"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ      <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

00:01, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ     

മഴ പെയ്യുന്നുണ്ടെന്നു പറയാനൊരാൾ
വെയിൽകൊണ്ട് വടേണ്ടെന്നും പറയാനൊരാൾ
മഴയും വെയിലും മഹാമാരിയുമറിയുന്നുണ്ടവൾ.
നാലു ചുവരുകൾക്കുള്ളിലാക്കപ്പെട്ടവൾ.
പണ്ടേ മുതലവൾ ലോക്ക് ഡൗൺ ആയതാണ്
ആരുമറിഞ്ഞില്ലറിഞ്ഞവർ പറഞ്ഞില്ല
അവൾക്കെന്നുമതൊരു ശീലമായി.
ദേഷ്യമില്ല പിണക്കമില്ല ആരോടുമിന്നൊരു പരിഭവമില്ല.
നാലുചുവരിലകപ്പെട്ടിരുന്നാലും എല്ലാമറിയുന്ന വാല്സല്യ മേ
നേതൃത്വമാറിയാണേൽ നോക്കണം നാമിന്നാമാതൃത്ത്വത്തിനെ.
കാണാം നാമൊരാകെടാവിളക്കിനെ
കരിപുരണ്ടചുവരുകൾക്കുള്ളിൽ
ഇക്കണ്ട ലോകമൊന്നും കണ്ടില്ലവൾ
എന്നിരുന്നാലുംഅവൾക്കറിയാത്തതൊന്നുമില്ല.
പിച്ചവെപ്പിച്ചോരാ മക്കൾക്കുപോലും പിന്നീടൊരിക്കലവൾ ആരോരുമല്ലാതെയായ്
തൂണുപോൽ താങ്ങിയും വിളക്കായി വെളിച്ചമേകിയുമവളുടെ ജീവിതം ഉരുകിയമർന്നു
ചിറകുകൾ തളർന്നവൾ കിടന്നുപോയപ്പോൾ ശല്യമായിപോയിരുന്നവർക്ക്
ചിറകൊടിഞ്ഞതറിഞ്ഞില്ല ചാരമായ മണ്ണിലലിഞ്ഞതുമറിഞ്ഞില്ല.
ആരുമറിയാത്ത ആൾദൈവമെന്നും വീട്ടിലെ ചുവരുകൾക്കിടയിലുണ്ട്
ഓടിനടന്നു പൂജകൾ ചെയ്യുന്നു ദൈവത്തെ ആരും കാണുന്നില്ല.
തിമിരമല്ല പക്ഷെ കാണുന്നില്ല
മങ്ങിയ കാഴ്ചപ്പാടുകൾ അവളെ അടുക്കളക്കോലായിൽ കെട്ടിയിട്ടു.
പൂജയില്ല വഴിപാടുമില്ല സ്നേഹവാൽസല്യം ഒട്ടുമില്ല
കൊടുക്കുന്നതൊന്നും തിരിച്ചുകിട്ടാഞ്ഞിട്ടും ആരോടുമവൾക്കൊരു പരാതിയില്ല.
സ്വയമേ ഉരുകിയ മെഴുതിരി വെട്ടമേ
നിന്റെ പേരാണല്ലോ അമ്മയെന്ന്.

സുധിൻകൃഷ്ണ വി
12th Science ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത