"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഹേ മനുഷ്യാ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതി ചിരിക്കുന്നു..      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>


ഹേ..മനുഷ്യാ
പ്രകൃതി ചിരിക്കുന്നു..
°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°



20:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി ചിരിക്കുന്നു..


പ്രകൃതി ചിരിക്കുന്നു..
°°°°°°°°°°°°°°°°°°°°

പ്രകൃതി ആഘോഷിക്കുകയാണ്
പ്രകൃതം മാറിയ മനുഷ്യരെ നോക്കി,
ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കുകയാണ്
പുഴകളും, വയലുകളും, കുന്നുകളും..
പാതി മുറിഞ്ഞ ശരീരവുമായി,
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങളുമായി
മരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്നു..
മണ്ണും മഴയും ഈ നിമിഷങ്ങളെ
നെഞ്ചോട് ചേർക്കുന്നു...

ഈ ലോകം മുഴുവൻ
തങ്ങൾ വെട്ടിപ്പിടിച്ചെന്നു കരുതി
അഹങ്കരിച്ചു നടന്ന മനുഷ്യന്റെ
ദുരവസ്ഥയിൽ,പതനത്തിൽ..

ഹേ..മനുഷ്യാ, ഇനിയെങ്കിലും
മണ്ണിനെ സ്നേഹിച്ചു,
പ്രകൃതിയെ അനുസരിച്ച്,
നന്മകൾ ചെയ്യൂ...
വരും തലമുറയെങ്കിലും
നന്മകൾ നിറഞ്ഞ
ഓണം ഉണ്ണാൻ വേണ്ടി....


 

മുഹമ്മദ് സിനാൻ കെ കെ
2 A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർ ത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത