"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വയലിന്റെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
സൂര്യൻ അസ്തമിച്ചു,
സൂര്യൻ അസ്തമിച്ചു,
ഒരു ദിവസം പെട്ടെന്നവൾക്ക്
ഒരു ദിവസം പെട്ടെന്നവൾക്ക്
തൻ്റെ ഉടയാട നഷ്ടപ്പെട്ടു ,
തന്റെ ഉടയാട നഷ്ടപ്പെട്ടു ,
നഗ്നയായ അവൾ തൻ്റെ  
നഗ്നയായ അവൾ തൻ്റെ  
നാണം മറയ്ക്കാനായി
നാണം മറയ്ക്കാനായി

15:08, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വയലിന്റെ രോദനം

പച്ചച്ചേലയണിഞ്ഞ് അവൾ ആരെയോ
സ്വീകരിക്കാനായി ഒരുങ്ങി നിന്നു .
ആമോദം ഉള്ളിലടക്കി മെല്ലെ മെല്ലെ
അവൾ പുഞ്ചിരി തൂകി.
ചേലയുടെ നിറം പതുക്കെ
മാറി വരുന്നതവൾ അറിഞ്ഞില്ല !!!
പൊന്നിൻ പൂങ്കുല വാരി വിതച്ചു കൊണ്ട്
സൂര്യൻ അസ്തമിച്ചു,
ഒരു ദിവസം പെട്ടെന്നവൾക്ക്
തന്റെ ഉടയാട നഷ്ടപ്പെട്ടു ,
നഗ്നയായ അവൾ തൻ്റെ
നാണം മറയ്ക്കാനായി
വസ്ത്രത്തിന് വേണ്ടി കരഞ്ഞ് കൊണ്ടിരുന്നു,
പുതിയൊരു പച്ചച്ചേലക്കായി
അവൾ കാത്തു കാത്തിരുന്നു.
മനുഷ്യർ അവളുടെ ഉടയാട
കെട്ടിട കൊടുമരങ്ങൾക്കായ്
നഷിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന്
അവളറിയുന്നില്ല !!


ഷഹാന ഷെറിൻ
7 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത