"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കണ്ടറിയാത്തവൻ കൊണ്ടറിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കണ്ടറിയാത്തവൻ കൊണ്ടറിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=jktavanur| തരം= കഥ }} |
11:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കണ്ടറിയാത്തവൻ കൊണ്ടറിയും
ഒരു ദിവസം രാധ വാർത്ത കാണുമ്പോൾ അതിൽ കോവിഡ് എന്ന രോഗത്തെ കുറിച്ചാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അവൾ ചാനലൊന്ന് മാറ്റി നോക്കി അതിലും കോവിഡിനെ കുറിച്ചാണ് ചർച്ച .അതിൽ പറയുന്നത് എന്താണെന്ന് അവൾ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങി .വാർത്തയിൽ പറയുന്നത് അത്യാവശ്യമെങ്കിൽ മാത്രം പുറത്തു പോകുക, പുറത്തു പോകുകയാണെങ്കിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വാർത്തയിൽ പറയുന്നത്.രാധയുടെ അനിയനായ രാജു ഇതൊന്നും കേൾക്കാതെ മുറ്റത്ത് കളിക്കുകയായിരുന്നു. രാജൂ ... ഇവിടെ വരൂ ഈ വാർത്തകളൊക്കെയൊന്ന് കേട്ട് നോക്കൂ രാധ പറഞ്ഞു. ഹോ ..വാർത്തകളാണെങ്കിൽ ഞാനില്ല അതിനെക്കാൾ നല്ലത് സിനിമ കാണുന്ന താ രാജു പറഞ്ഞു.രാജൂ .. വാർത്തകൾ കണ്ടാൽ മാത്രമേ രാജ്യം ഇപ്പോൾ എങ്ങനെയുള്ള അവസ്ഥയിലാണെന്ന് നമുക്കറിയുകയൊള്ളൂ അവൾ പറഞ്ഞു. വാർത്തകൾ കേട്ടതിനു ശേഷം അവൾ എപ്പോഴും രണ്ടു മിനുട്ടുകൂടുമ്പോൾ കൈ കഴുകാൻ തുടങ്ങി. പക്ഷേ രാജു ഇതൊന്നും ചെവികൊണ്ടില്ല. അവൾ ഇപ്പോൾ വാർത്തകളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും കേൾക്കാറുണ്ട്. വികൃതിയായ രാജുവിന് പറമ്പിലും പാടത്തും മൊക്കെ വെറുതെ കറങ്ങി നടക്കലാണ് പതിവ്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവന് ചെറുതായി പനി വന്നു. അവൻ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ അവനോട് ചോദിച്ചു നീ എന്താ മാസ്ക് ധരിക്കാതിരുന്നത്. അവൻ ഒന്നും മിണ്ടിയില്ല. ഡോക്ടർ ചോദിച്ചു എന്താ തന്റെ അസുഖം. അവൻ പറഞ്ഞു പനി.ഡോക്ടർ മരുന്നു കുറിച്ചു കൊണ്ട് ചോദിച്ചു നീ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാറുണ്ടോ? അവൻ ഇല്ലെന്ന് തലയാട്ടി.ഡോക്ടർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോവിഡിനെ പറ്റി വിശദ്ധമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. പോകാൻ നേരത്ത് ഡോക്ടർ പറഞ്ഞു പനി മാറിയില്ലെങ്കിൽ വീണ്ടും വരണം. ഡോക്ടർ കൊറോണയെ പറ്റി പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ അവന് ഭയങ്കര പേടി തോന്നി. തനിക്ക് ഇനി വല്ല കൊറോണയും വന്നോ എന്ന്.രാജു വീട്ടിലെത്തി കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ച് ഭക്ഷണവും മരുന്നുകളും കഴിച്ചു. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവന്റ പനി മാറി .രാജുവിന് ആശ്വാസമായി.രാധ രാജുവിനെ അന്വേഷിച്ച് വീടിനകത്തു നടന്നു.അവൾ പറഞ്ഞു അവന്റെ അസുഖം പൂർണമായി മാറിയതാണല്ലോ അവൻ എവിടെ പോയി.രാധ പുറത്ത് വന്ന് പറമ്പിലേക്ക് നോക്കി അവൾ ആ കാഴ്ച്ച കണ്ട് അമ്പരന്നു പോയി. എന്താണന്നോ രാജു പറമ്പെല്ലാം വൃത്തിയാക്കി പച്ചക്കറി കൃഷി ചെയ്യുകയാണ്.രാധ സന്തോഷം കൊണ്ട് പച്ചക്കറി കൃഷി ചെയ്യാൻ രാജുവിനെ സഹായിച്ചു.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ