"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയെ കാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  ലേഖനം}}

14:09, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പരിസ്ഥിതിയെ കാക്കാം    

വായു, വെള്ളം, ആകാശം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. മലമുകളിൽ നിന്ന് ഒഴുകിവരുന്ന ജലം സമീപപ്രദേശത്തുള്ള ഔഷധസസ്യങ്ങളിൽ തഴുകി പുഴയിൽ എത്തുന്നു. ഇപ്രകാരം ഔഷധഗുണം അടങ്ങിയ വെള്ളത്തെ മലിനമാക്കുന്നത് എന്തെല്ലാമാണ്? ജലമലിനീകരണം പലവിധത്തിൽ നടക്കുന്നു. കപ്പലുകളിൽ നിന്ന് ഉണ്ടാകുന്ന എണ്ണച്ചോർച്ച ജലത്തെ മലിനമാക്കുന്നു. യാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ ജീവികളും അഭയം ആക്കുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നു. പുഴവെള്ളം മലിനമാക്കാൻ കായൽ ടൂറിസം കാരണമാകുന്നുണ്ട്. വീട്ടിൽ നിന്നും, ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ, പുഴയിലെ അലക്കു കുളി എന്നിവയും പുഴ വെള്ളത്തെ മലിനമാക്കുന്നു.തോടുകൾ നികത്ത പ്പെട്ടതോടെ പല ജീവികളും വംശനാശത്തിന് പിടിയിലാണ്. നീർക്കാക്കകൾ ,കുളക്കോഴി എന്നീ പക്ഷികൾ വംശനാശത്തിന് വക്കിലാണ്. തോടുകളും, നീർച്ചാലുകളും, പാടങ്ങളും നികത്തപ്പെടുന്നതാണ് ഇതിന് കാരണം. ശുദ്ധജലസ്രോതസ്സുകൾ മലിനമാക്കുന്നു അതിനാൽ താമരയും ആമ്പലും ഇന്ന് വംശനാശ ഭീഷണിയിലാണ്. വായു മലിനമാകുന്ന ത്തിന്റെ ഒരു ചെറിയ കാരണം പൊടിയാണ്. എന്നാൽ അതിനും ഭയാനകമായവ വാഹനപ്പുകയും ഫാക്ടറിപ്പുകയും ആണ്. വാഹനപ്പുകയും ഫാക്ടറിപ്പുകയും അന്തരീക്ഷത്തിലേക്ക് കാർബൺ മോണോക്സൈഡും കാർബൺ ഡയോക്സൈഡും പുറംതള്ളുന്നു. ഇത് ശുദ്ധവായുവിന്റെ അളവ് കുറയ്ക്കുകയും ആഗോളതാപനത്തിന് കാരണമാകുകയും ചെയ്യുന്നു. ഭൂമി മലിനമാക്കുന്നവരുണ്ട് ഓർക്കുക, ഭൂമിയിൽ നട്ട വസ്തുക്കളാണ് നാം കഴിക്കുന്നത്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും തങ്ങളുടെ ഭക്ഷണം വിഷമയം ആക്കുന്നില്ല. കള നശിപ്പിക്കാൻ വേണ്ടി കളനാശിനികൾ ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിക്ക് വിഷം അടിക്കുകയാണ് ചെയ്യുന്നത്. വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മഴ കുറയ്ക്കുകയും താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വരൾച്ച വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണ്. പ്രകാശ മലിനീകരണത്തെ കുറിച്ച് അധികം ആരും ചിന്തിക്കാറില്ല. പ്രകാശമലിനീകരണം രാത്രി ഇര തേടുന്ന പക്ഷികളെ അപകടത്തിലാക്കുന്നു. രാത്രി കണ്ണ് കാണാൻ കഴിയാതെ അവകൂറ്റൻ ടവറുകളിൽ ചെന്നിടിച്ചു വീഴുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. തന്നോടും സഹജീവികളോടുള്ള ഉത്തരവാദിത്വം സമസ്ത ലോകത്തിനും സുഖം ഭവിക്കാൻ പ്രകൃതിയെ സംരക്ഷിച്ച് മതിയാവൂ. നടപ്പ് ശീലമാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുക, ഭൂമിയിൽ ജൈവവളങ്ങൾ ഉപയോഗിക്കുക. വനം ധനം ആണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സംരക്ഷിക്കുക. ഒരു നല്ല നാളെ ലോകത്തിന് ഉണ്ടാകട്ടെ.

പ്രതീക്ഷ ആർ
10 E ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം