"എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

00:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഞാൻ ശരൺ , SNVHSS -പനയറയിൽ 3 B യിൽ പഠിക്കുന്നു.ഞങ്ങൾക്ക് വാർഷിക പ്പരീക്ഷ നടക്കുകയായിരുന്നു. രണ്ടു പരീക്ഷകൾ കഴിഞ്ഞു . അടുത്ത പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിലാണറിഞ്ഞത് നാടു മുഴുവൻ എന്തോ ഒരസുഖം പടർന്നു പിടിക്കുന്നുണ്ടെന്നും, ഒരുപാട് ആൾക്കാർ ഈ രോഗം മൂലം മരിക്കുന്നുണ്ടെന്നും ഞാനറിഞ്ഞത് . ഞാൻ എൻ്റെ സംശയങ്ങൾ കൂട്ടുകാരുമായി പങ്കു വയ്ച്ചു. അവരും കുറേ കാര്യങ്ങൾ പറഞ്ഞു, എങ്കിലും അവർക്ക് അസുഖത്തിൻ്റെ പേരറിയില്ല എന്ന് പറഞ്ഞു . അപ്പോഴാണ് ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ഹരിപ്രിയ ടീച്ചർ ക്ലാസ്സിൽ വന്നത് . രാവിലെ പരീക്ഷ കഴിഞ്ഞതിനാൽ ഞാൻ എൻ്റെ സംശയങ്ങൾ ടീച്ചറോട് ചോദിച്ചു . ടീച്ചർ പറഞ്ഞു ആ അസുഖത്തിൻ്റെ പേരാണ് കോവിഡ് 19 എന്നും , അതുണ്ടാക്കുന്നത് കൊറോണ വൈറസ് ആണെന്നും , അതിൻ്റെ ഉത്ഭവം ചൈനയിലെ വുഹാനിലാണെന്നും, എന്തെല്ലാം മുൻ കരുതലുകളാണ് രോഗം വരാതിരിക്കാൻ എടുക്കേണ്ടതെന്നും , എന്തെല്ലാമാണ് രോഗ ലക്ഷണങ്ങളെന്നും മറ്റും ടീച്ചർ പറഞ്ഞു തന്നു. എന്നിരുന്നാലും എനിക്ക് പേടിയൊന്നും തോന്നിയില്ല . എൻ്റെ കൂട്ടുകാർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തപ്പോഴൊക്കെ 'ഓടിക്കോടാ കൊറോണ 'എന്ന് പറഞ്ഞ് ഞങ്ങൾ തമ്മിൽ കളിയാക്കി ചിരിച്ചു. എന്നാൽ പെട്ടെന്നാണ് എല്ലാം മാറിയത് . പെട്ടെന്ന് ഒരു ദിവസം, 'ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ' എന്ന് അച്ഛൻ പറഞ്ഞു. ഞാൻ ചോദിച്ചു - എന്താണച്ഛാ ഈ ലോക്ക് ഡൗൺ ? അച്ഛൻ പറഞ്ഞു ' ടാ ..... നാളെ മുതൽ സ്കൂളിൽ പോണ്ട. ' കേട്ടപാതി ഞാൻ തുള്ളിച്ചാടി. ദിവസങ്ങൾ അങ്ങനെ കടന്നു പോയി . ഞാനും ചേട്ടനും അയലത്തെ കൂട്ടുകാരും ചേർന്ന് പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയും, ഊഞ്ഞാലാടിയും , sയറുരുട്ടിയും, മൺവീട് കെട്ടിയും , കുരുത്തക്കേടുകൾ കാണിച്ചും ഇങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അച്ഛനും അപ്പുറത്തെ മാമൻമാരും വളരെ പ്രധാനപ്പെട്ട എന്തോ ഒന്ന് സംസാരിക്കുന്നതു പോലെ എനിക്ക് തോന്നി. ഞാൻ അത് ശ്രദ്ധിച്ചപ്പോൾ , അച്ഛനും മാമൻമാർക്കുമൊന്നും ലോക്ക് ഡൗൺ തീരുന്നത് വരെ ജോലിയില്ലത്രേ. ഇനി എന്തു ചെയ്യും എന്ന ആലോചനയിലാണ് അവർ. അപ്പോഴാണ് റേഡിയോയിൽ വാർത്ത കേട്ടത് എല്ലാവർക്കും സൗജന്യ റേഷൻ എന്ന്. ഇതു കേട്ടതും അവരുടെ എല്ലാം മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ഞാനപ്പോഴേ വീണ്ടും കൂട്ടുകാരോടൊത്ത് കളിക്കാനോടി. പിന്നീട് ഒരോ ദിവസവും കഴിയുമ്പോഴും ലോകത്ത് മരിച്ച ആളുകളുടെ എണ്ണം കൂടി വരുന്നത് കണ്ട് ഞാൻ പേടിച്ചു. അച്ഛൻ പറഞ്ഞു , 'നമുക്ക് വരില്ലടാ നമ്മളാരും പുറത്ത് പോകുന്നില്ലല്ലോ ? സൂക്ഷിച്ചാൽ മതി' എന്ന് . ദിവസങ്ങൾ കഴിഞ്ഞു . ഇപ്പോൾ എല്ലാം മടുത്തു തുടങ്ങി. സ്കൂളുണ്ടായിരുന്നെങ്കിൽ എല്ലാ കൂട്ടുകാരേയും കാണാമായിരുന്നു എന്ന് ഇടയ്ക്കെങ്കിലും ആലോചിക്കാറുണ്ട്. എങ്കിലും റേഡിയോയിലൂടെ മറ്റ് രാജ്യങ്ങളിലും , നമ്മുടെ ഇന്ത്യയിലും നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ "ദൈവമേ എല്ലാരേയും കാത്തു കൊള്ളണേ" എന്നാണ് എൻ്റെ പ്രാർത്ഥന .

ശരൺ
3 എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം