"ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/അകന്നുനിൽക്കാം ഒരുമയോടെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകന്നുനിൽക്കാം ഒരുമയോടെ നേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്=  ദേവപ്രിയ എ വി  
| പേര്=  ദേവപ്രിയ എ വി  
| ക്ലാസ്സ്=   VII: B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 ബി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 24:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

11:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നുനിൽക്കാം ഒരുമയോടെ നേരിടാം


പ്രളയം വിഴുങ്ങിയ കേരളം അതിൽ നിന്നും കരകയറി പഴയകേരളത്തെ വീണ്ടെടുത്തുകൊണ്ടിരിക്കെ വീണ്ടും തളർത്തിക്കൊണ്ട് മറ്റൊരു മഹാമാരിയെത്തി, കൊറോണ. ആഘോഷങ്ങളോ ആഹ്ലാദങ്ങളോ ഇല്ലാതെ ജനം വീടുകളിൽ കഴിയുന്നു. ലോകം മുഴുവൻ അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാവിപത്ത് ലോകത്ത് ഒരു ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്നെടുത്തു. രോഗം ബാധിച്ചവർ അതിലേറെ. ദിവസം തോറും മരണസംഖ്യ കൂടിക്കൂടി വരുന്നു. പ്രളയം വിതച്ചതിന്റെ ഇരട്ടിയിലധികം നാശമാണ് കൊറോണ ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയെ തുരത്താൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടിയിരിക്കുന്നു. ആരോഗ്യവകുപ്പിന്റെയും സർക്കാർ സംവിധാനങ്ങളുടെയും മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും പാലിച് നമുക്ക് പരമാവധി വീടുകളിൽ കഴിയാം. പുറത്തുപോയാൽ വന്നയുടൻ കൈകൾ സോപ്പോ hand sanitizero ഉപയോഗിച്ച് കഴുകുക, കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം കുറച്ച് വീട്ടിലെ പച്ചക്കറികളും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തി സ്വാഭാവിക പ്രതിരോധവും ആരോഗ്യവും വീണ്ടെടുക്കാം. വീട്ടിലെ വിശ്രമവും ശുചിത്വത്തോടെയുള്ള കരുതലും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ നമുക്കാവും വിധം കരുതലോടെ കഴിഞ്ഞാൽ വേഗത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നമുക്ക് ലോകത്ത് നിന്നും തുരത്താം, അകന്നുനിന്ന് ഒരുമയോടെ നേരിടാം.

ദേവപ്രിയ എ വി
7 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം