"എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/അക്ഷരവൃക്ഷം/വായു, ജലം....ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിക്കൽ)
വരി 16: വരി 16:
| color= 1
| color= 1
}}
}}
{{verified1|name=nixonck |തരം= ലേഖനം  }}

06:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വായു, ജലം....ജീവൻ

ഭൂമിയിൽ ജീവൻ്റെ നിലനില്പിന് ഏറ്റവും അത്യാവശ്യമായ രണ്ട് ഘടകങ്ങളാണ് വായുവും ജലവും. ഇവ രണ്ടുമില്ലാതെ മനുഷ്യനുമാത്രമല്ല മറ്റു ജീവജാലങ്ങൾക്കും നിലനിൽക്കാൻ കഴിയില്ല. ഈ സത്യം അറിയാവുന്ന മനുഷ്യൻ തന്നെ അറിഞ്ഞു കൊണ്ട് ,വായുവും ജലവും മലിനമാകുന്നതിന് കാരണക്കാരനാകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത് .പണ്ടും ധാരാളം മനുഷ്യർ ഈ ഭൂമിയിൽ സന്തോഷമായി കഴിഞ്ഞിരുന്നു .അവർ മരങ്ങൾ നട്ട് പിടിപ്പിക്കുകയും ,ജലാശയങ്ങൾ സംരക്ഷിക്കുകയും ,കൃഷി ചെയ്യുകയും ചെയ്തിരുന്നു. ഇവയെല്ലാം അവർക്കു നൽകിയ ഭൂമിയെ അവർ ദൈവത്തെപ്പോലെ 'ആരാധിച്ചു ,സംരക്ഷിച്ചു .പക്ഷേ ഇന്നാണെങ്കിൽ ഭൂമിയിലെ ജീവൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ മനുഷ്യൻ എല്ലാ വിധത്തിലും പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. . പുഴകൾ, തോടുകൾ ,കായലുകൾ മറ്റ് ജലാശയങ്ങൾ എന്നിവ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടങ്ങളാക്കി മാറ്റിയിരിക്കുന്നു .കുന്നുകൾ ഇടിച്ച് ,മണ്ണ് വയലുകളിൽ നിക്ഷേപിക്കുന്നു .വനനശീകരണം നടത്തുന്നു.ഇതിൻ്റെയൊക്കെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന കൊടും ചൂടും വരൾച്ചയും .ഇത് നാം മനസ്സിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ പോയാൽ വരും തലമുറ മരുഭൂമിയിൽ ജീവിക്കേണ്ട അവസ്ഥയുണ്ടാകും .കുടിവെള്ളവും ശുദ്ധവായുവും കിട്ടാതെ കൊടുംചൂടിൽ കഷ്ടപ്പെടേണ്ടി വരും. അതു കൊണ്ട് നമ്മുടെ ഭൂമിയെ ,പരിസ്ഥിതിയെ നമ്മളാൽ കഴിയുംവിധം നമുക്ക് സംരക്ഷിക്കാം.ഇത് ഓരോ മനുഷ്യൻ്റെയും കടമയാണ് .

.
നിവേദ്യ സുനിൽ
4 A എസ്.എൻ.വി.എൽ.പി.എസ് , പുല്ലുപണ, ചടയമംഗലം,കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം