"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ഭൂമിയുടെ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഭൂമിയുടെ കണ്ണുനീർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കഥ }}

15:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ കണ്ണുനീർ

മീനുവും ഗീതുവും കൂട്ടുകാരായിരുന്നു .ഒരേ ക്ലാസ്സിൽ ആയിരുന്നു അവർ പഠിച്ചിരുന്നത് .മീനു പട്ടണത്തിലെ കോൺട്രാക്ടറുടെ മകളും, ഗീതു കൃഷിക്കാരന്റെ മകളുമായിരുന്നു .ഗീതു എന്നും സ്കൂളിൽ എത്തുമ്പോൾ തന്റെ അച്ഛന്റെ കൃഷികാര്യങ്ങളെപ്പറ്റിയും ,പുതിയ തൈകൾ നട്ടു പിടിപ്പിച്ചതിന്റെയുമൊക്കെ വിശേഷങ്ങൾ മീനുവിനോട് പറയും .മീനുവിനാകട്ടെ അച്ഛൻ പണികഴിപ്പിച്ച പുതിയകെട്ടിടങ്ങളുടെയും മരങ്ങൾ വെട്ടി മുറിച്ചതിന്റെയുമൊക്കെ കാര്യമാകും പറയുക

അങ്ങനെ ഒരു ഇടവപ്പാതിക്കാലത്ത് കേരളമൊട്ടാകെ മഴ തിമിർത്തുപെയ്യുകയാണ് .മീനുവിന്റെ പട്ടണത്തിൽ മഴക്കെടുതിമൂലം ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു .ഈ വിവരങ്ങളെല്ലാം ഗീതു പത്രത്തിലൂടെ അറിയുകയും ,മീനുവിനെയും കുടുംബത്തെയും തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു .ഉടൻതന്നെ അവർ അവിടെയെത്തി പിറ്റേ ദിവസം ഒരു ഞെട്ടലോടെ ആയിരുന്നു എല്ലാപേരും ആ വാർത്ത കേട്ടത് .മീനു താമസിച്ച പ്രദേശമാകെ പ്രളയത്തിൽ നശിച്ചുപോയിരുന്നു

മീനുവിന്റെ അച്ഛനാകെ വിഷമത്തിലായി തന്റെ വീടും സമ്പത്തുമെല്ലാം നഷ്ട്ടപെട്ടതോർത്തു അയാൾ വിലപിച്ചു ഗീതുവിന്റെ അച്ഛൻ വന്നു അയാളെ സമാധാനിപ്പിച്ചു എന്നിട്ടുപറഞ്ഞു ഓരോരോ കെട്ടിടങ്ങൾ പണിയാൻ പാടങ്ങൾ നികത്തുമ്പോഴും മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോഴും ഭൂമിയും ഇതുപോലെ വിലപിച്ചിരിക്കാം .അതിന്റെ ഫലമാണ് ഈ കാണുന്ന പ്രളയവും മണ്ണിടിച്ചിലും ഭൂകമ്പവുമൊക്കെ സംഭവിക്കുന്നത്

‌ നമ്മൾ ഓരോ പ്രാവശ്യം ഭൂമിയെ നശിക്കുമ്പോഴും ഓരോ മരങ്ങൾ വെട്ടുമ്പോഴും അത് നമ്മുടെ തന്നെ നിലനിൽപ്പിനെയാണ് ബാധിക്കുക മരങ്ങൾ ഉണ്ടെങ്കിലേ ഭൂമിക്ക് മണ്ണൊലിപ്പ് തടയാൻ പറ്റുകയുള്ളു ഇതെല്ലാം കേട്ടു അയാൾ

ഇനിയെന്തു ചെയ്യുമെന്നോർത്തു വിദൂരതയിലേക്ക് നോക്കിയിരുന്ന ഗീതുവിന്റെ അച്ഛൻ പറഞ്ഞു നിങ്ങൾ വിഷമിക്കണ്ട എനിക്കിവിടെ കുറച്ചു സ്ഥലവും വീടുമുണ്ട് നിങ്ങൾക്കവിടെ താമസിക്കാം താല്പര്യമുണ്ടെങ്കിൽ എന്നോടൊപ്പം കൃഷിയും ചെയ്യാം ഇതുകേട്ട്എല്ലാപേർക്കും സന്തോഷമായി

അങ്ങനെ പല മാസങ്ങളും വർഷങ്ങളും കടന്നുപോയി.ഒരു ഇടവപ്പാതി നേരത്തു മീനുവിനെയും കുടുംബത്തെയും തേടി ആ സന്തോഷവാർത്തയെത്തി ആ വർഷത്തെ മികച്ച കർഷകനുള്ള അവാർഡ് മീനുവിന്റെ അച്ഛനായിരുന്നു അപ്പോഴും പുറത്തു നല്ല മഴയായിരുന്നു ..........

അഭിരുദ്രൻ .എ ആർ
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ