"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 100: വരി 100:

'''ഇക്കോ ക്ലബ്ബ് പ്രവര്‍ത്തങ്ങള്‍ - ഫോട്ടോ ഫീച്ചര്‍'''

'''ഇക്കോ ക്ലബ്ബ് പ്രവര്‍ത്തങ്ങള്‍ - ഫോട്ടോ ഫീച്ചര്‍'''

<gallery>
<gallery>
Image:DSCO1345.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-1'''
Image:DSC01345.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-1'''
Image:DSCO1346.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-2'''
Image:DSC01346.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-2'''
Image:DSCO1347.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-3'''
Image:DSC01347.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-3'''
Image:DSCO1348.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-4'''
Image:DSC01348.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-4'''
Image:DSCO1349.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-5'''
Image:DSC01349.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-5'''
Image:DSCO1350.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു - ആദ്യം ടീച്ചര്‍ തന്നെ മാതൃക കാണിക്കുന്നു'''
Image:DSC01350.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു - ആദ്യം ടീച്ചര്‍ തന്നെ മാതൃക കാണിക്കുന്നു'''
Image:DSCO1351.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -1'''
Image:DSC01351.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -1'''
Image:DSCO1352.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -2'''
Image:DSC01352.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -2'''
Image:DSCO1353.JPG|
'''കുട്ടികളുടെ എണ്ണം കൂടി - പാവം ചെടിയും ടീച്ചറും'''
Image:DSC01353.JPG|
'''കുട്ടികളുടെ എണ്ണം കൂടി - പാവം ചെടിയും ടീച്ചറും'''
Image:DSCO1354.JPG|
'''ഇനിയല്പം ജലസേചനമാകാം'''
Image:DSC01354.JPG|
'''ഇനിയല്പം ജലസേചനമാകാം'''
Image:DSCO1355.JPG|
'''പരിസര ശുചീകരണം - 1'''
Image:DSC01355.JPG|
'''പരിസര ശുചീകരണം - 1'''
Image:DSCO1356.JPG|
'''പരിസര ശുചീകരണം -2'''
Image:DSC01356.JPG|
'''പരിസര ശുചീകരണം -2'''
Image:DSCO1357.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക'''
Image:DSC01357.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക'''
Image:DSCO1358.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -ക്ലോസ് വ്യൂ'''
Image:DSC01358.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -ക്ലോസ് വ്യൂ'''
Image:DSCO1359.JPG|
'''ഉദ്യാനപാലകന്റെ നിറ പുഞ്ചിരി - പ്യൂണ്‍ അനില്‍'''
Image:DSC01359.JPG|
'''ഉദ്യാനപാലകന്റെ നിറ പുഞ്ചിരി - പ്യൂണ്‍ അനില്‍'''
Image:DSCO1360.JPG|
'''കാടുകള്‍ പിഴുന്നതിനിടയില്‍ ഒരെത്തി നോട്ടം'''
Image:DSC01360.JPG|
'''കാടുകള്‍ പിഴുന്നതിനിടയില്‍ ഒരെത്തി നോട്ടം'''
Image:DSCO1361.JPG|
'''ഉദ്യാനപാലകന്റെ തപസ്സ്'''
Image:DSC01361.JPG|
'''ഉദ്യാനപാലകന്റെ തപസ്സ്'''
Image:DSCO1362.JPG|
'''ഉദ്യാനപാലകന്റെ തപസ്സ് - ജലാര്‍പ്പണവും'''
Image:DSC01362.JPG|
'''ഉദ്യാനപാലകന്റെ തപസ്സ് - ജലാര്‍പ്പണവും'''
Image:DSCO1363.JPG|
'''SCERT CD - മള്‍ട്ടീമീഡിയ ക്ലാസ് -1-ബയോളജി'''
Image:DSC01363.JPG|
'''SCERT CD - മള്‍ട്ടീമീഡിയ ക്ലാസ് -1-ബയോളജി'''
Image:DSCO1364.JPG|
'''SCERT CD - മള്‍ട്ടീമീഡിയ ക്ലാസ് -2- ബയോളജി'''
Image:DSC01364.JPG|
'''SCERT CD - മള്‍ട്ടീമീഡിയ ക്ലാസ് -2- ബയോളജി'''
</gallery>
</gallery>

12:03, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ.സി.വി.രാമന്‍ സയന്‍സ് ക്ലബ്ബ് - പ്രവര്‍ത്തന റിപ്പോര്‍ട്ട് - 2009 - '10
ജൂണ്‍ 17 -2009
ഉദ്ഘാടനം - എന്റെ മരം - ക്വിസ് മത്സരം - By ശ്രിമതി. ഉഷാദേവി
ഈ വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ. ആര്‍. പ്രസന്നകുമാര്‍ 17 - 06 - 2009 ല്‍ സ്കൂള്‍ ലാബില്‍ നടന്ന ലളിതമായ ചടങ്ങോടെ ഉദ്ഘാടനം ചെയ്തു. ഏഴ് ഡിവിഷനുകളില്‍ നിന്നുമായി 50 കുട്ടികളെ തെരഞ്ഞെടുക്കുകയുണ്ടായി. 10 A യിലെ കൃഷ്ണപ്രസാദ് സെക്രട്ടറിയും 9 A യിലെ നയന ജോയിന്റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളില്‍ ശാസ്ത്രചിന്തകളും നവപ്രതീക്ഷകളും ഉണര്‍ത്തുവാന്‍ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്ന് ഏവരും കൂട്ടായി കണ്ടെത്തി.
തുടര്‍ന്ന് എന്റെ മരം എന്ന പ്രോജക്ടിനെ ആധാരമാക്കി ക്വിസ് മത്സരം നടത്തുകയുണ്ടായി. 9 C യിലെ രജ്ഞു രാജു ഒന്നാം സ്ഥാനവും ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായ 9 A യിലെ നയന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂലൈ 10 & 29 - 2009
പ്രഭാഷണം - ഡോ. സി.വി.രാമന്‍ - By ശ്രീ. ആര്‍. പ്രസന്നകുമാര്‍
കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രസന്റേഷന്‍ രീതിയില്‍ ഡോ. സി.വി.രാമന്റെ ജീവിതവും കര്‍മ്മവീഥികളും വളരെ രസകരവും താല്പര്യജന്യവുമായി അവതരിപ്പിക്കുകയുണ്ടായി. ഓരോ ഭാരതീയനും നെഞ്ചേറ്റി അഭിമാനപുളകിതനാകേണ്ട മഹദ് വ്യക്തിത്വം അനായാസകരവും ആസ്വാദ്യകരവുമായി അവതരിപ്പിച്ചു. അപൂര്‍വചിത്രങ്ങള്‍, പ്രത്യേകിച്ച് പ്രിസത്തിലൂടെയുള്ള പ്രകാശത്തിന്റെ അപവര്‍ത്തനം വിജ്ഞാനദായകമായിരുന്നു.
ചിക്കന്‍ഗുനിയ ബോധവത്കരണം - By ആരോഗ്യ വകുപ്പ്, പ്രാഥമിക ആരോഗ്യകേന്ദ്രം, ചന്ദനപ്പള്ളി
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചിക്കന്‍ഗുനിയ ബോധവത്കരണം നടത്തുകയുണ്ടായി. വിശദാംശങ്ങള്‍ അടങ്ങിയ നോട്ടീസ് എല്ലാ കുട്ടികള്‍ക്കും നല്‍കുകയുണ്ടായി. പരിസര ശുചിത്വ പ്രതിജ്ഞയും പ്രവര്‍ത്തനവും നടത്തുകയുണ്ടായി.
ഡ്രൈ ഡേ ആചരണം
സ്കൂള്‍ - അതിന്റെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊതുകുകള്‍ പെരുകുന്ന ഉറവിടങ്ങള്‍ കണ്ടെത്തി ജലവിമുക്തമാക്കി, വെള്ളക്കെട്ടുകള്‍ മണ്ണിട്ടുമൂടി, ചിരട്ടകള്‍, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കൂടുകള്‍, കണ്‍ടെയിനറുകള്‍ എന്നിവ നശിപ്പിച്ചു. സമീപത്തുള്ള റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ കെട്ടിനിന്ന മഴവെള്ളം കമഴത്തിക്കളഞ്ഞു. ഈ സന്ദേശം വീടുകളിലും പരിസരവാസികളിലും പകര്‍ത്തണമെന്ന് നിശ്ചയിച്ചു.
ചിക്കന്‍ഗുനിയ വീഡിയോ പ്രദര്‍ശനം
ചിക്കന്‍ഗുനിയയെക്കുറിച്ചുള്ള ആരോഗ്യവകുപ്പിന്റെ വീഡിയോ പ്രദര്‍ശനം നടത്തുകയുണ്ടായി. എല്ലാ ക്ലാസിലേയും കുട്ടികള്‍ക്ക് കാണുവാനും ബോധവല്‍കരണം നേടുവാനും അവസരം ലഭിച്ചു.
ക്ലാസിക് സിനിമാ പ്രദര്‍ശനം - ദ ബ്യൂട്ടിഫുള്‍ പീപ്പിള്‍
ആഫ്രിക്കയിലെ വനാന്തരങ്ങളിലെ ജീവികളുടെ ജീവിതം വളരെ പച്ചയായി, എന്നാല്‍ ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട അഭ്രകാവ്യം. കുട്ടികളില്‍ കൗതുകവും ജിജ്ഞാസയും ഒരു പോലെയുണര്‍ത്തുന്ന ഈ ചിത്രം പൂര്‍ണമായും ഇഗ്ലീഷിലായതിനാല്‍ തനിമ ഒട്ടും ചോര്‍ന്നു പോകാതെ വിശദമായ കമന്ററിയോടെയാണ് പ്രദര്‍ശിപ്പിച്ചത്. പ്രപഞ്ചത്തിലെ 'സുന്ദരന്മാരെയും സുന്ദരികളെയും' കണ്ടിട്ടിറങ്ങുന്ന കുട്ടികളുടെ മുഖം ഏറെ സുന്ദരം തന്നെയായിരുന്നു. ആഗസ്റ്റ് 20 - 2009
രാജീവ്ഗാന്ധി അക്ഷയ ഊര്‍ജ്ജദിനം
ആഗസ്റ്റ് 20 ന് രാജീവ്ഗാന്ധി അക്ഷയ ഊര്‍ജ്ജദിനമായി ആചരിച്ചു. ഇന്ത്യയിലാകമാനം ഈ ദിവസം ഊര്‍ജ്ജസംരക്ഷണദിനമായി കൊണ്ടാടുകയും ഊര്‍ജ്ജ ഉറവിടങ്ങളുടെ അപര്യാപ്തയും ഉള്ള ഊര്‍ജ്ജം എങ്ങനെ ക്രിയാത്മകമായി, പാഴാക്കാതെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഉണ്ടായി. കുട്ടികള്‍ ഊര്‍ജ്ജസംരക്ഷണപ്രതിജ്ഞ ഏറ്റു ചൊല്ലി. ഈ ദിനത്തോടനുബന്ധിച്ച് ഊര്‍ജ്ജ ക്വിസ് മത്സരം നടത്തുകയുണ്ടായി. സെപ്തംബര്‍ 15 - 2009
പ്രഭാഷണം - ലഹരി പദാര്‍ത്ഥങ്ങളും അതിന്റെ ദോഷവശങ്ങളും - ശ്രീമതി. എലിസബത് ഏബ്രഹാം
വളരെ പ്രസക്തവും കാലികമൂല്യം ഉള്‍കൊള്ളുന്നതുമായ ഈ പ്രശ്നം പ്രൗഢഗംഭീരമായി ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ കുട്ടികളുടെ കാന്‍വാസിനുള്ളിലേക്ക് പകര്‍ത്തുവാന്‍ കഴിഞ്ഞു. ശീലങ്ങള്‍ തുടങ്ങുന്ന പിഞ്ചിളം മനസ്സുകളില്‍ ലഹരിയുടെ നഖക്ഷതങ്ങള്‍ ആഴ്ന്നു പതിയാതിരിക്കാന്‍ പ്രഭാഷണം ഒരു പരിധി വരെ ഉപകരിച്ചു. ലഹരി പകരുന്ന ആദ്യസുഖവും പിന്നീട് നിത്യമായി വലിച്ചെറിയുന്ന ദുരിത യാതനകളുടെ അഗാധഗര്‍ത്തങ്ങളും ഹൃദയസ്പര്‍ശിയായി ഇവിടെ പ്രഭാഷണത്തിലൂടെ ചിത്രത്തിലെന്നപോലെ തെളിയുന്നു. പ്രഭാഷണത്തിന്റെ അന്ത്യത്തില്‍ കുട്ടികളും പങ്കെടുത്ത അദ്ധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി, അതേ ..... ഈ പ്രഭാഷണം ഒരു മഹദ്സന്ദേശമായി മാറ്റപ്പെട്ടു.
ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി - സേവനദിനം
ഗാന്ധി ജയന്തി ദിനത്തില്‍ ഇക്കോ ക്ലബ്ബുമായി ചേര്‍ന്ന് സ്കൂള്‍ ശുചീകരണം നടത്തി. കൂടാതെ ചിരണിക്കല്‍ ലക്ഷംവീട് കോളനിയില്‍ അന്ന് ശുചീകരണവും പരിസര ശുചീകരണ ക്യാമ്പും നടത്തി. മാതൃഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് അംഗങ്ങളും ഇതില്‍ പങ്കുചേര്‍ന്നു.
യുറേക്കാ വിജ്ഞാനോത്സവം
40 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. സമ്മാനാര്‍ഹരെ പഞ്ചായത്ത്തല മത്സരത്തില്‍ പങ്കെടുപ്പിച്ചു.

ആരണ്യകം ഇക്കോ ക്ലബ്ബ്
ആരണ്യകം ഇക്കോ ക്ലബ്ബ് ഗാന്ധിജയന്തിദിനത്തില്‍ (ഒക്ടോബര്‍ 2)സേവനദിനമായി ആചരിച്ചു. കൊടുമണ്‍ ഗ്രാമത്തിലുള്ള ചിരണിക്കല്‍ കോളനിയിലായിരുന്നു പ്രവര്‍ത്തനം. വൃത്തിഹീനമായ സാഹചര്യത്തില്‍ തുഴയേണ്ടി വരുന്ന കോളനി നിവാസികളെ പരിമിത സാഹചര്യങ്ങളിലും എങ്ങനെ വെടിപ്പായി, സഹവര്‍ത്തിത്വത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തു. ഇക്കോ ക്ലബ്ബിന്റെ സ്പോണ്‍സര്‍ ശ്രീമതി. എലിസബത്ത് എബ്രഹാം ക്ലാസ് നയിച്ചു. കോ - സ്പോണ്‍സറായ ശ്രീമതി. സൂസമ്മ ശാമുവല്‍ സഹായിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശ്രീ. ചിരണിക്കല്‍ ശ്രീകുമാര്‍ കോളനിയുടെ മുന്നില്‍ പ്രതീകാത്മകമായി വൃക്ഷത്തൈകള്‍ നടുന്ന പ്രവര്‍ത്തനം ഒരു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളനി വെടിപ്പാക്കലിനുശേഷം സമൂഹഭോജനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്ലബ്ബ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വൈകീട്ട് നാലു മണിക്ക് സേവനദിനം അവസാനിക്കുമ്പോള്‍ കോളനിയുടെ മുഖഛായ തന്നെ മാറിയിരുന്നു. കുട്ടികള്‍ നവസന്ദേശവാഹകരായി, നാടിന്റെ പുളകങ്ങളായി മാറുകയും....!
സ്റ്റാഫ് റിപ്പോര്‍ട്ടര്‍.
സേവനമുഖം

റിപ്പോര്‍ട്ട് - ലേ ഔട്ട് - ആര്‍.പ്രസന്നകുമാര്‍.
NB:- താഴെ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് പ്രാധാന്യമുള്ളതിനാല്‍ പ്രത്യേക ലേഖനമായും കൊടുത്തിട്ടുണ്ട്.
ആകാശത്തൊരു പൂരം .... പൊടിപൂരം (സൂര്യഗ്രഹണം) - റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍.

വലയ സൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യനെ മറയ്കുന്നു
2010 ജനുവരി 15 വെള്ളിയാഴ്ച . ഇന്നാണ് നീലാകാശ കോവിലില്‍ പൂരം. പൂരക്കാഴ്ച. ആളും അരങ്ങും ഒരുങ്ങി. പേടിത്തൊണ്ടന്മാര്‍ മുറിയ്കകത്ത് കതകടച്ചിരുന്നു, അല്പം ധൈര്യമുള്ളവര്‍ TV യുടെ മുന്നില്‍ ചടഞ്ഞുകൂടി.
ഈ സഹസ്രാബ്ദത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണത്തെ ആകാശം മുട്ടെ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ആശ്ചര്യവും അറിവിനായുള്ള ദാഹവും എല്ലാ വിടര്‍ന്ന മിഴികളിലും തുളുമ്പി നിന്നു..... അവ സൂര്യനെ മാത്രം നോക്കി നിന്നു. കലാലയങ്ങളില്‍ ഒരു സൂര്യോത്സവം തന്നെ അരങ്ങേറി. സ്കൂളുകള്‍, കോളേജുകള്‍, പൊതുസ്ഥലങ്ങള്‍, എന്തിനേറെ, ആരാധനാലയങ്ങള്‍ വരെ ഈ അപൂര്‍വദൃശ്യം, ചന്ദ്രനെ മാറിലൊതുക്കി സൂര്യന്‍ അഗ്നിവളയമാകുന്ന കാഴ്ച കാണാന്‍ ജനനിബിഡമായി.
രാവിലെ ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ ആദ്യമായി ദൃശ്യമായി. പിന്നീട് ഉഗാണ്ട, കെനിയ, സൊമാലിയ കടന്ന് ഇന്ത്യയിലെത്തി. പിന്നീടത് ബംഗ്ളാദേശിലേക്കും മ്യാന്‍മറിലേക്കും ചൈനയിലേക്കും കടന്നു.
ഇന്ത്യയില്‍ തമിഴ്നാട്ടിലെ ധനുഷ്കോടിയിലും കേരളത്തിന്റെ തെക്ക് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല വരെയുള്ള പ്രദേശങ്ങളിലുമാണ് വലയഗ്രഹണം പൂര്‍ണതോതില്‍ കാണാനായത്. സൂര്യന്റെ അരികുകള്‍ ഒഴികെ മറ്റെല്ലായിടത്തും ചന്ദന്‍ നിഴല്‍ വീഴ്തി നില്‍കുന്ന ദൃശ്യമായിരുന്നു ഇത്. കേരളത്തില്‍ മറ്റെല്ലായിടത്തും ഭാഗികമായ വലയ സൂര്യഗ്രഹണമായിരുന്നു.
കേരളത്തില്‍ 11.04 ന് സൂര്യഗ്രഹണം ആരംഭിച്ചു, 3.04 ഗ്രഹണം അവസാനിച്ചു. പൂര്‍ണവലയക്കാഴ്ച ദൃശ്യമായത് ഏതാണ്ട് 1.15 നാണ്.
1965 നവംബര്‍ 22 നാണ് ഇന്ത്യയില്‍ വലയ സൂര്യഗ്രഹണം മുമ്പുണ്ടായത്. ഇനി 2019 ഡിസംബര്‍ 26 നാണ് അടുത്ത വലയ സൂര്യഗ്രഹണം. 2010 ജനുവരി 15 ലെ സൂര്യഗ്രഹണം ഏറെയും ദൃശ്യമായത് തെക്കന്‍ കേരളത്തിലാണെങ്കില്‍ 2019 ഡിസംബര്‍ 26 ലേത് വടക്കന്‍ കേരളത്തിലാണെന്നതാണ് കൗതുകം.

സൂര്യഗ്രഹണത്തിന്റെ വിവിധഘട്ടങ്ങള്‍ - ചന്ദ്രന്‍ തെക്കു നിന്ന് വടക്കോട്ട് നീങ്ങുന്നു
കൊടുമണ്‍ ഹൈസ്കൂളും സുര്യഗ്രഹണവും
ഡോ.സി.വി.രാമന്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൂര്യഗ്രഹണം ലൈവായും ഐ.ടി. ടൂളായ K.Star ഉപയോഗിച്ചും കുട്ടികള്‍ക്കും താല്പര്യമുള്ള നാട്ടുകാര്‍ക്കും കാണുവാനും സംശയനിവാരണത്തിനും അവസരമൊരുക്കി. ലൈവ് സൂര്യഗ്രഹണം ഒരുക്കിയത് ഒരു ചെറിയ വൃത്തമുള്ള കറുത്ത കടലാസ്സൊട്ടിച്ച ദര്‍പ്പണം മുറ്റത്ത് ചരിച്ചുവച്ച് അതില്‍ നിന്നുള്ള പ്രതിഫലനം മുറിയിലെ ഭിത്തിയില്‍ പതിപ്പിച്ചാണ്. K.Star പ്രദര്‍ശനം നടത്തിയത് സ്മാര്‍ട്ട് റൂമില്‍ വെച്ചായിരുന്നു. കൂടാതെ അസംബ്ളിയില്‍ സൂര്യഗ്രഹണത്തെക്കുറിച്ചും അതിന്റെ ശാസ്ത്രവശങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ശ്രീ.ആര്‍.പ്രസന്നകുമാര്‍ (സയന്‍സ് ടീച്ചര്‍, SITC) സവിസ്തരം പ്രസംഗിക്കുകയുണ്ടായി.

പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ ഹൈസ്കൂളിലെ ഭിത്തിയില്‍ ദര്‍പ്പണം ഉപയോഗിച്ച് സൃഷ്ടിച്ച ഭാഗികമായ സൂര്യഗ്രഹണം

സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തങ്ങള്‍ - ഫോട്ടോ ഫീച്ചര്‍

ഇക്കോ ക്ലബ്ബ് പ്രവര്‍ത്തങ്ങള്‍ - ഫോട്ടോ ഫീച്ചര്‍