"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/'മരം ഒരു വരം'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

10:22, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം ഒരു വരം'

ഒരു ഗ്രാമത്തിൽ കുറേ കുട്ടികളും ഒരു മുത്തശ്ശിമാവും ഉണ്ടായിരുന്നു.എല്ലാ ദിവസവും അവർ മുത്തശ്ശിമാ വിലാണ് കളിക്കുക. ഓരോ ദിവസവും അവർക്ക് മുത്തശ്ശിമാവിനോട് ഇഷ്ടം കൂടി വന്നു.അവർ കളിച്ച് ക്ഷീണിച്ചാൽ അവർ മരച്ചോട്ടിൽ വന്നിരിക്കും ഉടനെ മാങ്ങകളെല്ലാം താഴോട്ട് ഇടും.അവർ പെറുക്കി വീതം വെച്ച് തിന്നും. മുത്തശ്ശിമാവ് ഇവർക്ക് മാത്രമല്ലായിരുന്നു തണൽമറ്റ് ജീവജാലങ്ങൾക്കും തണലായിരുന്നു. മുത്തശ്ശി മാവിൽ അണ്ണാനും കുരങ്ങനും കൂടുകൂട്ടാൻ വരുന്ന പക്ഷികളുമുണ്ടായിരുന്നു. ഒരു ദിവസം കുട്ടികൾ കളിക്കാനെത്തിയപ്പോൾ ഒരു മരം വെട്ടുക്കാരൻ മുത്തശ്ശിമാവ് വെട്ടുന്നത് കണ്ടു. അവർ ഓടി വന്ന് മരം വെട്ടുകാരനെ ഉന്തി തള്ളിമാറ്റി,എന്നിട്ട് അവർ മുത്തശ്ശിമാവിന് ചുറ്റും കൈകോർത്ത് നിന്നു.അവർ കരഞ്ഞുകൊണ്ടേയിരുന്നു. അപ്പോൾ മരം വെട്ടുക്കാരൻ പറഞ്ഞു "എനിക്ക് മരം വെട്ടണം " എന്ന് പറഞ്ഞു. കുട്ടികൾ പറഞ്ഞു "അതിന് ഞങ്ങൾ സമ്മതിക്കില്ല." മരം വെട്ടുക്കാരൻ പറഞ്ഞു, " എനിക്ക് ഈ മരം വെട്ടിയാലേ എനിക്ക് എൻ്റെ കുടുംബം പോറ്റാൻ പറ്റത്തൊള്ളു. " കുട്ടികൾ പറഞ്ഞു "ഈ മരം ഒരു വരദാനമല്ലെ. ഈ മരം നമുക്ക് തണലും വാസസ്ഥലവും ആഹാരവും ശുദ്ധവായുവും തരുന്നില്ലെ. ഈ മരം വെട്ടിയാൽ മറ്റ് ജീവജാലങ്ങൾ നശിച്ച് പോവില്ലെ. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലെ ". എന്നിട്ട് വീണ്ടും കുട്ടികൾ കരഞ്ഞു. മരം വെട്ടുക്കാരൻ്റെ മനസ്സലിഞ്ഞു.മരം വെട്ടുക്കാരനും കുട്ടികളും ചേർന്ന് ഒരു തൈ നട്ടു. അവർ ചേർന്ന് പാടി :

"ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറ് കിളികൾക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി "
 

ഫിയോണ ഹെലൻ
6 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ