"വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ അവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്= കൊറോണ അവധി | color=2 }} മാർച്ച് പത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=5
| color=5
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

23:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ അവധി

മാർച്ച് പത്താം തീയതി. ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ വന്നു.ഇടയ്ക്ക് ഇൻറർവെല്ലിന് പ്രധാനാധ്യാപിക അധ്യാപികമാരെ എല്ലാം ഓഫീസ് മുറിയിലേക്ക് വിളിപ്പിക്കുന്നു. തുടർന്ന് ടീച്ചർ വന്നു നാളെ മുതൽ ക്ലാസ് ഉണ്ടാവുകയില്ല എന്ന് ഞങ്ങളെ അറിയിച്ചു. ഹാവു! സന്തോഷമായി. പരീക്ഷ ഇല്ല എന്നറിഞ്ഞപ്പോൾ അതിനെക്കാളും സന്തോഷമായി.ഈ ദിവസങ്ങളിലെല്ലാം ഞങ്ങൾ വീട്ടിൽ കയറാതെ സൈക്കിൾ ചവിട്ടിയും സാറ്റു കളിച്ചും ക്രിക്കറ്റ് കളിച്ചും ടിവി കണ്ടു രസിച്ചു മുന്നോട്ടു നീക്കി.ടീച്ചറിനോട് എന്തിനാണ് ഞങ്ങൾക്ക് അവധി തന്നിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ കൊറോണ എന്ന വിചിത്ര ജീവി ഉലകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്നുണ്ടെന്നും രോഗമുള്ളവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടർന്നു വ്യാപിക്കുമെന്നും പറഞ്ഞുതന്നു. അയ്യോ! ഇതൊരു വിചിത്രജീവി തന്നെ. കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി കർഫ്യൂ ആജ്ഞാ പുറപ്പെടുവിച്ചു. പിന്നീട് കേരളസർക്കാർ ലോക്ക് ഡൗണും. പുറത്തിറങ്ങി നടക്കാനോ കളക്കാനോ യാത്ര ചെയ്യാനോ പാടില്ലത്രേ! പോലീസ് ചുറ്റും കറങ്ങി നടക്കുന്നുണ്ട്.ആരെയെങ്കിലും കണ്ടാൽ അവർ പിഴ ഈടാക്കുകയും വണ്ടികൾ പിടിച്ചെടുക്കുകയും ചെയ്യുന്നു. അയ്യോ! എന്തൊരു ദുരിതം. കൂട്ടിലടച്ച കിളികളെ പോലെ വീടിനകത്ത് ഇരുന്ന് ബോറടിക്കുന്നു. മഹാ!കഷ്ടം. ശ്ശോ! പള്ളിയിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ. ഈസ്റ്റർ ആഘോഷിക്കുവാനോ വിഷുവിന് പടക്കം പൊട്ടിക്കുവാനോ കമ്പിത്തിരി കത്തിക്കുവാനോ കഴിയുന്നില്ല. മടുത്തു.എന്നാൽ ടിവിയിൽ എപ്പോഴും ഇറ്റലിയിലും അമേരിക്കയിലും സ്പെയിനിലും ബ്രിട്ടണിലും ജർമ്മനിയിലും എന്നുതന്നെയല്ല ലോകമൊട്ടാകെ പതിനായിരക്കണക്കിനാളുകൾ മരണമടയുന്നു എന്ന വാർത്തകൾ കേൾക്കുമ്പോൾ മനം മടുക്കുന്നു.10 രൂപ സോപ്പ് കൊണ്ട് കഴുകിയാൽ നശിക്കുന്ന ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ മരുന്ന് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല പോലും! ഭയങ്കരം തന്നെ! ഇനി എന്തു ചെയ്യും.നമുക്കും ഈ അസുഖം വരാതിരിക്കാനും ലോകത്ത് പടർന്നു പിടിക്കാതിരിക്കാനും കളികളിൽ നിന്നൊഴിഞ്ഞ് വീട്ടിൽ തന്നെ ഇരിക്കാം. എത്രയും വേഗം സ്കൂളിലേക്ക് തിരിച്ചു വരാനായി ഈശ്വരനോട് പ്രാർത്ഥിക്കാം......... നമ്മേയും ഈ ലോകത്തെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കുവാനായി.......................................... കൂപ്പു കരങ്ങളോടെ...............

ശരൺ എസ് ജെ
4A വിൻസെൻസോ മറിയ സർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം