടയെ അടിച്ചുതുരത്തിയെങ്കിലും അവര്‍മുതലമടയിലെ കോട്ട നശിപ്പിച്ചു.
സ്ഥലനാമങ്ങള്‍ ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള പാര്‍ക്കാന്‍ പറ്റിയ സ്ഥലമാണ്.രാജ്യത്തിന്റെ അതിര്‍ത്തിയായ ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി)
ബ്രിട്ടീഷ് മലബാര്‍
ഇക്കാലത്ത് മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്‍ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്പ്പാതനിര്‍മ്മിച്ചു.മൈസൂര്‍ ആക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി.
(അവലംബം:മുപ്പത്തഞ്ചാം സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2006-2007ന്റെ സ്മരണിക,കെ.എന്‍.രാജുവിന്റെ ലേഖനം.)
ഭൂമിശാസ്ത്രം
':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീര്‍ണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്. ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി സെല്‍ഷ്യസാണ്.ഇത് കാര്‍ഷിക വേലക്ക് അനുയോജ്യമാണ്.ചെരിവുകളിലും കുന്നിന്‍പ്രദേശങ്ങളിലും തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലും വിളവിറക്കി വരുന്നു. കന്നുകാലിവളര്‍ത്തല്‍ മറ്റൊരു തൊഴിലാണ്.ജനങ്ങളില്‍ 75% വും കാര്‍ഷിക വേലയെ ആശ്രയിച്ചു ജീവിക്കുന്നു. ':'1980നുമുന്‍പ് ചോളം,പരുത്തി,നിലക്കടല എന്നിവയാണു വിളവിറക്കിയിരുന്നത്.പിന്നീട് കുടിയേറ്റ ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോള്‍ നെല്ല് വിളവിറക്കുന്നതില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.മാംഗൊ സിറ്റി എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വര്‍ഗഗങ്ങള്‍,പയര്‍ വര്‍ഗ്ഗങ്ങള്‍, സുഗന്ധവിളകള്‍ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്. ""