"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/ദുരന്തം,പ്രതിരോധം,അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ റ്റി.ജി
| പേര്= ആദിത്യൻ റ്റി.ജി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദുരന്തം,പ്രതിരോധം,അതിജീവനം

കൊറോണ ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന പേര് .എബോളക്കും സാർസിനും ശേഷം ലോകം കണ്ട എറ്റവും വ്യാപകമായ രോഗം. ഇതൊക്കെയാണ് കൊറോണ;കൊറോണ എന്ന വലിയ വൈറസ് കുടുംബത്തിലെ ഒരു വൈറസ് ആണ് കോവിഡ് .ഇതാണ് ഇപ്പോൾ മനുഷ്യന് ആപത്തായി മാറിയിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് ലോകമൊട്ടാകെ പടർന്ന ഈ രോഗാണു ഇന്ന് വളരെയധികം പ്രശസ്തമാണ്. ചൈനയ്ക്കുപുറത്തു നിരവധി രാജ്യങ്ങളിലേക്ക് ഇത് ബാധിച്ചു. ആദ്യം ഫിലിപ്പൈൻസ് പിന്നെ ഒട്ടനവധി രാജ്യങ്ങൾ.ഇന്ത്യയിലാദ്യമായി കോവിഡഡി വന്നത് തൃശൂരാണ് " SARS-COV,MERS-COV,HCOV-HKUI,HCOV-229E,HCOV-NL63,HCOV OC43" എന്നീ ദുരന്തം വിതച്ച വൈറസ് ശ്രേണിയിലെ സുപ്രധാന നാഴികക്കല്ലാണ് കോവിഡ്-19

പനി,ക്ഷീണം,ചുമ, ജലദോഷം,തൊണ്ട വേദന ന്യൂമോണിയ,ശ്വേത രക്താണുക്കളുടെ കുറവ് എന്നിവ ഈ മഹാമാരിയുടെ സൂചനകളാണ് .കൊറോണ കാലത്തും ഈ മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ച് അഭ്യൂഹങ്ങളുണ്ട്.ചൈനയുടെ ജൈവായുധമാണെന്നും ചൈനയുടെ വികസനം തടയാൻ അമേരിക്ക വികസിപ്പിച്ചതാണെന്നും പറയപ്പെടുന്നു.കൊറോണ ബാധിച്ചവരുമായുള്ള സമ്പർക്കവും സാമൂഹിക അകലം പാലിക്കാത്തതും രോഗം പകരുന്നതിനു പ്രധാന കാരണങ്ങളാണ് .കൊറോണയെ തടുക്കുവാനുള്ള പ്രതിവിധി കൈ കഴുകലാണ്.ഡോ.ഇഗ്‌നെസ് സെമ്മൽവിസ് ആണ് കൈ കഴുകൽ നിർദേശിച്ചത് ആൽക്കഹോൾ അംശമുള്ള സാനിടൈസർആണ് ഇതിനെ തടുക്കുന്നത്. സാമൂഹിക അകലവും ഇതിനെ തടുക്കും.

കൊറോണയെന്ന രോഗത്തോടൊപ്പം ഇന്ന് എറ്റവും ചർച്ച ചെയ്യപ്പെടുന്ന പേരാണ് ജെന്നിഫർ ഹലാർ .കൊറോണ പ്രതിരോധ വാക്സിനായ MRNA-1273 എന്നതിന്റെ പരിശോധനക്ക് സ്വന്തം ശരീരം വിട്ടു നൽകിയത് ഇവരാണ് .കൊറോണക്കെതിരെ കേരളത്തിന്റെ പ്രതിരോധം ലോകരാഷ്ട്രങ്ങൾ പുകഴ്ത്തിയത് ആദരണീയമാണ് . കൊറോണയെ കുറിച്ച് പല തെറ്റായ സംസാരങ്ങൾ പ്രചരിക്കുന്നുണ്ട് ചൂട് കാലാവസ്ഥയിൽ പകരില്ല ,പ്രായമായവരെ ബാധിക്കുകയുള്ളൂ എന്നിങ്ങനെ പലതും . സാമൂഹ്യ അകലം പാലിക്കാൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതും ഒപ്പം അവശ്യ സാധന ലഭ്യത ഉറപ്പു വരുത്തിയതും മികച്ച തീരുമാനമാകുന്നു .നൂറു ദിവസം പിന്നിട്ട ഈ മഹാമാരിയെ പ്രതിരോധിക്കുന്നത് വഴി ഇത് തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു . മലേറിയയുടെ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വീൻ ,ക്ഷയരോഗ മരുന്ന്, റിട്ടോനോവിർ ലോവിനോവിർ ,എന്നീ മരുന്നുകൾ കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുന്നു .അമേരിക്ക സ്പെയിൻ ഇറ്റലി തുടങ്ങിയ വാൻ ശക്തികളെ പോലും രോഗം വളരെയധികം ബാധിച്ചു.

ലോകത്താദ്യമായി ഒരു മൃഗത്തെ ഇത് ബാധിച്ചത് നാദിയ എന്ന കടുവയെയാണ് .ജലത്തിലൂടെയും വായുവിലൂടെയും സമ്പർക്കത്തിലൂടെയുമാണ് മിക്ക രോഗങ്ങളും പകരുന്നത് അത് പോലെ തന്നെ കൊവിഡും.പണ്ഡിതനെന്നോ പാമരനെന്നോ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ പ്രകൃതി കാണിച്ച വികരീതിയാണ് രണ്ടു പ്രളയങ്ങൾ .ഈ പ്രളയത്തെ മാനവികതയുടെ തീർTധം എന്നാണ് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ വിശേഷിപ്പിച്ചത് .ആതുര ശുശ്രൂഷ ഒരു കലയാണ് ഒരു ചിത്രകാരനോ ശിൽപിക്കോ വേണ്ട പരിശ്രമവും തയ്യാറെടുപ്പും ഇതിനു വേണം എന്നഭിപ്രായപ്പെട്ട ഫ്ലോറൻസ് നെറ്റിൻഗേലിന്റെ വചനങ്ങളിപ്പോൾകാലിക പ്രസക്തിയുള്ളതാണ് .ഈ ദുരന്തവും നാം കടന്നുപോകും ഏതു പ്രതിസന്ധിയും നാം കവച്ചുവെക്കും അതിനായി ഒത്തൊരുമയോടെ സഹകരണത്തോടെ നമുക്കിതിനെ ഭേദിക്കാം ....

ആദിത്യൻ റ്റി.ജി
8 എ എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം