"കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
'''പരിസ്ഥിതി നാശത്തിനിടയാക്കുന്ന പ്രവൃത്തികൾ''' | '''പരിസ്ഥിതി നാശത്തിനിടയാക്കുന്ന പ്രവൃത്തികൾ''' | ||
പരിസ്ഥിതി നാശത്തിനുള്ള ഒരു കാരണം വനനശീകരണം ആണ്. മനുഷ്യർ പല ആവശ്യങ്ങൾക്കായി മരം മുറിച്ചു നശിപ്പിക്കുന്നു. ഇത് മഴ ഇല്ലാതാക്കുന്നു. ഉണ്ടാകുന്ന മഴയാണെങ്കിൽ വെള്ളപ്പൊക്കത്തിലേക്കും മണ്ണൊലിപ്പിലേക്കും നയിക്കുന്നു. ഇടതൂർന്ന വനം നശിക്കുന്നതോടെ മഴത്തുള്ളികൾ വലിപ്പം കൂടി ശക്തിയായി ഭൂമിയിൽ പതിക്കുന്നു. ഇത് മണ്ണൊലിപ്പിനിടയാക്കുന്നു. | പരിസ്ഥിതി നാശത്തിനുള്ള ഒരു കാരണം വനനശീകരണം ആണ്. മനുഷ്യർ പല ആവശ്യങ്ങൾക്കായി മരം മുറിച്ചു നശിപ്പിക്കുന്നു. ഇത് മഴ ഇല്ലാതാക്കുന്നു. ഉണ്ടാകുന്ന മഴയാണെങ്കിൽ വെള്ളപ്പൊക്കത്തിലേക്കും മണ്ണൊലിപ്പിലേക്കും നയിക്കുന്നു. ഇടതൂർന്ന വനം നശിക്കുന്നതോടെ മഴത്തുള്ളികൾ വലിപ്പം കൂടി ശക്തിയായി ഭൂമിയിൽ പതിക്കുന്നു. ഇത് മണ്ണൊലിപ്പിനിടയാക്കുന്നു.ഇടതൂർന്ന കാടാണെങ്കിൽ മഴത്തുള്ളികൾ ഇലകളിൽ തട്ടി ചിന്നിച്ചിതറി ചാറ്റൽമഴ പോലെ ഭൂമിയിൽ പതിക്കുകയും മരങ്ങളുടെ വേരുകൾ അവയെ തടഞ്ഞ് നിർത്തുകയും ചെയ്യുന്നു. വനനശീകരണം വൈദ്യുതി ഉൽപ്പാദനത്തെ ബാധിക്കും. പുഴകളിൽ മണ്ണ് അടിയാനും അണക്കെട്ടുകൾ നശിക്കാനും ഇടയാകുന്നു. സസ്യങ്ങളെക്കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. | ||
നെൽപ്പാടങ്ങൾ നികത്തലും കുന്നിടിക്കലും പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നു. മഴവെള്ളം സൂക്ഷിച്ചുവയ്ക്കുന്ന സംഭരണശാലകളാണ് വയലും കുന്നും . ഇവയിൽ സൂക്ഷിച്ചുവെയ്ക്കുന്ന മഴവെള്ളം ഉറവയായി തോടുകളിലും മറ്റും എത്തുന്നു. ഇന്ന് തോടുകൾ വേനലിൽ വറ്റി വരളുന്നു. കുളങ്ങളിലും കിണറുകളിലും ജലവിതാനം താഴുന്നു. കൃഷി തീരെ ഇല്ലാതായി. മനുഷ്യരുടെ ലാഭക്കൊതിയാണ് ഇതിനൊക്കെ കാരണം.പച്ചനിറഞ്ഞ ഗ്രാമപ്രദേശങ്ങൾ ഇന്ന് അപൂർവ്വകാഴ്ച-യാണ്.പൊടിയും പുകയും നിറഞ്ഞ നഗരങ്ങൾ ഇന്ന്, അപൂർവ്വകാഴ്ചയായ ഗ്രാമങ്ങൾ മാറി | നെൽപ്പാടങ്ങൾ നികത്തലും കുന്നിടിക്കലും പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നു. മഴവെള്ളം സൂക്ഷിച്ചുവയ്ക്കുന്ന സംഭരണശാലകളാണ് വയലും കുന്നും. ഇവയിൽ സൂക്ഷിച്ചുവെയ്ക്കുന്ന മഴവെള്ളം ഉറവയായി തോടുകളിലും മറ്റും എത്തുന്നു. ഇന്ന് തോടുകൾ വേനലിൽ വറ്റി വരളുന്നു. കുളങ്ങളിലും കിണറുകളിലും ജലവിതാനം താഴുന്നു. കൃഷി തീരെ ഇല്ലാതായി. മനുഷ്യരുടെ ലാഭക്കൊതിയാണ് ഇതിനൊക്കെ കാരണം.പച്ചനിറഞ്ഞ ഗ്രാമപ്രദേശങ്ങൾ ഇന്ന് അപൂർവ്വകാഴ്ച-യാണ്.പൊടിയും പുകയും നിറഞ്ഞ നഗരങ്ങൾ ഇന്ന്, അപൂർവ്വകാഴ്ചയായ ഗ്രാമങ്ങൾ മാറി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കൊറോണ കാരണം ലോക്ക്ഡൌണ് നിലവിൽ വന്നത് ആസ്മ രോഗികൾക്ക് ആശ്വാസമെന്ന് ഡോക്ടർമാർ പറഞ്ഞത് കണ്ടിരിക്കുമല്ലോ? പെട്രോളിയവും കൽക്കരിയും ഡീസലും വിറകും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിക്കുന്നു. ഇത് അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു. ഇതുമല്ല, ആഗോളതാപനം സൂര്യപ്രകാശത്തിലെ ഊർജം കൂടുതലുള്ള രശ്മികൾ മനുഷ്യശരീരത്തിൽ വീണാൽ കാൻസർ പോലുള്ള രോഗങ്ങൾക്കിടയാകുന്നു. ഇത് തടഞ്ഞുനിർത്തുന്ന ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നു. നാം ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകളിലും A.C യിലും സ്പ്രേകളിലും മറ്റുമുള്ള ക്ലോറോപ്ലൂറോ കാർബണാണ് ഇതിന് കാരണം. | ||
പരിസ്ഥിതി നാശത്തിന് മറ്റൊരു കാരണം പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ്. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ചൂടേറ്റാലും മഴയേറ്റാലും മഞ്ഞേറ്റാലും മണ്ണിൽ ദ്രവിച്ചു പോകാതെയും ഒരു കേടും വരാതെയും നൂറുകണക്കിന് വർഷം കഴിയുന്നവയാണ് പ്ലാസ്റ്റിക്. വെള്ളം താഴോട്ട് ഇറങ്ങിപ്പോവുകയുമില്ല. | പരിസ്ഥിതി നാശത്തിന് മറ്റൊരു കാരണം പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ്. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ചൂടേറ്റാലും മഴയേറ്റാലും മഞ്ഞേറ്റാലും മണ്ണിൽ ദ്രവിച്ചു പോകാതെയും ഒരു കേടും വരാതെയും നൂറുകണക്കിന് വർഷം കഴിയുന്നവയാണ് പ്ലാസ്റ്റിക്. വെള്ളം താഴോട്ട് ഇറങ്ങിപ്പോവുകയുമില്ല. | ||
പരിസ്ഥിതിക്ക് വളരെയേറെ അപകടം വരുത്തുന്നതാണ് കരിങ്കൽ | പരിസ്ഥിതിക്ക് വളരെയേറെ അപകടം വരുത്തുന്നതാണ് കരിങ്കൽ ഖനനം. പാറപൊട്ടിക്കുന്നതിന്റെ ഫലമായി മലഞ്ചെരിവുകളിൽ മണ്ണൊലിപ്പ്, ഉരുൾപ്പൊട്ടൽ തുടങ്ങിയവയുണ്ടാകുന്നു. വ്യവസായശാലകൾ നിരവധി മാലിന്യങ്ങൾ പുറന്തള്ളുന്നു. രാസവ്യവസായശാലകൾ പുറന്തള്ളുന്നത് മാരകമായ വിഷവസ്തുക്കളാണ്. ഇവിടെ നിന്നും പുറത്തുവിടുന്ന വാതകങ്ങൾ വായുവിനെ മലിനമാക്കുന്നു. ആണവനിലയങ്ങളിലെ മാലിന്യങ്ങൾ വരും തലമുറക്കുകൂടി അപകടം വരുത്തുന്നതാണ്.രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിലൂടെ ഇവ മണ്ണിൽ കലരുന്നു. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ഇവ മനുഷ്യശരീരത്തിലെത്തുന്നു. മഴവെള്ളത്തിലൊലിച്ച് ജലാശയത്തിലെത്തുന്നു. കാസർഗോഡ് ജില്ലയിൽ കശുമാവിൽ നിന്ന് ലാഭം മോഹിച്ച മനുഷ്യൻ തളിച്ച എൻഡോസൾഫാൻ ഭൂമിയെ വിഷമയമാക്കുന്നതിന് പുറമെ എത്ര മനുഷ്യരെ നിത്യരോഗികളാക്കി. രാസകീടനാശിനികളുടെ അപകടത്തെപ്പറ്റി റേച്ചൽ കാസണ്എഴുതിയ `നിശബ്ദ വസന്തം ‘ എന്ന പുസ്തകം DDT എന്ന കീടനാശിനി വരുത്തിവെയ്ക്കുന്ന ദുരന്തത്തെപ്പറ്റിയുള്ളതാണ്. ഇങ്ങനെ മനുഷ്യൻ പലവിധത്തിലും പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. | ||
'''പരിസ്ഥിതി സംരക്ഷണം''' | '''പരിസ്ഥിതി സംരക്ഷണം''' | ||
ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേറുകയാണ്. ജൂണ് 5 ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ UNEP യുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനപ്രവർത്തനം നടത്തുന്നത്. നമുക്ക് ചുറ്റുമുള്ള ജീവലോകത്തെ തിരിച്ചറിയാനും സംരക്ഷിക്കാനും കഴിയണം. വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക, അതിനെ പരിപാലിക്കുക, ഭൂമിക്ക് തണലൊരുക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുക. കീടങ്ങളെ ഇല്ലാതാക്കാൻ ജൈവകീടനാശിനികൾ | ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേറുകയാണ്. ജൂണ് 5 ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ UNEP യുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനപ്രവർത്തനം നടത്തുന്നത്. നമുക്ക് ചുറ്റുമുള്ള ജീവലോകത്തെ തിരിച്ചറിയാനും സംരക്ഷിക്കാനും കഴിയണം. വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക, അതിനെ പരിപാലിക്കുക, ഭൂമിക്ക് തണലൊരുക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുക. കീടങ്ങളെ ഇല്ലാതാക്കാൻ ജൈവകീടനാശിനികൾ ഉപയോഗിക്കുന്നതിലൂടെ കഴിയും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറച്ചും പറ്റുന്നവ വീണ്ടും ഉപയോഗിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. കേരളമടക്കം 6 സംസ്ഥാനങ്ങളുടെ സമൂഹങ്ങളുടെ നിലനിൽപ്പുതന്നെ പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് പശ്ചിമഘട്ടത്തിലെ പാറ ഖനനവും വനനശീകരണവും അവസാനിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി സ്കൂളുകളിലും പല കാര്യങ്ങളും ചെയ്യാം. വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം, മരം നട്ട് സംരക്ഷിക്കൽ, സ്കൂൾ വളപ്പിലും വീട്ടുവളപ്പിലും പച്ചക്കറിത്തോട്ടം, ഔഷധസസ്യം വളർത്തൽ, സ്കൂളിനെ പ്ലാസ്റ്റിക് മുക്തമാക്കൽ, തുണിസഞ്ചി, മഷിപ്പേന, സ്കൂളും പരിസരവും ഹരിതാഭമാക്കുക,..... ഇങ്ങനെ പലതും. പ്രകൃതി സംരക്ഷണത്തിന് ഒരു മാതൃകയാക്കേണ്ടവയാണ് കാവുകൾ. ചെറുതും വലുതുമായ മരങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും ചേർന്ന് ഇടതൂർന്ന ഒരു കൊച്ചുവനമാണ് കാവ്. ഒടിഞ്ഞുവീഴുന്ന കൊമ്പുകളും ഇലകളും ഒക്കെ ജീർണിച്ച് മണ്ണിനുമീതെ പതുപതുത്ത ഒരു പ്രതലം ഉണ്ടാക്കുന്നു. എപ്പോഴും ഈർപ്പമുണ്ടാകുന്ന ഇവിടങ്ങളിൽ പക്ഷികൾ, തവള, പാമ്പ്, എലി തുടങ്ങി പലജന്തുക്കളുടെയും താവളമാകുന്നു. | ||
പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ. എന്നാൽ, പ്രകൃതിയിലുള്ളതെല്ലാം സൃഷ്ടിക്കപ്പെട്ടത് മനുഷ്യന് വേണ്ടിയല്ല, തന്റെ പ്രവർത്തനം പ്രകൃതിക്ക് ദോഷം വരുത്തുമെന്ന ചിന്ത എപ്പോഴും മനുഷ്യനുണ്ടാകണം. | പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ. എന്നാൽ, പ്രകൃതിയിലുള്ളതെല്ലാം സൃഷ്ടിക്കപ്പെട്ടത് മനുഷ്യന് വേണ്ടിയല്ല, തന്റെ പ്രവർത്തനം പ്രകൃതിക്ക് ദോഷം വരുത്തുമെന്ന ചിന്ത എപ്പോഴും മനുഷ്യനുണ്ടാകണം. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 31: | വരി 31: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=vrsheeja| തരം=ലേഖനം}} |
20:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
നമ്മുടെ പരിസരവും, ചുറ്റുപാടുമുള്ള ജീവികളും, സസ്യങ്ങളും, ജീവരൂപങ്ങളും, പരിസരവും തമ്മിലുള്ള ബന്ധങ്ങളും, നമ്മുടെ അയൽക്കാരും ഒക്കെ ഉൾപ്പെട്ടതാണ് പരിസ്ഥിതി. മനുഷ്യന് പ്രകൃതിയിൽ നിന്ന് വേറിട്ടൊരു ജീവിതം സാധ്യമല്ല. വനവും വന്യജീവികളും ഒക്കെ പ്രകൃതിയുടെ ഭാഗമാണ്. ഇവ സംരക്ഷിക്കേണ്ടത് മനുഷ്യരാണ്. എന്നാൽ നാം തന്നെ പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണി ആയിരിക്കയാണ്. വനനശീകരണം, ആവാസവ്യവസ്ഥകളെ ഇല്ലായ്മചെയ്യൽ, മൃഗങ്ങളെ കൊന്നൊടുക്കൽ എന്നിങ്ങനെയുള്ള പ്രവൃത്തികൾ ഇന്ന് ലോകത്ത് നടക്കുന്നു. ധനസമ്പാദനത്തിനുള്ള മനുഷ്യന്റെ അത്യാർത്തിയുടെ അപകടങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ചുറ്റുമുള്ള ജീവികളാണ്. ജൈവവൈവിധ്യങ്ങളുടെ നഷ്ടം മനുഷ്യന്റെ അതിജീവനത്തിന് കടുത്ത ഭീഷണിയാണ്. ``ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ......’’ എന്ന വരികൾ ഈ കാലഘട്ടത്തിൽ എത്ര അർത്ഥവത്താണ്. പരിസ്ഥിതി നാശത്തിനിടയാക്കുന്ന പ്രവൃത്തികൾ പരിസ്ഥിതി നാശത്തിനുള്ള ഒരു കാരണം വനനശീകരണം ആണ്. മനുഷ്യർ പല ആവശ്യങ്ങൾക്കായി മരം മുറിച്ചു നശിപ്പിക്കുന്നു. ഇത് മഴ ഇല്ലാതാക്കുന്നു. ഉണ്ടാകുന്ന മഴയാണെങ്കിൽ വെള്ളപ്പൊക്കത്തിലേക്കും മണ്ണൊലിപ്പിലേക്കും നയിക്കുന്നു. ഇടതൂർന്ന വനം നശിക്കുന്നതോടെ മഴത്തുള്ളികൾ വലിപ്പം കൂടി ശക്തിയായി ഭൂമിയിൽ പതിക്കുന്നു. ഇത് മണ്ണൊലിപ്പിനിടയാക്കുന്നു.ഇടതൂർന്ന കാടാണെങ്കിൽ മഴത്തുള്ളികൾ ഇലകളിൽ തട്ടി ചിന്നിച്ചിതറി ചാറ്റൽമഴ പോലെ ഭൂമിയിൽ പതിക്കുകയും മരങ്ങളുടെ വേരുകൾ അവയെ തടഞ്ഞ് നിർത്തുകയും ചെയ്യുന്നു. വനനശീകരണം വൈദ്യുതി ഉൽപ്പാദനത്തെ ബാധിക്കും. പുഴകളിൽ മണ്ണ് അടിയാനും അണക്കെട്ടുകൾ നശിക്കാനും ഇടയാകുന്നു. സസ്യങ്ങളെക്കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നെൽപ്പാടങ്ങൾ നികത്തലും കുന്നിടിക്കലും പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നു. മഴവെള്ളം സൂക്ഷിച്ചുവയ്ക്കുന്ന സംഭരണശാലകളാണ് വയലും കുന്നും. ഇവയിൽ സൂക്ഷിച്ചുവെയ്ക്കുന്ന മഴവെള്ളം ഉറവയായി തോടുകളിലും മറ്റും എത്തുന്നു. ഇന്ന് തോടുകൾ വേനലിൽ വറ്റി വരളുന്നു. കുളങ്ങളിലും കിണറുകളിലും ജലവിതാനം താഴുന്നു. കൃഷി തീരെ ഇല്ലാതായി. മനുഷ്യരുടെ ലാഭക്കൊതിയാണ് ഇതിനൊക്കെ കാരണം.പച്ചനിറഞ്ഞ ഗ്രാമപ്രദേശങ്ങൾ ഇന്ന് അപൂർവ്വകാഴ്ച-യാണ്.പൊടിയും പുകയും നിറഞ്ഞ നഗരങ്ങൾ ഇന്ന്, അപൂർവ്വകാഴ്ചയായ ഗ്രാമങ്ങൾ മാറി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കൊറോണ കാരണം ലോക്ക്ഡൌണ് നിലവിൽ വന്നത് ആസ്മ രോഗികൾക്ക് ആശ്വാസമെന്ന് ഡോക്ടർമാർ പറഞ്ഞത് കണ്ടിരിക്കുമല്ലോ? പെട്രോളിയവും കൽക്കരിയും ഡീസലും വിറകും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിക്കുന്നു. ഇത് അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു. ഇതുമല്ല, ആഗോളതാപനം സൂര്യപ്രകാശത്തിലെ ഊർജം കൂടുതലുള്ള രശ്മികൾ മനുഷ്യശരീരത്തിൽ വീണാൽ കാൻസർ പോലുള്ള രോഗങ്ങൾക്കിടയാകുന്നു. ഇത് തടഞ്ഞുനിർത്തുന്ന ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നു. നാം ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകളിലും A.C യിലും സ്പ്രേകളിലും മറ്റുമുള്ള ക്ലോറോപ്ലൂറോ കാർബണാണ് ഇതിന് കാരണം. പരിസ്ഥിതി നാശത്തിന് മറ്റൊരു കാരണം പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ്. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ചൂടേറ്റാലും മഴയേറ്റാലും മഞ്ഞേറ്റാലും മണ്ണിൽ ദ്രവിച്ചു പോകാതെയും ഒരു കേടും വരാതെയും നൂറുകണക്കിന് വർഷം കഴിയുന്നവയാണ് പ്ലാസ്റ്റിക്. വെള്ളം താഴോട്ട് ഇറങ്ങിപ്പോവുകയുമില്ല. പരിസ്ഥിതിക്ക് വളരെയേറെ അപകടം വരുത്തുന്നതാണ് കരിങ്കൽ ഖനനം. പാറപൊട്ടിക്കുന്നതിന്റെ ഫലമായി മലഞ്ചെരിവുകളിൽ മണ്ണൊലിപ്പ്, ഉരുൾപ്പൊട്ടൽ തുടങ്ങിയവയുണ്ടാകുന്നു. വ്യവസായശാലകൾ നിരവധി മാലിന്യങ്ങൾ പുറന്തള്ളുന്നു. രാസവ്യവസായശാലകൾ പുറന്തള്ളുന്നത് മാരകമായ വിഷവസ്തുക്കളാണ്. ഇവിടെ നിന്നും പുറത്തുവിടുന്ന വാതകങ്ങൾ വായുവിനെ മലിനമാക്കുന്നു. ആണവനിലയങ്ങളിലെ മാലിന്യങ്ങൾ വരും തലമുറക്കുകൂടി അപകടം വരുത്തുന്നതാണ്.രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിലൂടെ ഇവ മണ്ണിൽ കലരുന്നു. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ഇവ മനുഷ്യശരീരത്തിലെത്തുന്നു. മഴവെള്ളത്തിലൊലിച്ച് ജലാശയത്തിലെത്തുന്നു. കാസർഗോഡ് ജില്ലയിൽ കശുമാവിൽ നിന്ന് ലാഭം മോഹിച്ച മനുഷ്യൻ തളിച്ച എൻഡോസൾഫാൻ ഭൂമിയെ വിഷമയമാക്കുന്നതിന് പുറമെ എത്ര മനുഷ്യരെ നിത്യരോഗികളാക്കി. രാസകീടനാശിനികളുടെ അപകടത്തെപ്പറ്റി റേച്ചൽ കാസണ്എഴുതിയ `നിശബ്ദ വസന്തം ‘ എന്ന പുസ്തകം DDT എന്ന കീടനാശിനി വരുത്തിവെയ്ക്കുന്ന ദുരന്തത്തെപ്പറ്റിയുള്ളതാണ്. ഇങ്ങനെ മനുഷ്യൻ പലവിധത്തിലും പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേറുകയാണ്. ജൂണ് 5 ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായ UNEP യുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനപ്രവർത്തനം നടത്തുന്നത്. നമുക്ക് ചുറ്റുമുള്ള ജീവലോകത്തെ തിരിച്ചറിയാനും സംരക്ഷിക്കാനും കഴിയണം. വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക, അതിനെ പരിപാലിക്കുക, ഭൂമിക്ക് തണലൊരുക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുക. കീടങ്ങളെ ഇല്ലാതാക്കാൻ ജൈവകീടനാശിനികൾ ഉപയോഗിക്കുന്നതിലൂടെ കഴിയും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറച്ചും പറ്റുന്നവ വീണ്ടും ഉപയോഗിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. കേരളമടക്കം 6 സംസ്ഥാനങ്ങളുടെ സമൂഹങ്ങളുടെ നിലനിൽപ്പുതന്നെ പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് പശ്ചിമഘട്ടത്തിലെ പാറ ഖനനവും വനനശീകരണവും അവസാനിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി സ്കൂളുകളിലും പല കാര്യങ്ങളും ചെയ്യാം. വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം, മരം നട്ട് സംരക്ഷിക്കൽ, സ്കൂൾ വളപ്പിലും വീട്ടുവളപ്പിലും പച്ചക്കറിത്തോട്ടം, ഔഷധസസ്യം വളർത്തൽ, സ്കൂളിനെ പ്ലാസ്റ്റിക് മുക്തമാക്കൽ, തുണിസഞ്ചി, മഷിപ്പേന, സ്കൂളും പരിസരവും ഹരിതാഭമാക്കുക,..... ഇങ്ങനെ പലതും. പ്രകൃതി സംരക്ഷണത്തിന് ഒരു മാതൃകയാക്കേണ്ടവയാണ് കാവുകൾ. ചെറുതും വലുതുമായ മരങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും ചേർന്ന് ഇടതൂർന്ന ഒരു കൊച്ചുവനമാണ് കാവ്. ഒടിഞ്ഞുവീഴുന്ന കൊമ്പുകളും ഇലകളും ഒക്കെ ജീർണിച്ച് മണ്ണിനുമീതെ പതുപതുത്ത ഒരു പ്രതലം ഉണ്ടാക്കുന്നു. എപ്പോഴും ഈർപ്പമുണ്ടാകുന്ന ഇവിടങ്ങളിൽ പക്ഷികൾ, തവള, പാമ്പ്, എലി തുടങ്ങി പലജന്തുക്കളുടെയും താവളമാകുന്നു. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ. എന്നാൽ, പ്രകൃതിയിലുള്ളതെല്ലാം സൃഷ്ടിക്കപ്പെട്ടത് മനുഷ്യന് വേണ്ടിയല്ല, തന്റെ പ്രവർത്തനം പ്രകൃതിക്ക് ദോഷം വരുത്തുമെന്ന ചിന്ത എപ്പോഴും മനുഷ്യനുണ്ടാകണം.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം