"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/എന്താണ് വ്യക്തി ശുചിത്വം ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്താണ് വ്യക്തി ശുചിത്വം ?...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി .എൽ .പി .എസ്സ് .മുത്താന        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.എൽ.പി.ജി.എസ് മുത്താന        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42212
| സ്കൂൾ കോഡ്= 42212
| ഉപജില്ല=    വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

20:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്താണ് വ്യക്തി ശുചിത്വം ?


പ്രിയകൂട്ടുകാരെ എന്താണ് ശുചിത്വം ?ശുചിത്വത്തിന്റെ പ്രാധന്യം ഏറെ ചർച്ച ചെയ്യുന്ന ഒരു സമയത്തിലൂടെയാണ് നാം ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് "ശുചിത്വമാണ് മഹത്വം" .ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ് .എന്തൊക്കെ കാര്യങ്ങളാണ് നാം വ്യക്തി ശുചിത്വത്തിനായി പാലിക്കേണ്ടത് ?ധരാളം കാര്യങ്ങൾ അതിനായി നാം പാലിക്കേണ്ടതുണ്ട് .അവയിൽ പ്രധാനപ്പെട്ടവ എന്തെല്ലാമെന്ന് നോക്കാം .നമുക്ക് ഏറ്റവും പ്രധാനം ഭക്ഷണം ആണല്ലോ ?അതിൽനിന്നു തന്നെ തുടങ്ങാം .ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് കൊണ്ട് കഴുകണം .പൊതുസ്ഥലങ്ങൾ സന്ദർശിച്ചിട്ടാണെങ്കിൽ പ്രതേകിച്ചും .കൈകഴുകുന്നത് എങ്ങനെ ആണെന്ന് ഇപ്പോൾ നമുക്ക് എല്ലാവർക്കും നന്നായി അറിയാം .അതിന് കാരണം കൊറോണയാണ് .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം നന്നായി മറയ്ക്കുക .പൊതുസ്ഥലങ്ങളിൽ തുപ്പരുത് .നമ്മുടെ വായ ,മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക .ഹസ്തദാനം ഒഴിവാക്കുക .ഹാൻഡ് സാനിട്ടറൈസർ ഉപയോഗിക്കുക .രോഗ ലക്ഷണങ്ങൾ ഉള്ളവരുമായി നിശ്ചിത അകലം പാലിക്കുക .ദിവസം രണ്ടു നേരം കുളിക്കുകയും പല്ലുതേക്കുകയും വേണം .വൃത്തിയുള്ള വസ്‌ത്രം ധരിക്കുക .കഴുകിയ വസ്ത്രങ്ങൾ കഴിവതും വെയിലത്തിട്ടുതന്നെ ഉണക്കുക .കാരണം നമ്മുടെ സൂര്യപ്രകാശത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട് .മലമൂത്ര വിസർജ്ജനം കക്കൂസുകളിൽ മാത്രം നടത്തുക ,ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .മറ്റുള്ളവരുടെ ബ്രഷ് ,തോർത്ത് എന്നിവ ഉപയോഗിക്കരുത് .ഫാസ്റ്റുഫുഡ്ഡും ,കൃത്രിമ ആഹാരവും ,പഴകിയ ഭക്ഷണവും ഒഴിവാക്കുക .ഉപ്പ് ,എണ്ണ ,കൊഴുപ്പുള്ള ആഹാരം എന്നിവ കുറയ്ക്കുക .അമിതമായ ആഹാരം ഒഴിവാക്കുക .പഴങ്ങളും പച്ചക്കറികളും ധരാളം കഴിക്കണം .കഴിക്കുന്നതിനുമുൻപ് ഒരുകാര്യം നന്നായി ശ്രദ്ധിക്കണം ,അവയൊക്കെ നന്നായി കഴുകിയതാവണം .പിന്നെ രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത് ,എന്നാൽ രാത്രി ഭക്ഷണം കുറയ്ക്കുകയും വേണം .ധാരാളം വെള്ളം കുടിക്കണം .വിശ്രമത്തോടൊപ്പം വ്യായാമവും ചെയ്യണം .പുകവലി,മദ്യപാനം എന്നിവ ഒഴിവാക്കണം .ഇവയൊക്കെയാണ് വ്യക്തി ശുചിത്വത്തിനായി അത്യാവശ്യം നാം പാലിക്കേണ്ടവയായി എനിക്ക് തോന്നിയത് .ആദ്യം നാം വ്യക്തിശുചിത്വമുള്ളവരാണെന്ന് ഉറപ്പാക്കുക ,എന്നിട്ട് മറ്റുള്ളവരെ ശുചിത്വമുള്ളവരാകാൻ പ്രോത്സാഹിപ്പിക്കുക .വ്യക്തി ശുചിയായാൽ മനസും ശുചിയാകും ................

ആദിത്യൻ .S.B
3 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം