"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

14:12, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷിക്കാം


നാം ജീവിക്കുന്നത് ഭൂമിയിലാണ്.  ഈ മനോഹരമായ ലോകത്ത് ജീവിക്കുന്നത്  പുണ്യമാണ്.  ഈ ലോകം ഒരു സ്വർഗമാണ്.  എന്നാൽ ലോകം ചിലപ്പോൾ നരകമായി തീർന്നേക്കാം.  അങ്ങനെ ലോകം നരകമാകുന്നുവെങ്കിൽ മനുഷ്യന്റെ  പ്രവർത്തികളാണ് കാരണം.  മനുഷ്യന് മാത്രമേ ഈ ഭൂമിക്കു കളങ്കം വരുത്താൻ സാധിക്കുകയുള്ളൂ.  മനുഷ്യൻ പ്രകൃതിയെ സ്വന്തം താല്പര്യത്തിനായി ചൂഷണം ചെയ്യുന്നു.  മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികൾ ഒരു പ്രദേശത്തെ മാത്രമല്ല ബാധിക്കുന്നത്.  മുഴുവൻ ഭൂമിക്കു തന്നെ ഇതൊരു ഭീഷണിയാകുന്നു.  പ്രകൃതിയുടെ കനിവുകാരണമാണ് മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്നത്.  എന്നാൽ മനുഷ്യൻ എല്ലാത്തിനെയും നശിപ്പിക്കുന്നു.  മനുഷ്യന്റെ വളർച്ചക്ക് കാരണം തന്നെ പ്രകൃതിയാണ്.  ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉടനീളം പ്രകൃതിയുടെ സാന്നിധ്യം മനസിലാക്കാം.

മനുഷ്യൻ ഭൂമിയിൽ ജന്മം കൊണ്ട അന്നുമുതൽ മനുഷ്യന്റെ ഓരോ മുന്നേറ്റങ്ങളിലും പ്രകൃതിയുടെ സാന്നിധ്യം കാണാം.  പ്രകൃതി മനുഷ്യന് വേണ്ടി എന്നും നന്മകളേ ചെയ്തിട്ടുള്ളൂ.  എന്നാൽ മനുഷ്യൻ ചെയ്യുന്നത് അതിനു തികച്ചും വിപരീതമാണ്.  നാം ജീവിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.  പരിസ്ഥിതി സംരക്ഷണം എന്ന് പറഞ്ഞാൽ ചെടികൾ നട്ടാൽ തീരില്ല. മലിനീകരണത്തിൽ നിന്നും മാറി, സഹ ജീവികളെ സംരക്ഷിച്ചും, അവരുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അങ്ങനെ നീളുന്നു.   "മരം ഒരു വരം" എന്ന വാചകം ഉൾക്കൊള്ളാൻ ഓരോരുത്തർക്കും കഴിയണം.  മരങ്ങൾ നടണം, കൃഷി ചെയ്യണം, ഭൂമിയോടടുക്കണം.  അങ്ങനെ ഈ ഭൂമിക്കു വേണ്ടി ഒരു തൈ നട്ട് നമ്മൾക്ക് ഒന്നിച്ചു പ്രവർത്തിക്കാം.  

SAVE NATURE, SAVE LIFE …


 

വൈഷ്ണവി ജി എസ്
8 ബി ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം