"ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''ലോക്ക് ഡൌൺ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= '''കഥ'''    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

13:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൌൺ

മാതൃത്വത്തിന്റെ എല്ലാ ഗുണങ്ങളും ചേർന്ന ഒരമ്മയാണ് മറിയാമ്മ. അമ്മയുടെ ഒരേ ഒരു മകനാണ് ആന്റണി. ആന്റണിയും ഭാര്യ ക്ലാരയും മകൻ റാക്കിയും വളരെ പരിഷ്കാരത്തോടെയാണ് ജീവിക്കുന്നത്. അമ്മയെ ഒന്ന് നോക്കാൻ പോലും അവർ സമയം കണ്ടെത്തുന്നില്ല. ബിസിനസ്സ് നഷ്ടത്തിൽ ആയ സമയം ക്ലാര ആന്റണിയോട് പറഞ്ഞു "നമുക്ക് നാട്ടിലെ വീടും സ്ഥലവും കൊടുക്കാം." "അമ്മയോ?" ആന്റണിയുടെ ഈ ചോദ്യത്തിന് ഒരു ചെറുചിരിയോടെ അവൾ പറഞ്ഞു "ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ട് വിടാം...." കുറച്ചു സമയം ആലോചിച്ച ശേഷം ആന്റണി സമ്മതിച്ചു. എങ്ങനെ അമ്മയോട് വിഷയം അവതരിപ്പിക്കും? നമുക്ക് കുറച്ചു ദിവസം ലീവ് ഉണ്ട് നമ്മൾ അങ്ങോട്ട് വരുകയാണ് അവർ അമ്മയോട് വിളിച്ചു പറഞ്ഞു. പാവം അമ്മ അത് വിശ്വസിച്ചു. മക്കളുടെ വരവും കാത്തിരുന്നു. മക്കൾ നാട്ടിൽ. എത്തി ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല..... അവർ മക്കൾക്ക് കൊടുക്കുവാൻ കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി വച്ചിരിക്കുന്നു. അവിടെ വേറെ ഒന്നുമില്ല. മക്കളെ കഴിക്കാൻ വിളിച്ചു. കഞ്ഞി കണ്ടതും ക്ലാരക്ക് ദേഷ്യം വന്നു. "ഇവിടെ വേറെ ഒന്നുമില്ലേ? എനിക്ക് ഇത് വേണ്ട" അവൾ ഉച്ചത്തിൽ പറഞ്ഞു. പാവം അമ്മ! മുഖം ചുവന്നു തുടുത്ത അമ്മ പറഞ്ഞു "മോളെ എനിക്ക് എങ്ങോട്ടും പോകാൻ കഴിയില്ല. ഒന്നും വാങ്ങാനും കഴിയില്ല. ഇതു മാത്രമാണ് എന്റെയും ആഹാരം. ഇന്നത്തേക്ക് മോൾ കഴിക്കൂ." "എനിക്ക് വേണ്ട" എന്ന് പറഞ്ഞു അവൾ എണീറ്റു പോയി. കുറച്ചു സമയം കഴിഞ്ഞു വീടും പരിസരവും ചുറ്റി കാണുകയാണ് ആന്റണിയും ക്ലാരയും. "ഉടനെ ഇത് വിൽക്കാൻ ആളെ ഏർപ്പാട് ചെയ്യണം" അവർ പരസ്പരം പറഞ്ഞു. സദാ സമയവും ഫോണിൽ കളിക്കുന്ന റാക്കി അമ്മുമ്മയുടെ കൂടെ കളിക്കാൻ തുടങ്ങി. ചെറിയ ചെറിയ കഥകളും പാട്ടുകളും ഒക്കെയായി അമ്മുമ്മയും കൊച്ചു മകനും സന്തോഷിക്കുന്നു. ആന്റണിയുടെ സുഹൃത്ത് ഫോണിൽ വിളിച്ചു "ഇനി ഇങ്ങോട്ട് വരാൻ നിനക്ക് കഴിയില്ല കേട്ടോ..." ആന്റണി ഒരു നിമിഷം പകച്ചു പോയി എന്താ കാര്യം? ബിസിനസ് ഒരു വശത്തു, വേറൊന്നു നിന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.... അതെന്തേ അങ്ങനെ ആന്റണിക്ക് വല്ലാത്ത സങ്കടം തോന്നി... "അതേ നീ അറിഞ്ഞു കാണുമല്ലോ കൊറോണ വൈറസ് വ്യാപകമാകുന്നു കുറച്ചു പേരെ ജോലിയിൽ നിന്നും കമ്പനി പിരിച്ചു വിടുന്നു. അതിൽ നിന്റെ പേരും ഉണ്ട്. നീ അതിനു മുൻപ് നാട്ടിൽ പോയത് നന്നായി. അല്ലായിരുന്നു എങ്കിൽ ഇപ്പൊ നിനക്ക് ജോലിയും ഇല്ല നാട്ടിലേക്ക് പോകാനും കഴിയില്ല എന്ന അവസ്ഥ ആയേനെ..." ക്ലാരയോട് എങ്ങനെ പറയും. അവൻ വളരെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസ്സിലാക്കിയ ക്ലാര അടുത്തു വന്നു കാര്യം തിരക്കി... നടന്നതെല്ലാം അവൻ പറഞ്ഞു. "ഇനി എന്താ ഒരു വഴി?" അപ്പോഴാണ് അവരുടെ ചെടികൃഷി ക്ലാര ശ്രദ്ധിച്ചത്. "അതേ ടെൻഷൻ ആവണ്ട നമുക്ക് ഇനി അമ്മയുടെ കൂടെ ഇവിടെ താമസിക്കാം. വീടും സ്ഥലവും വിൽക്കുന്ന കാര്യം മറന്നേക്ക്. അമ്മയെ വൃദ്ധ സദനത്തിലും വിടണ്ട. ചെടി കൃഷി വളരെ നല്ല ബിസിനസ്സ് ആണ്. അമ്മക്ക് അത് നോക്കി നടത്താൻ കഴിയില്ല. നമുക്ക് അത് ചെയ്യാം." അവർ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മുമ്മയും മകനും കളിച്ചു രസിച്ചു ഇരിക്കുന്നു. മകൻ ഇത്രയും സന്തോഷിച്ചു ഇതു വരെ കണ്ടിട്ടില്ല അവർ പരസ്പരം പറഞ്ഞു.....

നന്ദി


സംഗീത്. സി. ദാസ്
4 B ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ