"എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

21:29, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വത്തിന്റെ പ്രാധാന്യം

ശുചിത്വം നമ്മുടെ അനുദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത വിധം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ശുചിത്വത്തിന് മനുഷ്യജീവിതത്തിൽ എത്ര അധികം പ്രാധാന്യമുണ്ട് എന്നത് ചൂണ്ടിക്കാണിക്കുന്നതാണ് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ.വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇന്ന് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഒരുപക്ഷേ ചില രാഷ്ട്രങ്ങളുടെ ചില പ്രത്യേക മനുഷ്യരുടെ വ്യക്തി ശുചിത്വമില്ലായ്മയും സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയും ആകാം കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാവിപത്ത് ലോകം കീഴടക്കാൻ കാരണം.ചൈനീസ് വൈറ്റ് മാർക്കറ്റുകൾ ആണ് കാരണം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അതല്ല വുഹാനിലെ വൈറോളജി ലാബിൽ നിന്നാണ് ഇത് ഉത്ഭവിച്ചത് എന്ന് ഒരു കൂട്ടർ അവകാശപ്പെടുന്നു. എന്തുതന്നെയായാലും ഇതിന് പ്രതിവിധി ഇല്ല പ്രതിരോധമേ ഉള്ളു എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടതാണ്. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രതിവിധി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

ശുചിത്വം എന്നത് സ്വാതന്ത്ര്യത്തേക്കാൾ പ്രാധാന്യമുള്ളതാണെന്ന് ഗാന്ധിജി ഒരിക്കൽ പറഞ്ഞിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യമെന്തെന്ന് ഈ ലോക്ഡൗൺ കാലത്ത് നമ്മെ പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ? അപ്പോൾ അതിനേക്കാൾ പ്രാധാന്യമുള്ള ശുചിത്വത്തിന് നാം ഏറെ വില കല്പിക്കണം എന്നത് മറക്കരുത്.. നമ്മുടെ വീടും പരിസരവും ജോലി സ്ഥലവും ശുചി ആണെങ്കിൽ അതാണ് ഭൂമിയിലെ സ്വർഗ്ഗം.

പാരിസ്ഥിതിക ശുചിത്വം നമ്മുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണ്. നശിപ്പിക്കാതിരിക്കുക എന്നതിനോടൊപ്പം പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്ന ഒരു ഉത്തരവാദിത്തം കൂടി ഒരു പൗരൻ എന്ന നിലയിൽ നമുക്കുണ്ട്. പക്ഷേ വ്യക്തിശുചിത്വം പാലിക്കാതെ സാമൂഹ്യ ശുചിത്വം സാധ്യമല്ല. വൃത്തിയുള്ള വസ്ത്രധാരണത്തിലൂടെയും കൈയ്യും മുഖവും ഇടയ്ക്കിടെ കഴുക്കുന്നതിലൂടെയും കുളി, പല്ല് തേക്കൽ എന്നീ ദിനചര്യകൾ പാലിക്കുന്നതിലൂടെയും നമ്മുക്ക് വ്യക്തിശുചിത്വം പാലിക്കാം.

ഒരു വ്യക്തി അകത്തും പുറത്തും വൃത്തി ഉള്ളവനാണെങ്കിൽ അവൻ ദൈവത്തോട് അടുക്കുന്നു എന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ആരാണ് ശുചിത്വം പാലിക്കുന്നത് അവൻ രോഗങ്ങളെ അകറ്റുമെന്ന് സാമവേദത്തിൽ പറഞ്ഞിട്ടുള്ള വാക്കുകളും ഈ അവസരത്തിൽ ഇവിടെ പ്രതിപാദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം പാലിക്കുക എന്നത് ഒരു നല്ല ശീലവും ആരോഗ്യപരമായ ഒരു വഴിയുമാണ്. ഇന്നത്തെ ലോകത്തിന്റെ ഈ അവസ്ഥയിൽ ശുചിത്വത്തിന് പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാക്കി നമുക്ക് ഒരുമിച്ച് മുന്നേറാം . ശുചിത്വപൂർണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ കൈകോർക്കാം.

അഭിജിത്ത് ജോഷി
5 A സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം