"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/മരണ ഭീതിയിലായിരിക്കുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരണ ഭീതിയിലായിരിക്കുന്ന ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

22:35, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരണ ഭീതിയിലായിരിക്കുന്ന ലോകം

ലോകമെമ്പാടും ഇപ്പോൾ മരണ ഭീതിയിലാണ് കഴിയുന്നത്. ഏകദേശം 3 മാസത്തിലേറെയായി ഒരു ചെറു വൈറസ് നമ്മുടെയെല്ലാം ഉറക്കം കെടുത്തുകയാണ്. ഇത് ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും പുറപ്പെട്ടു വന്നതാണെന്നാണ് പറയുന്നത്. നമ്മുടെ കണ്ണിൽ കാണാൻകഴിയാത്ത ഈ അപകടകാരിയായ വൈറസ് പേര് കൊറോണ. ഈ വൈറസ് നമ്മുടെ കൈയിൽ കൂടി മൂക്കിലും കണ്ണിലും വായിലും കൂടെ പ്രവേശിച്ചു നമ്മെ രോഗിയായി തീർക്കുന്നു. ഈ രോഗത്തെ കോവിഡ് 19 എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്കും പിന്നെ അത് കുടുംബം സംസ്ഥാനങ്ങൾ രാജ്യങ്ങൾ എന്നിങ്ങനെ കാറ്റുപോലെ പടർന്നുകൊണ്ട് മരണങ്ങൾ വിതച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവൻ ഇതിനോടകം കവർന്ന ഈ ചെറു കീടത്തെ തിരിച്ചറിഞ്ഞ ഡോ. ലീ യെയും ഈ വൈറസ് ചതിച്ചു. ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് രാജ്യങ്ങൾ പോയ്കൊണ്ടിരിക്കുന്നു. എന്നാൽപോലും പല നടപടികളും എടുക്കുന്നു. അതിൽ പ്രധാനമായത് സോപ്പുലായനി ഉപയോഗിച് കൈകൾ ഇടക്കിടെ കഴുകുക, സാനിറ്ററൈസർ ഉപയോഗിക്കുക സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക കൂടാതെ സാമൂഹിക അകലം പാലിക്കുക പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക എന്നതൊക്കെയാണ്. ഇതിനായി നമ്മുടെ ഇന്ത്യ പോലുള്ള പല രാജ്യങ്ങളും ഇന്ന് അടച്ചിടുക എന്ന ചട്ടം പ്രവർത്തികമാക്കികൊണ്ടിരിക്കുന്നു. ഇത് മൂലം നല്ലൊരു മാറ്റവുമുണ്ട്. ആയതിനാൽ അധികാരികൾ പറയുന്ന കാര്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ നാം ബാത്യസ്തരാണ്. കൊറോണ വൈറസ് കൂടുതലായി പടരാതിരിക്കുവാൻ വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന നമ്മുടെ ആതുര സേവകർ പോലീസ് അധികാരികൾ പട്ടാളക്കാർ ഭരണാധികാരികൾ ഇവരുടെ കൂടെ നമുക്കും പങ്കുചേരാം

അർഷിത്
IV A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം