"എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/പ്രകൃതിയെ ഞങ്ങളുണ്ട് കൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ ഞങ്ങളുണ്ട് കൂടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതിയെ ഞങ്ങളുണ്ട് കൂടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിയെ ഞങ്ങളുണ്ട് കൂടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>      പ്രകൃതിയും ഭൂമിയും മരിച്ചുകൊണ്ടിരിക്കുന്നു. കൂടെ നമ്മളും.ഭൂമിയിൽ ദിനംപ്രതി ചൂട് കൂടി കൂടി വരികയാണ്.ഇവിടെ പ്രകൃതി ദുരന്തങ്ങൾ പതിവാകുന്നു.ഭാവിയിൽ അസഹ്യമായ ചൂട് നിമിത്തം അൻറാർട്ടിക്ക മഞ്ഞുമലകളിലെ മഞ്ഞ്കട്ടകൾ ഉരുകി അവയിൽ നിന്ന് ഉൽഭവിക്കുന്ന  വെളളം ലോകത്തെ പ്രളയത്തിലാക്കുമെന്ന് പറയുന്നത് ഞങ്ങൾ വിദ്യാർത്ഥികളല്ല. ശാസ്ത്രജ്ഞൻമാരാണ്.</p>
<p>      പ്രകൃതിയും ഭൂമിയും മരിച്ചുകൊണ്ടിരിക്കുന്നു. കൂടെ നമ്മളും.ഭൂമിയിൽ ദിനംപ്രതി ചൂട് കൂടി കൂടി വരികയാണ്.ഇവിടെ പ്രകൃതി ദുരന്തങ്ങൾ പതിവാകുന്നു.ഭാവിയിൽ അസഹ്യമായ ചൂട് നിമിത്തം അൻറാർട്ടിക്ക മഞ്ഞുമലകളിലെ മഞ്ഞ്കട്ടകൾ ഉരുകി അവയിൽ നിന്ന് ഉൽഭവിക്കുന്ന  വെളളം ലോകത്തെ പ്രളയത്തിലാക്കുമെന്ന് പറയുന്നത് ഞങ്ങൾ വിദ്യാർത്ഥികളല്ല. ശാസ്ത്രജ്ഞൻമാരാണ്.</p>

15:28, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയെ ഞങ്ങളുണ്ട് കൂടെ

പ്രകൃതിയും ഭൂമിയും മരിച്ചുകൊണ്ടിരിക്കുന്നു. കൂടെ നമ്മളും.ഭൂമിയിൽ ദിനംപ്രതി ചൂട് കൂടി കൂടി വരികയാണ്.ഇവിടെ പ്രകൃതി ദുരന്തങ്ങൾ പതിവാകുന്നു.ഭാവിയിൽ അസഹ്യമായ ചൂട് നിമിത്തം അൻറാർട്ടിക്ക മഞ്ഞുമലകളിലെ മഞ്ഞ്കട്ടകൾ ഉരുകി അവയിൽ നിന്ന് ഉൽഭവിക്കുന്ന വെളളം ലോകത്തെ പ്രളയത്തിലാക്കുമെന്ന് പറയുന്നത് ഞങ്ങൾ വിദ്യാർത്ഥികളല്ല. ശാസ്ത്രജ്ഞൻമാരാണ്.

ഭൂമിയിലുളളതെല്ലാം എടുത്തിട്ടും വീണ്ടും വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോയ് കൊണ്ടിരിക്കുന്നത്.വെട്ടുക,മുറിക്കുക,നശിപ്പിക്കുക എല്ലാം. ഭൂമിയിലെ വെളളം പോലും നശിച്ചുകഴിഞ്ഞു. സ്വാർത്ഥ ചിന്തക്കടിമയായ മനുഷ്യർ വരും തലമുറക്കൊന്നും ബാക്കി വയ്ക്കന്നില്ലെന്നുറപ്പാണ്.വികസനത്തിന് വേണ്ടി പാടങ്ങളും മറ്റും നശിപ്പിക്കുന്നത് കാണു൩ോൾ ഞങ്ങളുടെ മനം കരയാറുണ്ട്.ഈ ഞങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നിങ്ങൾ ഈ മണ്ണ്,ഈ വായു,ഈ ജലം എന്തിന് ഈ ഭൂമി തന്നെ ബാക്കി വയ്കുമോ എന്ന് ഞങ്ങൾ ചിന്തിക്കുന്നു.

പുസ്തകങ്ങളിൽ തത്തമ്മയെയും മറ്റും കാണു൩ോൾ അധ്യാപകർ പറയും നമ്മുടെ ഈ പ്രദേശത്ത് നെൽപാടങ്ങൾ ഉണ്ടായിരുന്നല്ലോ ,അന്ന് നിറയെ തത്തമ്മയും കാണാമായിരുന്നു.എന്നാലിന്നോ ,ഞങ്ങൾ കൂട്ടിലടക്കപ്പെട്ടവരെയും മൃഗശാലയിലും മാത്രമാണ് കാണുന്നത്.ഈ ഭൂമിയിൽ പച്ചപ്പ് വേണംപക്ഷേ ഇന്നിവിടെ പച്ചപ്പല്ല കോൺക്രീറ്റ് നിലയങ്ങളാണ്.ഞങ്ങൾ‍ക്ക് വേണ്ടത്പച്ചപ്പാണ്,ശുദ്ദമായവായുവാണ്,ജലമാണ്,മണ്ണാണ്.ഞങ്ങൾക്ക് വേണ്ടി പൊരുതുന്ന മനുഷ്യരുണ്ട്.40 വർഷമായി ഞങ്ങൾക്ക് വേണ്ടി പൊരുതുന്ന സുഗതകുമാരിയെപോലുളള മനുഷ്യർ വിഷു പക്ഷിയെ കാണാനില്ല,ഉപ്പൻ പക്ഷി കൂറയുന്നു.പ്രാവുകൾ തടങ്കലിലാണ്,അങ്ങാടിക്കുരുവി മറയുകയാണ്,ആനന്ദംപകരുന്ന ഒന്നിനെയും കാണാനില്ല, നിമിഷകണക്കിന് നഷ്ടപെട്ട് പോവുകയാണീ പച്ചപ്പ്.ഇത് എങ്ങനെ തിരിച്ചെടുക്കും

മഴ വന്നാൽ പ്രളയം,വേനലായാൽ വരൾച്ച ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ എല്ലാം കേട്ട് മതിയായി കടലിൽ മുഴുവൻ പ്ലാസ്റ്റിക് ,ഒന്നും ബാക്കി വയ്ക്കുന്നില്ല.കുട്ടികളാണ് നാളത്തെ പൗരൻമാർ എന്നൊക്കെ പറയും.പക്ഷെ ഞങ്ങൾ എവിടെ ജീവിക്കും. വെളളവും വായുവും വിലകൊടുത്ത് വാങ്ങേണ്ടിവരും.പച്ചുപ്പ് കാണാൻ ടിക്കറ്റ് എടുക്കേണ്ടി വരും.പഴയ പച്ചപ്പ് തിരിച്ച് കിട്ടാൻ ധാരാളം ഗ്രേറ്റമാർ തെരുവിലിറങ്ങും,എന്നെ പോലെയുളളവർ പേനയും ശബ്ദവും ആയുധമാക്കും.ആര് തടഞ്ഞാലും ഗ്രേറ്റ ട്യൂൺബർഗിനൊപ്പം ഞങ്ങളുണ്ട്.ഞങ്ങളുടെ ഭൂമിയെ ഞങ്ങൾ തിരിച്ചെടുക്കും.ഒരുമിച്ച് തന്നെ പ്രയത്നിക്കുക.

ഫാത്തിമ സിഫ് ല.വി
7 ഡി എച്ച്.എൈ.എം യു.പി എസ്.മഞ്ഞപ്പറ്റ
മഞ്ജേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം