"Littleflowerlpsmanimala/aksharavriksham" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,067 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/സ്വപ്നത്തിലെ നാട്| സ്വപ്നത്തിലെ നാട്' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
*[[{{PAGENAME}}/സ്വപ്നത്തിലെ നാട്| സ്വപ്നത്തിലെ നാട്]
*{{PAGENAME}}/സ്വപ്നത്തിലെ നാട്
{{BoxTop1
| തലക്കെട്ട്=സ്വപ്നത്തിലെ നാട്
| color=2

ഒരിക്കൽ ഒരിടത്ത്  ജോണി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.  നല്ല മിടുക്കനായിരുന്നു ജോണി.
അവന്  ചെറുപ്പം മുതൽ ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു . ആഗ്രഹം എന്തായിരുന്നുവെന്നോ ? അവന് വിദേശത്ത് പോകണം.
വിദേശത്ത് എന്തെല്ലാം ഉണ്ടാകും എന്ന് അവൻ സ്വപ്നം കണ്ടു കൊണ്ടേയിരുന്നു.
പക്ഷേ, എങ്ങനെ പോകും എന്ന ചിന്ത അവനെ വല്ലാതെ വിഷമിപ്പിച്ചു .അവൻ വിഷമിച്ചിരിക്കുന്നത്  ചേച്ചി ശ്രദ്ധിച്ചു.
ചേച്ചി ചോദിച്ചു " മോനെ നീ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ? "
അവൻ പറഞ്ഞു " ചേച്ചീ... എനിക്ക് വിദേശത്ത് പോകണം. അവിടെ താമസിക്കാൻ നല്ല രസമായിരിക്കും. എനിക്ക് അവിടം ഒക്കെ ഒന്ന് കാണണം. അവിടെ താമസിക്കാൻ നല്ല സൗകര്യങ്ങളും ഉണ്ടാവും  . എനിക്ക് പോകണം " .
അവൻ വാശി പിടിച്ചു. " നീ വിഷമിക്കേണ്ട അടുത്ത തവണ ഞാൻ പോകുമ്പോൾ നിന്നെയും കൊണ്ടു പോകാം. അവിടം ഒക്കെ കാണിച്ചു തരാം."
ജോണിക്ക് അത് കേട്ടപ്പോൾ  സന്തോഷമായി.അവൻ കൂട്ടുകാരോട്  പറഞ്ഞു ,ഞാൻ ചേച്ചിയോടൊപ്പം പോവുകയാണെന്ന്.
അവന് ചേച്ചിയോടുള്ള ഇഷ്ടം കൂടി. തൊട്ടടുത്ത അവധിക്കാലത്ത്  ചേച്ചി അവനെയും കൂട്ടി വിദേശത്തേക്ക് പോയി .
അവിടെ എത്തി സന്തോഷത്തോടെ കഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ അവരെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി.
അവിടെ പടർന്ന ഒരു വാർത്ത അവരെ ഞെട്ടിച്ചു .ഒരു മഹാമാരി അവിടെ പടർന്നുപിടിച്ചിരിക്കുന്നു.
രണ്ടുപേർക്കും വളരെ സങ്കടമായി. ചേച്ചി അവനെ വഴക്കു പറഞ്ഞു .
"നീ നിർബന്ധിച്ചത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത്. ഇനി എന്തു ചെയ്യും എങ്ങനെ തിരിച്ചു പോകും .അവധി കഴിയുമ്പോൾ സ്കൂളിൽ പോകേണ്ടതല്ലേ ? "
അവന്റെ വിഷമം  ഇരട്ടിയായി. പുറത്തിറങ്ങാനാവാതെ മുറിയിൽ തന്നെ ഇരുന്ന് അവൻ മടുത്തു.
അപ്പോൾ അവൻ ചിന്തിച്ചു. നാട്ടിൽ ആയിരുന്നെങ്കിൽ എനിക്ക്  മുറ്റത്തുകൂടിയും, പറമ്പിലൂടെയും ഒക്കെ നടക്കാമായിരുന്നു.
എങ്ങനെയെങ്കിലും നാട്ടിൽ എത്തിയിരുന്നെങ്കിൽ എന്ന് അവൻ  ആഗ്രഹിച്ചു .
കുറേ ദിവസങ്ങൾ കാത്തിരുന്ന ശേഷം  അവൻ നാട്ടിലെത്തി.
അപ്പോഴാണ് അവന് ആശ്വാസമായത്.
ഗുണപാഠം : ഉള്ളത് കൊണ്ട് സന്തോഷമായി കഴിയുക.
{{BoxBottom1
| പേര്=ഹിലരി എൽസ രാജീവ്
| ക്ലാസ്സ്=3A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എഫ് എൽ പി സ്‌കൂൾ മണിമല
| സ്കൂൾ കോഡ്= 32440
| ഉപജില്ല=കറുകച്ചാൽ
| ജില്ല=കോട്ടയം
| തരം=കവിത
| color=3

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/849262" എന്ന താളിൽനിന്ന് ശേഖരിച്ചത്