"ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ കൊച്ചുഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ കൊച്ചുഗ്രാമം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
15:38, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ കൊച്ചുഗ്രാമം
എന്റെ കൊച്ചുഗ്രാമം കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലും,ശാന്തമായ് ഒഴുകുന്ന തോടും,തോടിനെ മനോഹരമാക്കുന്ന ആമ്പൽ പൂക്കളും,നീന്തി കളിക്കുന്ന കൊച്ചു കൊച്ചു മീനുകളും,കലപില ശബ്ദത്തോടെ പാറിക്കളിക്കുന്ന പക്ഷികളും,പാടവരമ്പത്ത് അങ്ങിങ്ങായ് നിൽക്കുന്ന നീളൻ കാലുള്ള കൊക്കുകളും,കവുങ്ങുകളും,തെങ്ങുകളും എല്ലാം കൂടി മനോഹരമാണ് എന്റെ ഈ കൊച്ചു ഗ്രാമം. വയലിന്റെ മുന്നിലായ് ടാറിട്ട റോഡും,റോഡിന് ഇരുവശത്തായി ധാരാളം വീടുകളും ഒരു സ്കൂളും ഉണ്ട്.സ്കൂളിനടുത്താണ് എന്റെ കൊച്ചു വീട്.മുറ്റത്ത് ഒരു ചെറിയ പൂന്തോട്ടവും,പറമ്പിൽ വാഴകളും പച്ചക്കറികളും ഉണ്ട്.സ്കൂളിൽ നിന്ന് പാഠങ്ങൾ പഠിച്ചും, റോഡിലൂടെ സൈക്കിൾ ഓടിച്ചും,പൂക്കളോടും കിളികളോടും കിന്നാരം പറഞ്ഞും സന്തോഷത്തോടെ കഴിയുമ്പോഴാണ് ഒരു രാക്ഷസനെ പോലെ കൊറോണ[കോവിഡ് 19]വന്നത്.സ്കൂളിൽ പോകാൻ പറ്റില്ല,വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്ത് കളിക്കാൻ പറ്റില്ല,വീടിനു പുറത്ത് പോകാൻ പാടില്ല എന്നൊക്കെ കേട്ടപ്പോൾ എനിക്ക് സങ്കടമായി.അച്ഛൻ എന്നോട് പറഞ്ഞു മോൻ വിഷമിക്കേണ്ട,നമുക്ക് ഈ കൊറോണയെ പേടിക്കാതെ എങ്ങനെ അതിനെ തുരത്താൻ പറ്റുമെന്ന് നോക്കാം,”തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറച്ച് പിടിക്കുക കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക,കൂട്ടം കൂടി നിൽക്കാതിരിക്കുക,ഹസ്തദാനം ചെയ്യാതിരിക്കുക അത്യാവശ്യഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക".ഇങ്ങനെയൊക്കെ എല്ലാവരും ചെയ്താൽ കൊറോണ വൈറസ് പടർന്ന് പിടിക്കാതിരിക്കാൻ നമുക്ക് ചെയ്യാവുന്ന മുൻകരുതലാണ്. ഞാൻ പകൽ സമയങ്ങളിൽ കഥകൾ വായിച്ചും,ചിത്രങ്ങൾ വരച്ചും അച്ഛനോടൊപ്പം പച്ചക്കറികൾക്കും വാഴകൾക്കും ചെടികൾക്കും വെള്ളം നനക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഞാൻ എന്റെ ചുറ്റുമുള്ള പ്രകൃതിയെ നോക്കി.അപ്പോൾ പൂന്തോട്ടത്തിലെ റോസാപ്പൂ എന്നെ നോക്കി ചിരിക്കുന്നതു പോലെ തോന്നി.ഞാൻ അതിനെ തൊടാനായ് അടുത്ത് ചെന്നപ്പോൾ അമ്മ പറഞ്ഞു "മോനെ തൊടല്ലേ,അതിന്റെ മുള്ള് കൊണ്ടാൽ വേദനിക്കും കൊറോണയെ പോലെയാണത്,ദൂരെ നിന്നാൽ മതി". “നമുക്ക് പ്രാർത്ഥിക്കാം ലോകനന്മയ്ക്കായ്, നല്ലൊരു നാളേക്കായ്,സ്വാന്തനമേകാൻ, കരുതലോടെ ഒരുമിച്ചു നിൽക്കാം.”
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം