ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ഇടവേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28026 (സംവാദം | സംഭാവനകൾ)
No edit summary
28026 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്സ്. ആരക്കുഴ
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്സ്. ആരക്കുഴ
| സ്കൂൾ കോഡ്=28026  
| സ്കൂൾ കോഡ്=28026  
| ഉപജില്ല=മുവാറ്റുപുഴ
| ഉപജില്ല=മൂവാറ്റുപുഴ
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം=കവിത  
| തരം=കവിത  

12:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇടവേള


ഇടവേളയാണിപ്പോൾ......
ക്രൂരതകൾക്കിടവേളയാണിപ്പോൾ......
നികൃഷ്ടജീവിയാം മാനുഷർ
അടച്ച് പൂട്ടിയിരിക്കുന്ന നേരം
പ്രകൃതിദേവിക്കനുഗ്രഹം

വിഷപ്പുക വാനിലേക്കുയരുന്നില്ല
യന്ത്രങ്ങൾ മണ്ണ് ഭക്ഷിക്കുന്നില്ല
പച്ചപ്പുകൾ വെട്ടി കഴുത്തറക്കുന്നില്ല
മണലൂറ്റി പുഴകളെ കൊന്നൊടുക്കുന്നില്ല
പ്രകൃതിയെ കൊന്നൊടുക്കുന്ന മാനുഷർ
വീടിനുള്ളിൽ ചുരുങ്ങിയ നേരം

ആർത്തുല്ലസിക്കുന്നു പ്രകൃതിദേവി
അണിഞ്ഞൊരുങ്ങുന്നു പ്രകൃതിദേവി
പൂത്തുല്ലസിക്കുന്നു പ്രകൃതിദേവി
ഇടവേളകൾ കാത്തിരിക്കുന്നു പ്രകൃതിദേവി
മാനുഷ കരം സ്പർശിക്കാത്ത ഇടവേളകൾക്കായ്
ഇനിയും കാത്തിരിക്കുന്നു......

ആനന്ദ് കെ.പി
10 എ സെന്റ് മേരീസ് എച്ച്.എസ്സ്. ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത