"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ റിദ പി | | പേര്= ഫാത്തിമ റിദ പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 D | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19070 | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
17:56, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ അഥവാ കോവിഡ് 19
ഒരു കൊല്ലത്തിലെ(2019) അവസാനമാസം. ചൈനയിൽ ഒരു പനി ചികിത്സ ചെയ്തിട്ടും മാറാതെ രോഗി മരിച്ചു. ഡിസംബർ അവസാനമായപ്പോഴേക്കും ന്യൂ ഇയർ ആഘോഷിക്കാൻ അവിടെ ഉള്ളവർ വലിയ വലിയ രാജ്യങ്ങളായ യുഎസ്, ന്യൂയോർക്ക് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി. പിന്നെയാണ് രോഗത്തെ ആളുകൾക്ക് മനസ്സിലായത്. സാക്ഷാൽ കൊറോണ വൈറസ്. അങ്ങനെ ചൈന മുഴുവൻ കൊറോണയിൽ അകപ്പെട്ടു. ദിവസവും ആയിരക്കണക്കിന് ആളുകൾക്ക് രോഗം പിടിപെടുകയും മരിക്കുകയും ചെയ്തു. ആളുകളെ ആ വൈറസ് ഞെട്ടിപ്പിച്ചു. അതോടൊപ്പം ന്യൂ ഇയർ ആഘോഷിക്കാനായി പോയവർ അവർ എത്തിയ രാജ്യങ്ങളിലും ആ വൈറസ് ദാനം ചെയ്തു. ദിവസവും ഒരുപാട് ആളുകളിലേക്ക് ആ വൈറസ് പടർന്നു കൊണ്ടിരുന്നു. വലിയ വലിയ രാജ്യങ്ങളിലും വൈറസ് ബാധിച്ചവരുടെ എണ്ണം കൂടി കൂടി വന്നു. ഇറ്റലിയും ആ രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. അവർ അഹങ്കരിച്ച് ആരോഗ്യ പ്രവർത്തകരുടെ വാക്കുകളെ അവഗണിച്ചു. എന്നാൽ അത് അവർക്ക് തന്നെ അപകടമായി. അത് തീ പടരും പോലെ പടർന്നു പിടിച്ചു. അവർക്ക് അതിനെ തടയാൻ പ്രയാസമായി. ഇത്രയും അനുഭവിച്ച ശേഷമാണ് അവർ കൊറോണ വയറസിന്റെ ഭീകരത മനസ്സിലാക്കിയത്. അതിനുശേഷം വളരെയധികം ജാഗ്രതയിൽ ആയിരുന്നു ഇറ്റലി ജനങ്ങൾ. ലിഫ്റ്റിൽ കയറി ബെസ്റ്റ് ബട്ടൺ അമർത്താൻ ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് വേണമായിരുന്നു. എന്നിട്ടും അവർക്ക് അതിനെ തടയാൻ കഴിഞ്ഞില്ല. അവർ ഒത്തിരി വൈകി പോയിരുന്നു. എന്നാൽ നിങ്ങൾ ഇതൊന്നു ശ്രദ്ധിക്കൂ. കേരളത്തിൽ മൂന്നുപേർക്ക് സ്വീകരിച്ചപ്പോൾ ഇറ്റലിയിലും മൂന്നുപേർക്ക് ആയിരുന്നു. പിന്നെ ഇറ്റലി വലിയ കയറ്റമാണ് കയറിയത്. രോഗം ബാധിച്ചവരുടെ എണ്ണം ഇറ്റലിയിൽ കുത്തനെ കൂടി. രോഗം ബാധിച്ചവരുടെ കണക്കിൽ ഒന്നാം സ്ഥാനം ചൈനക്കും രണ്ടാം സ്ഥാനം ഇറ്റലിയുമായി മാറി. പിന്നെ യു എസ് എ സ്പെയിൻ എന്നീ രാജ്യങ്ങളാണ് കയറിയത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഈ കണക്ക് മാറിമറിഞ്ഞു. യു എസ് എ യിൽ ദിവസവും ആയിരക്കണക്കിന് ജനങ്ങൾ ആണ് മരിക്കുന്നത്. ഇതൊക്കെ കേട്ടാ കേരളീയർ പറഞ്ഞു "ഇവിടെ യുഎസിന് പോലും തടയാൻ പറ്റാത്തത് എങ്ങനെ കേരളം തടഞ്ഞു നിർത്തും". കേരളീയർ ഭയന്നു. കേരളത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ഇരുപതും അതിനു മുകളിലും ആയിരുന്നു .പിന്നെ അത് 15 ,16 ഒക്കെയായി. വീണ്ടും അതിന്റെ കണക്ക് 9, 10, 5, 6, 2, 1 എന്നിങ്ങനെയായി കുറഞ്ഞു വന്നു. കുത്തനെ പോകുന്ന കൊറോണ വൈറസ് ബാധിതരുടെ ഗ്രാഫി നെ കേരളം വളച്ചു കൊണ്ടുവന്നു. അതിനെ ഒരേനിരപ്പിൽ ആക്കി. ഇത് കേരളീയരുടെ ഒരു അഭിമാനം തന്നെയാണ്. ഇതിലൊരു വലിയ പങ്കു് ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആണ്. അവർ ഇതിനു വേണ്ടി സ്വന്തം ജീവൻ ത്യജിച്ച് മുന്നോട്ടുവന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേരളത്തിൽ അത് ലംഘിച്ച് പുറത്തിറങ്ങുന്നവരെ തിരിച്ചയച്ചു. കൊടുക്കാം നമുക്ക് ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ഒരു വലിയ സല്യൂട്ട്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം