"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/അക്ഷരവൃക്ഷം/സംക്രമ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സംക്രമ കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


<center> <poem>
<center> <poem>
ഓർമയിൽ പൂത്തൊരു കർണികാരത്തിന്റെ ചില്ലയിൽ നിന്നുമൊരു തേങ്ങലിൻ മർമരം. വിഷുപ്പക്ഷി പാടുന്ന പാട്ടിന്റെയീണങ്ങൾ ശോകഗാനത്തിന്റെ പിന്നണി പാടിയോ? ക്ലാവു പിടിച്ചൊരെൻ മനസ്സിന്റെയോട്ടുരുളി തേച്ചുമിനുക്കി ഞാൻ ചെന്നു നിൽക്കേ പാടില്ലായെന്നാരോ മൊഴിയുന്നു മനസ്സിന്റെ കൂട്ടിലെ അരുമയാം പൊൻകിളി ആഘോഷമല്ലിന്ന് കരുതലാണാവശ്യം കാട്ടുതീയിൽപ്പെട്ട് കരിയുന്നു ചിറകുകൾ.. നിശ്ചലമായിന്ന് നിൽക്കുന്നു ജീവിതം മിഴികളിൽ നിറയുന്നു ഭീതിതൻ നിഴലുകൾ പതിയുന്നു മനസ്സിന്റെ കണ്ണാടിച്ചില്ലിലായ്... പാലായനത്തിന്റെ ദാരുണ ദൃശ്യങ്ങൾ. നിർലക്ഷ്യമായിതാ മുന്നിലായ് നീങ്ങുന്നു താതന്റെ കൈപിടിച്ചോ മനപ്പുത്രനും പിന്നിലായ് നീങ്ങുന്നോരമ്മതന്നൊ- ക്കത്ത് ദൈന്യം തളർത്തിയോരോമന പ്പുത്രിയും.. കാൽനടയായിതാ ജീവിതപ്പാതകൾ താണ്ടുന്നവർക്കിന്ന് പൊള്ളുന്നു ജീവിതം നാളെയെപറ്റിയുള്ളാ ശങ്കകൾ നിൽക്കേ.. നാടെത്തുവാനവർ നെട്ടോട്ടമോടുന്നു. ഏതോ മഹാമാരിയാട്ടി തെളിക്കുന്നു ജീവിതത്തിൽ നിന്നു- മോടിയൊളിക്കുവാൻ. ബാല്യത്തിൻ ചെപ്പിലെ മയിൽപ്പീലിത്തുണ്ടുകൾ വഴികളിലെവിടെയോ പാറി വീണീടുന്നു.. അതിജീവനത്തിന്റെ സൂര്യനങ്ങാകാശത്തൊരു കോണിലുണ്ടെന്ന് മനസ്സ് മന്ത്രിക്കുന്നു.. കരുതലായ് മാറാം നമുക്കെന്ന് മൊഴിയുന്നു മനസ്സിലെ ശാരികപ്പൈതലിന്നെന്തി-നോ ഭീതിയൊഴിഞ്ഞൊരാ നാടായി മാറണം നാളെ നാം കാണും വിഷുക്കണി പൊൻക്കണി നന്മ തൻ നാളം തെളിക്കുമെന്നോർക്കണം പൊട്ടിച്ചിരികളാം പൂത്തിരി കത്തിച്ച് പാടുവാനെത്തും വിഷു പക്ഷി നിശ്ചയം....  
ഓർമയിൽ പൂത്തൊരു കർണികാരത്തിന്റെ  
ചില്ലയിൽ നിന്നുമൊരു തേങ്ങലിൻ മർമരം.  
വിഷുപ്പക്ഷി പാടുന്ന പാട്ടിന്റെയീണങ്ങൾ  
ശോകഗാനത്തിന്റെ പിന്നണി പാടിയോ?  
ക്ലാവു പിടിച്ചൊരെൻ മനസ്സിന്റെയോട്ടുരുളി  
തേച്ചുമിനുക്കി ഞാൻ ചെന്നു നിൽക്കേ
പാടില്ലായെന്നാരോ മൊഴിയുന്നു
മനസ്സിന്റെ കൂട്ടിലെ അരുമയാം പൊൻകിളി
ആഘോഷമല്ലിന്ന് കരുതലാണാവശ്യം
കാട്ടുതീയിൽപ്പെട്ട് കരിയുന്നു ചിറകുകൾ..  
നിശ്ചലമായിന്ന് നിൽക്കുന്നു ജീവിതം  
മിഴികളിൽ നിറയുന്നു ഭീതിതൻ നിഴലുകൾ  
പതിയുന്നു മനസ്സിന്റെ കണ്ണാടിച്ചില്ലിലായ്...  
പാലായനത്തിന്റെ ദാരുണ ദൃശ്യങ്ങൾ.  
നിർലക്ഷ്യമായിതാ മുന്നിലായ് നീങ്ങുന്നു  
താതന്റെ കൈപിടിച്ചോ മനപ്പുത്രനും  
പിന്നിലായ് നീങ്ങുന്നോരമ്മതന്നൊ- ക്കത്ത്  
ദൈന്യം തളർത്തിയോരോമന പ്പുത്രിയും..  
കാൽനടയായിതാ ജീവിതപ്പാതകൾ  
താണ്ടുന്നവർക്കിന്ന് പൊള്ളുന്നു ജീവിതം  
നാളെയെപറ്റിയുള്ളാ ശങ്കകൾ നിൽക്കേ..  
നാടെത്തുവാനവർ നെട്ടോട്ടമോടുന്നു.  
ഏതോ മഹാമാരിയാട്ടി തെളിക്കുന്നു  
ജീവിതത്തിൽ നിന്നു- മോടിയൊളിക്കുവാൻ.  
ബാല്യത്തിൻ ചെപ്പിലെ മയിൽപ്പീലിത്തുണ്ടുകൾ  
വഴികളിലെവിടെയോ പാറി വീണീടുന്നു..  
അതിജീവനത്തിന്റെ സൂര്യനങ്ങാകാശത്തൊരു  
കോണിലുണ്ടെന്ന് മനസ്സ് മന്ത്രിക്കുന്നു..  
കരുതലായ് മാറാം നമുക്കെന്ന് മൊഴിയുന്നു  
മനസ്സിലെ ശാരികപ്പൈതലിന്നെന്തി-നോ  
ഭീതിയൊഴിഞ്ഞൊരാ നാടായി മാറണം  
നാളെ നാം കാണും വിഷുക്കണി പൊൻക്കണി  
നന്മ തൻ നാളം തെളിക്കുമെന്നോർക്കണം  
പൊട്ടിച്ചിരികളാം പൂത്തിരി കത്തിച്ച്  
പാടുവാനെത്തും വിഷു പക്ഷി നിശ്ചയം....  





02:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സംക്രമ കാലം

ഓർമയിൽ പൂത്തൊരു കർണികാരത്തിന്റെ
ചില്ലയിൽ നിന്നുമൊരു തേങ്ങലിൻ മർമരം.
വിഷുപ്പക്ഷി പാടുന്ന പാട്ടിന്റെയീണങ്ങൾ
ശോകഗാനത്തിന്റെ പിന്നണി പാടിയോ?
ക്ലാവു പിടിച്ചൊരെൻ മനസ്സിന്റെയോട്ടുരുളി
തേച്ചുമിനുക്കി ഞാൻ ചെന്നു നിൽക്കേ
 പാടില്ലായെന്നാരോ മൊഴിയുന്നു
 മനസ്സിന്റെ കൂട്ടിലെ അരുമയാം പൊൻകിളി
 ആഘോഷമല്ലിന്ന് കരുതലാണാവശ്യം
 കാട്ടുതീയിൽപ്പെട്ട് കരിയുന്നു ചിറകുകൾ..
നിശ്ചലമായിന്ന് നിൽക്കുന്നു ജീവിതം
മിഴികളിൽ നിറയുന്നു ഭീതിതൻ നിഴലുകൾ
പതിയുന്നു മനസ്സിന്റെ കണ്ണാടിച്ചില്ലിലായ്...
പാലായനത്തിന്റെ ദാരുണ ദൃശ്യങ്ങൾ.
നിർലക്ഷ്യമായിതാ മുന്നിലായ് നീങ്ങുന്നു
താതന്റെ കൈപിടിച്ചോ മനപ്പുത്രനും
പിന്നിലായ് നീങ്ങുന്നോരമ്മതന്നൊ- ക്കത്ത്
ദൈന്യം തളർത്തിയോരോമന പ്പുത്രിയും..
കാൽനടയായിതാ ജീവിതപ്പാതകൾ
താണ്ടുന്നവർക്കിന്ന് പൊള്ളുന്നു ജീവിതം
നാളെയെപറ്റിയുള്ളാ ശങ്കകൾ നിൽക്കേ..
നാടെത്തുവാനവർ നെട്ടോട്ടമോടുന്നു.
ഏതോ മഹാമാരിയാട്ടി തെളിക്കുന്നു
ജീവിതത്തിൽ നിന്നു- മോടിയൊളിക്കുവാൻ.
ബാല്യത്തിൻ ചെപ്പിലെ മയിൽപ്പീലിത്തുണ്ടുകൾ
വഴികളിലെവിടെയോ പാറി വീണീടുന്നു..
അതിജീവനത്തിന്റെ സൂര്യനങ്ങാകാശത്തൊരു
കോണിലുണ്ടെന്ന് മനസ്സ് മന്ത്രിക്കുന്നു..
കരുതലായ് മാറാം നമുക്കെന്ന് മൊഴിയുന്നു
മനസ്സിലെ ശാരികപ്പൈതലിന്നെന്തി-നോ
ഭീതിയൊഴിഞ്ഞൊരാ നാടായി മാറണം
നാളെ നാം കാണും വിഷുക്കണി പൊൻക്കണി
നന്മ തൻ നാളം തെളിക്കുമെന്നോർക്കണം
പൊട്ടിച്ചിരികളാം പൂത്തിരി കത്തിച്ച്
പാടുവാനെത്തും വിഷു പക്ഷി നിശ്ചയം....


 

നദി എ. എസ്
ഒൻപത് ബി എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത