"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുത്തശ്ശി | color= 1 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  1
| color=  1
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

10:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശി

വേരറ്റുപോയൊരു വൃക്ഷത്തടിപോൽ
ചിറകൂപോയൊരു ശലഭംപോലെ
നിലയില്ലാകയത്തിലകപ്പെട്ടപോലോരു
തുഴയില്ല തോണിയിൽ പെട്ടുപോയ് ഞാൻ

കരയുവാനെനിക്കിനി കണ്ണീരില്ലാ
ചിരിക്കുവാനെന്നേ മറന്നുപോയ ഞാൻ
സ്വപ്നങ്ങളെല്ലാം എരിഞ്ഞമർന്ന
ഒരു കനൽകട്ടയായിന്നെരിയുന്നു ഞാൻ

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായ്
ഉണ്ണികളോടി അടുത്തിടുമ്പോൾ
ഉത്തരം നോക്കിയിരിക്കുവാനെ ഈ
ഉണ്ണൂലി തള്ളയ്ക് പറ്റത്തുള്ളൂ

കുുന്നികുരുക്കൾ പെറുക്കിക്കൂട്ടി
കുഞ്ഞുങ്ങൾ കണക്കുകൾ കൂടുന്നേരം
കൊഞ്ഞനം കാട്ടി കഴിഞ്ഞകാലം
മിഴിവോടെ മുന്നിൽ നിറഞ്ഞുനില്പു
 

അമൃത
നാല് .ബി ഹോളി ഏയ്‌ഞ്ചൽസ് കോൺവെന്റ് എൽ .പി . എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത