"ഉപയോക്താവ്:Jmhssasthamcotta" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
|} | |} | ||
| | | | ||
* | * | ||
|} | |} | ||
18:37, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
|
Jmhssasthamcotta | |
---|---|
വിലാസം | |
ശാസ്താംകോട്ട കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | Jmhssasthamcotta |
ചരിത്രം
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന് വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു.
ഭൗതികസൗകര്യങ്ങള്
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
എന്‍.സി.സി വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ റെഡ്ക്രോസ്സ്
മാനേജ്മെന്റ്
ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്ഷക്കാലം അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- കെ. ജെ. ഉമ്മന്‍
- എലിസബത്ത് ഉമ്മന്‍
- ലീലമ്മ ഉമ്മന്‍
- ആര്. ഗോപാലപിള്ള
- കെ.സി എബ്രഹം
- പി.ഡി. ജോണി
- ജി. രവീന്ദ്രനാഥന്‍ പിള്ള
- ലൂസി. കെ. ഇടിക്കുള
- സി.കെ. എലിസബത്ത്
- പ്രസന്നകുമാരി
- രാജലക്ഷ്മിയമ്മ
പടിയിറങ്ങിയ പ്രഗല്ഭര്
- ഡി. വിനയചന്ദ്രന് - കവി
- പി. ബാലചന്ദ്രന് - നടന് സംവിധാകന്
- അഡ്വ. സോമപ്രസാദ് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
- ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന് (മാര്‍ഗി)
- ശൂരനാട് രവി - ബാലസാഹിത്യകാന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.062262" lon="76.637964" zoom="16" width="300" height="300" selector="no">
11.071469, 76.077017, JMHS.SAOTTA
9.059889, 76.637878
JMHS.SASTHAMCOTTA
</googlemap>
|
|