"നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/ജീവനായ് തേങ്ങുന്ന നദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 48: വരി 48:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവനായ് തേങ്ങുന്ന നദികൾ

 ജീവന്റെ തുടിപ്പാകും ജലം.
നമുക്കെകും നിറകുടം നദികൾ!
സംസ്കാര പെരുമയുടെ തീ ജ്വാലകൾക്ക്.
പന്തം കൊളുത്തിയ നദികൾ!
രക്ഷകയായ് നമ്മുടെ ദുഃഖത്തിൻ കൈത്താങ്ങായ്.
ഉറ്റ മിത്രമായ് വന്ന നദികൾ!

തലച്ചോറിലുണരുന്ന ചിന്തയായ്
ഞരമ്പുകളിൽ പായുന്ന
ചുടുരക്തമായ് നമ്മുടെ
സഹയാത്രികൾ നദികൾ!

തലമുറമാറുമ്പോൾ കാല ചക്രത്തി നടയിൽ പ്പെട്ട്
നശ്വരമാകുന്ന നദികൾ!
ജീവൻ കൊടുത്തിട്ടും കരുണ ലഭിക്കാതെ
നാശത്തിൻ കൊടുമുടിയേറുന്ന നദികൾ!

സ്വന്തം ജനകരെ കൊല്ലുന്ന മൃഗീയ
മർത്യാർക്കു മുന്നിൽ ഇറ്റു ദയവിനായ്
കേഴുന്ന നദികൾ!

തന്റെ ജലത്തിനും, പ്രകൃതിക്കും പകരമായ്
സ്വന്തം ജീവൻ അപേക്ഷിച്ചു കേഴുന്ന നദികൾ!
ദുഷ്ടരും സ്വർത്ഥരുമായ മനുഷ്യരോ,
നദിയുടെ അൽപജീവനും കവർന്നെടുത്തു.
എന്നിട്ടോ അവളുടെ മൃതശരീരത്തിന്മേൽ,
ആനന്ദ നൃത്തമടുന്നു, കാപാലികർ....

ദയവിന്റെ
അണുപോലുമില്ലാത്ത മനുഷ്യരാൽ കൊല ചെയ്യപ്പെട്ടു
മനുഷ്യ രാശിയുടെ ജനനിയാം നദികൾ!

നന്ദന എസ്
10 ബി നസരേത്ത് ഹോം ഇ. എം എച്ച്. എസ്. ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത