"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അമ്മയ്ക്ക്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  അമ്മയ്ക്ക്...     <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

10:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 അമ്മയ്ക്ക്...    


പൊട്ടിക്കരഞ്ഞൂ ഞാനാദ്യമായി
പൊക്കിൾക്കൊടി വേർപെടുത്തിയപ്പോൾ
നിന്നിലെ ചുടുസ്പർശമേറ്റു ഞാനാദ്യമായി,
പിന്നെയീ ഊഴിയിൻ സ്പർശം ഞാനേറ്റു.
എന്നെ ഉണർത്താൻ നീ നൽകി ചുട്ടുചുംബനവും
ആദ്യത്തെ ജീവന്റെ നീരുറവ നീയായ്
ആദ്യത്തെ അക്ഷരം പഠിപ്പിച്ചതും നീതാൻ
തന്നെത്താൻ ഊഴിയിൽ കാലുറപ്പിക്കാൻ
തത്തിക്കളിപ്പിച്ചു എന്നുമെന്നെ
നിസ്വാർത്ഥ സ്നേഹത്താൽ എന്നെ നീ അങ്ങനെ
നിത്യവും പുൽകിപ്പുണർന്നു വന്നു.
ഇന്നിതാ പൊട്ടിക്കരയുന്നു വീണ്ടും ഞാൻ
മുമ്പെങ്ങുമിതുവരെയില്ലാത്തപോൽ
അമ്മേ എന്നുവിളിക്കുന്നു ഞാൻ
അവനിയിൽ മാറിൽ തലചായ്ക്കുന്നു ഞാൻ.

Rishi V.M
8 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത