"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
വാതിൽ തുറന്നൊന്നു നോക്കവേ കാണുന്നു
താണ്ഡവ നൃത്തം ചവിട്ടും കൊറോണയെ
മാനവരെല്ലാം ഭീതി പൂണ്ടങ്ങിതാ
വാതിൽ മറവിൽ ഒളിഞ്ഞിരിക്കുന്നു


ചൈനതൻ വൻ നഗരത്തൽ നിന്നുമീ
ലോകരാജ്യങ്ങളിലെങ്ങും പടർന്നു
സമ്പന്ന രാജ്യം ദരിദ്രരാജ്യം
ഇല്ല ഭേതമതില്ല കൊറോണക്ക്
രോഗിയാണെന്നറിഞ്ഞിടും വേളയിൽ
ബന്ധുക്കൾ ബന്ധങ്ങളെല്ലാമകലുന്നു
രോഗം പരക്കുന്നു ലോകം ഭയക്കുന്നു
രോഗികൾ പ്രാണനുവേണ്ടി പിടയുന്നു.
വെളിച്ചത്തിലേക്ക് പറക്കുന്ന പ്രാണിപോൽ
മരണത്തിൻ മുന്നിലായ് മർത്യനും നില്ക്കുന്നു
പത്തല്ല നൂറല്ല പതിനായിരങ്ങൾ
നിത്യവും മൃത്യുവെ പുൽകിടുന്നു.
ജീവിതം നീറ്റുമീ നൊമ്പര വീഥിയിൽനി-
ന്നെന്നു കരേറുമീ ലോക രാജ്യങ്ങൾ
കാത്തിരിക്കുന്നു കരൾ പിടക്കുന്നു
കനിവിന്റെ നാഥാ നീ കരുണയാകേണമേ...
</poem> </center>
   
   
{{BoxBottom1
{{BoxBottom1

09:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതി

വാതിൽ തുറന്നൊന്നു നോക്കവേ കാണുന്നു
താണ്ഡവ നൃത്തം ചവിട്ടും കൊറോണയെ
മാനവരെല്ലാം ഭീതി പൂണ്ടങ്ങിതാ
വാതിൽ മറവിൽ ഒളിഞ്ഞിരിക്കുന്നു

ചൈനതൻ വൻ നഗരത്തൽ നിന്നുമീ
ലോകരാജ്യങ്ങളിലെങ്ങും പടർന്നു
സമ്പന്ന രാജ്യം ദരിദ്രരാജ്യം
ഇല്ല ഭേതമതില്ല കൊറോണക്ക്

രോഗിയാണെന്നറിഞ്ഞിടും വേളയിൽ
ബന്ധുക്കൾ ബന്ധങ്ങളെല്ലാമകലുന്നു
രോഗം പരക്കുന്നു ലോകം ഭയക്കുന്നു
രോഗികൾ പ്രാണനുവേണ്ടി പിടയുന്നു.

വെളിച്ചത്തിലേക്ക് പറക്കുന്ന പ്രാണിപോൽ
മരണത്തിൻ മുന്നിലായ് മർത്യനും നില്ക്കുന്നു
പത്തല്ല നൂറല്ല പതിനായിരങ്ങൾ
നിത്യവും മൃത്യുവെ പുൽകിടുന്നു.

ജീവിതം നീറ്റുമീ നൊമ്പര വീഥിയിൽനി-
ന്നെന്നു കരേറുമീ ലോക രാജ്യങ്ങൾ
കാത്തിരിക്കുന്നു കരൾ പിടക്കുന്നു
കനിവിന്റെ നാഥാ നീ കരുണയാകേണമേ...

ആൻമരിയ സെബാസ്റ്റ്യൻ
10 സി ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത