"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

17:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം ഒരു വരം


പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ സോമു എന്ന് പേരുള്ള ഒരു കർഷകൻ ഇണ്ടായിരുന്നു. വളരെ ദയാലുവും പരിസ്ഥിതി സ്നേഹിയും ആയിരുന്നു സോമു. കർഷകൻ ആയ അയാൾ വീടിന്റെ പരിസരത്തു ഒരുപാട് ഫലവൃക്ഷങ്ങളും ചെടികളും നട്ടുവളർത്തിയിരുന്നു സോമുവിന്റെ അയൽവാസി ആയിരുന്ന ശശിക്കു വീട് മോടിപിടിപ്പിക്കുന്നത് മാത്രം ആയിരുന്നു ശ്രദ്ധ അതു കൊണ്ട് ശശി പരിസരത്തു ഉള്ള മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പുല്ലു പിടിപ്പിച്ചു. ഇതു കണ്ട സോമു ശശിയോട് പറഞ്ഞു മരം ഒരു വരം ആണ് അത് നമുക്ക് ശ്വസിക്കാൻ ഓക്സിജനും നിൽക്കാൻ തണലും തരും കൂടാതെ മണ്ണൊലിപ്പ് തടഞ്ഞു ഭൂമിയെ സംരക്ഷിക്കും.. എന്നാൽ ശശി ഇതു ഒന്നും വകവച്ചില്ല എന്നുമാത്രംമല്ല സോമുവിനെ കളിയാക്കുകയും ചെയ്തു

കാലങ്ങൾ കടന്നുപോയി ഒരു ശക്തമായ മഴക്കാലത്തു കാറ്റിലും മഴയിലും പെട്ടു ശശിയുടെ വീടും സ്ഥലവും ഒഴുകിപോയി എന്നാൽ അത്ഭുതം എന്ന് പറയട്ടെ സോമുവിന്റെ വീടിനു ഒന്നും തന്നെ സംഭവിച്ചില്ല. വീടും സ്വത്തും പോയ സങ്കടത്തോടെ ശശി, സോമുവിനെ കാണാൻ എത്തി എന്നിട്ട് ചോദിച്ചു സുഹൃത്തേ നിന്റെ വീടിനു മാത്രം എന്താ ഒന്നും സംഭവിക്കാത്തത്. സോമു ശശിയോട് പറഞ്ഞു ഞാൻ സംരക്ഷിച്ച മരങ്ങൾ ആണ് എന്നെ രക്ഷിച്ചത്. മരങ്ങൾ ഇല്ലെങ്കിൽ എനിക്കും നിന്റെ അവസ്ഥ വന്നേനെ.. ശശിക്ക് സ്വന്തം തെറ്റ് മനസിലായി, അവൻ സോമുവിനോട് പറഞ്ഞു ഇനി മുതൽ ഞാൻ മരങ്ങൾ മുറിക്കില്ല പകരം ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി സംരക്ഷിക്കും.




ആഷിൻ നിധീഷ്
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ