"ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/സംഭാഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=സംഭാഷണം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<P>
   
വരി 18: വരി 18:
  അമ്മ : പണ്ടുകാലത്ത് മനുഷ്യർ പ്രകൃതിയോടിണങ്ങിയാണ് ജീവിച്ചിരുന്നത്. മണ്ണിനോട് അനുവാദം ചോദിച്ച് അവർ കൃഷിചെയ്തിരുന്നു. തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ അവർ കൃഷിചെയ്ത്  കണ്ടെത്തിയിരുന്നു. പണ്ട് മനുഷ്യർ കൂട്ടുകുടുംബമായി ഒത്തുചേർന്ന്  സന്തോഷമായി ജീവിച്ചിരുന്നു. ഇപ്പോഴത്തെ തലമുറയിൽ അത് മൂന്ന് നാല് എന്നക്രമത്തിൽ അണുകുടുംബങ്ങളായി ചുരുങ്ങി. ഇപ്പോഴത്തെ തലമുറയിൽ മനുഷ്യർക്ക് പരസ്പരം കാണാൻ പോലും സമയമില്ലാതായി മാറി. സ്വന്തം അച്ഛനമ്മമാരെ പോലും ഉപേക്ഷിക്കുന്ന തലത്തിൽ ഈ തലമുറ മാറിക്കഴിഞ്ഞിരിക്കുന്നു. പല പേരുകളിലും അസുഖങ്ങൾ അവരെ തേടിയെത്തിയിരിക്കുന്നു.

  </p>
   
23:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സംഭാഷണം

മകൾ : അമ്മേ പ്രകൃതി എത്ര മനോഹരമാണ്. മനോഹരമായ കിളികളും... വിരിഞ്ഞുനിൽക്കുന്ന പൂക്കളും... പച്ച പുൽമേടും... സുന്ദരമായ തോടുകളും പുഴകളും... എത്ര രമണീയമാണ് നമ്മുടെ നാട്. 
അമ്മ : അതേ മോളെ നമ്മുടെ നാട് വളരെ മനോഹരമാണ്. സുന്ദരമായ നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നത് നമ്മൾ മനുഷ്യരാണ്. 
മകൾ : അത് എങ്ങനെയാ അമ്മേ??? 
അമ്മ : നമ്മുടെ വനങ്ങൾ വെട്ടിനശിപ്പിച്ച് പ്ലാസ്റ്റിക്കുകൾ കൊണ്ട് വന്യമൃഗങ്ങളെ വേട്ടയാടുന്നു , അന്തരീക്ഷ മലിനീകരണം വഴി നമ്മുടെ ജീവവായു വരെ മലിനമാക്കപ്പെടുന്നു , പുഴകളിലും  തോടുകളിലും  കടലിലും  എല്ലാ നീരുറവകളിലും  മാലിന്യം വലിച്ചെറിയുന്നു , മലകളും കുന്നുകളും എല്ലാം ഇടിച്ചുനിരത്തുന്നു, വയലുകളും കൃഷി പാടങ്ങളും മണ്ണിട്ട് നികത്തുന്നു.... 
മകൾ : അമ്മേ ഇതാ അച്ഛൻ വന്നു. അച്ഛൻ അമ്മ പറഞ്ഞത് കേട്ടില്ലേ മനുഷ്യർ  എങ്ങനെയാണ് ഈ ഭൂമി നശിപ്പിക്കുന്നത് എന്ന്, പ്ലാസ്റ്റിക് ഇല്ലായിരുന്നെങ്കിൽ എന്തുമാത്രം നല്ലതായിരുന്നു ഭൂമിക്കും മനുഷ്യർക്കും. 
അച്ഛൻ : മോൾ പറഞ്ഞത് എന്തുമാത്രം ശരിയാണ്, പണ്ടുകാലത്ത് പ്ലാസ്റ്റിക്കുകൾ തീരെ കുറവായിരുന്നു. ഇന്ന് സ്വന്തം ജീവിതത്തിനു വേണ്ടി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. പണ്ട് മനുഷ്യൻ ഭൂമിയെ വളരെയധികം സ്നേഹിച്ചിരുന്നു അതുപോലെതന്നെ പ്രകൃതി മനുഷ്യനെ തിരിച്ചും സ്നേഹിച്ചിരുന്നു. പണ്ട് ഇപ്പോഴത്തേതുപോലെ വാഹനങ്ങളും വലിയ ഫാക്ടറികളും കുറവായിരുന്നു അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണം ഇല്ലായിരുന്നു. 
മകൾ : പണ്ടത്തെ ആളുകൾ ആഹാരത്തിനു വേണ്ടി എന്ത് ചെയ്തിരുന്നു?? 
അമ്മ : പണ്ടുകാലത്ത് മനുഷ്യർ പ്രകൃതിയോടിണങ്ങിയാണ് ജീവിച്ചിരുന്നത്. മണ്ണിനോട് അനുവാദം ചോദിച്ച് അവർ കൃഷിചെയ്തിരുന്നു. തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ അവർ കൃഷിചെയ്ത്  കണ്ടെത്തിയിരുന്നു. പണ്ട് മനുഷ്യർ കൂട്ടുകുടുംബമായി ഒത്തുചേർന്ന്  സന്തോഷമായി ജീവിച്ചിരുന്നു. ഇപ്പോഴത്തെ തലമുറയിൽ അത് മൂന്ന് നാല് എന്നക്രമത്തിൽ അണുകുടുംബങ്ങളായി ചുരുങ്ങി. ഇപ്പോഴത്തെ തലമുറയിൽ മനുഷ്യർക്ക് പരസ്പരം കാണാൻ പോലും സമയമില്ലാതായി മാറി. സ്വന്തം അച്ഛനമ്മമാരെ പോലും ഉപേക്ഷിക്കുന്ന തലത്തിൽ ഈ തലമുറ മാറിക്കഴിഞ്ഞിരിക്കുന്നു. പല പേരുകളിലും അസുഖങ്ങൾ അവരെ തേടിയെത്തിയിരിക്കുന്നു.
      
അഞ്ജലി.ബി.എ
4 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം