"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ *അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *അതിഥി       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 50: വരി 50:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Riya R S
| പേര്= റിയ ആർ.എസ്
| ക്ലാസ്സ്= 11 c    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 11 c    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 61: വരി 61:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*അതിഥി      


സന്ധ്യയായിട്ടില്ലെങ്കിലും തെരുവെല്ലാം മങ്ങിയതെന്തോ?
 കാലൊച്ചയും വണ്ടി ചക്രത്തിൽ മുരളലുമെങ്ങും
കേട്ടിടാനാകാത്തതുമെന്തേ?
 ആരോ തുറന്നൊരു ചെപ്പിൽ നിന്നും കണ്ണിമ ചിമ്മിയ നേരം
 വന്നോരഥിതിയെന്തെയിനിയും മടങ്ങിയില്ല
 വിപത്തെങ്കിലും പാഠങ്ങൾ ഉണ്ടെന്ന് അറിയണം
 നമുക്കവനിൽനിന്നു നുകരുവാൻ
 പണമാണു പ്രശസ്തിയാണു
ജീവിതമെന്നുനിനച്ചവർ
ബന്ധമില്ല, സ്വന്തമില്ല, അതിനായി നേരമില്ലെന്നുചൊല്ലി നെട്ടോട്ടമോടി
 ജാതിമതചിന്തകളിൽ
 മാനവനിൽ മനംമുങ്ങി
 നിർദയമായി കൊന്നൊടുക്കിയവർ
ചോരപ്പുഴയൊഴുക്കി
 യുദ്ധങ്ങളും പോർവിളികളും
 ലോകമാകെ പരന്നു
 തങ്ങളജയ്യരെന്നു ചൊല്ലി
 രാജ്യങ്ങളെല്ലാം വീമ്പിളക്കി
 ലോകത്തെയാകെ കൈവെള്ളയിലൊതുക്കാൻ
പോന്നവരെന്നുചൊല്ലി
 ശാസ്ത്രലോകവും അഹങ്കരിച്ചു
 കോവിഡെന്നൊരീ അതിഥിയാലെല്ലാരും
 ഭീതിയോടെ മറയുമ്പോൾ
 ജാതിയല്ല മതമല്ല പണവും പ്രശസ്തിയുമല്ല വലുതെന്ന് നാമിന്നറിഞ്ഞിടുന്നു
 അഹന്തതൻ മുർദ്ധന്യത്തിലേറിയ
 രാജ്യങ്ങളുമതിനെ
 താങ്ങിയ ശാസ്ത്രലോക-
വുമെല്ലാമിന്ന് ഖേദിച്ചിടുന്നു
ഇതിനെല്ലാമുപരിയായി
വീടിനുള്ളിലടയ്ക്കപ്പെട്ട് ജീവിതം തള്ളിനീക്കിടുമ്പോൾ
സ്വാതന്ത്ര്യമെന്ന മരതകമുത്തിൻ മാഹാത്മ്യം
ഞാനറിഞ്ഞിടുന്നു
ജീവജാലങ്ങൾതൻ സ്വാതന്ത്ര്യം
നിഷേധിച്ചവരെ കൂട്ടിലടച്ചയെന്നുടെ നീചത്യമോർത്ത്‌ ഞാനുമിന്ന്
ഖേദിച്ചിടുന്നു
മാനവലോകമേ മറക്കരുതൊ-
രുനാളുമീയതിഥി ചൊല്ലിയ
പാഠം
മാനവികതയില്ലെങ്കിൽ നീ
ഒന്നിനും കൊള്ളരുതാത്തവനെന്ന സത്യം
അനുതാപത്തോടെ അണയുക
 നീ ദൈവത്തിൻ കരതാരിൽ

 

റിയ ആർ.എസ്
11 c സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത