"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/അവർക്ക് മാപ്പില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| color=5     
| color=5     
}}
}}
{{Verified1|name=Bmbiju|തരം=ലേഖനം}}
{{Verified1|name=Bmbiju|തരം=കഥ}}

13:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവർക്ക് മാപ്പില്ല......

ക്ലോക്കിൽ സമയം പന്ത്രണ്ട് മണി അടിച്ചിട്ടും അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കൊഴിഞ്ഞു വീഴുന്ന രാത്രിയുടെ ഓരോ യാമങ്ങളും ഓർമയുടെ ലോകങ്ങളിലേക്കള്ള വാതിലുകൾ തുറന്നിടുകയായിരുന്നു. യാതൊരു പ്രതിസന്ധികളുമില്ലാതെ ശാന്തമായി ഒഴുകിയ ആ വഞ്ചിയിൽ നിന്ന് അച്ഛന്റെ നിശബ്ദമായ ഇറങ്ങിയുള്ള പോക്കും ,തുഴയില്ലാതെ താളം തെറ്റിയ ആ വഞ്ചിയിൽ തന്നെ ഏകയാക്കി കൊണ്ട് മക്കളോരോരുത്തരും ഓരോരോ കരകളിൽ കയറി പറ്റിയതും എല്ലാം.... ദൈവം തന്ന സമ്മാനമെന്ന് കരുതിയ മക്കൾ ഓരോരോ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയപ്പോഴും അവിടങ്ങളിലിരോരോ കുടുംബങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോഴും അവർ തങ്ങളുടെ അടിവേരുകളെ ഓർക്കാൻ മറന്നു പോവുകയായിരുന്നു.

അമ്മയ്ക്ക് പറയാൻ ഒരുപാട് കഥകളും ഉപദേശിക്കാൻ അനുഭവങ്ങളിൽ നിന്നുൾക്കൊണ്ട ധാരാളം ഗുണപാഠങ്ങളും ഉണ്ടായിരുന്നു. പക്ഷെ , കേൾക്കാൻ ആരുമുണ്ടായിരുന്നില്ല അവർക്ക് ചുറ്റിലും . മരുമക്കൾ വിദേശിയരായതോടെ കൊച്ചു മക്കൾക്ക് മുത്തശ്ശിയും തറവാടും ഗ്രാമവും അന്യമായി.

അച്ഛന്റെ മരണശേഷം ഒരിക്കൽ പോലും തന്നെ കാണാൻ വരാതെ വീഡിയോ കോളുകളിലൂടെ കുടുംബ ബന്ധത്തെ ശിഥിലമാക്കിയ തന്റെ മക്കളെ പരീക്ഷിക്കാൻ ദൈവമൊരുക്കിയതാണോ ഈ മഹാമാരിയെ? അവർ ആലോചിച്ചു . ആയിരിക്കണം! കാലത്തിനൊത്ത് ഓടാൻ പഠിപ്പിച്ചപ്പോൾ കാലത്തെ തോൽപ്പിച്ചോടാൻ ശ്രമിച്ച തന്റെ മക്കളെ പോലുള്ളവർക്ക് ഒരു ഗുണപാഠമാവണം ഇത്. മുത്തശ്ശി കഥകൾ കേൾക്കാത്ത, സകലതിനും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന തന്റെ പേരമക്കൾക്കുള്ള ഓർമ്മപ്പെടുത്തലാവണം ഇത്.

നന്നായി പറന്നുയർന്നിട്ടും അവരെ വീണ്ടും വീണ്ടും പറക്കാൻ പഠിപ്പിക്കണമെന്ന് പറഞ്ഞ അച്ഛനെയും ഓരോ അബദ്ധത്തിലും വിജയത്തിൻ്റെ ലക്ഷണം മാത്രം കാണണം, മുന്നോട്ട് സഞ്ചരിക്കണം, പിന്നിൽ നിന്നുള്ള പരിഹാസങ്ങളെ അവഗണിക്കണം എന്ന് പറഞ്ഞ ആ വാക്കുകളെയും സ്മരിച്ചു.

പതിയെ കണ്ണു തുറന്നപ്പോൾ കാലിൽ വെള്ളത്തുള്ളികൾ ഉറ്റി വീഴുന്ന പോലെ തോന്നി. ഓർമകൾ ഓലപ്പുരയിലേക്കും, ഓടുമേഞ്ഞ വീട്ടിലെ മച്ചിലേക്കും ,താഴെ നിന്ന് നോക്കിയാൽ മുകളറ്റം കാണാത്ത ഇന്നത്തെ ഫ്ലാറ്റിലേക്കും എത്തിനോക്കിയപ്പോൾ, തലയുയർത്തുന്ന തന്റെ മക്കളെ അവർ കണ്ടു. താൻ പോലുമില്ലാതെ ആ ജീവിത വഞ്ചി കടലിൽ ഏകമായി അലയുമെന്ന തിരിച്ചറിവോടെ മക്കളുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ എഴുന്നേറ്റപ്പോൾ അവർ പിന്നോട്ട് വീണു. അച്ഛന്റെ കൂടെ അമ്മയും പോവുകയാണെന്ന സത്യം ആ മക്കൾക്ക് ഉൾകൊള്ളാനായിട്ടുണ്ടാവില്ല. ആശുപത്രിയിലെത്തിക്കാൻ തിരക്കുകൂട്ടുമ്പോൾ നിർജീവ മായ ആ കണ്ണുകൾ അവരോട് പറയുന്നുണ്ടായിരുന്നു. " മക്കളേ... നിങ്ങൾക്ക് മാപ്പില്ല".

ഫാത്തിമ റിഷ്‍ന നിത്ത‍‍ു
10എ ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ